മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 

(Satheesan OP)

കാലിൽ  കൊലുസണിഞ്ഞു കയ്യിൽ  കുപ്പിവളകൾ കുലുക്കി മുടി പിന്നിയിട്ട  ഒരു പെൺകുട്ടി.  
ചിറകിൽ പല പല വർണ്ണങ്ങളുള്ള  ഒരു പൂമ്പാറ്റ.  
ഒന്നു കൂടെ  സൂക്ഷിച്ചു നോക്കിയാൽ 
കണ്ണിൽ മഷിയെഴുതിയ  ചുണ്ടിൽ ചിരിയുള്ള  ഒരു പെൺകുട്ടിയാണു 
ആ പൂമ്പാറ്റ  എന്നു തോന്നും 

പറന്നു പറന്നു സ്വപ്നം   കാണുന്ന 
പല വർണ്ണങ്ങൾ പുതച്ച ഒരു ചിത്രശലഭമാണു  ആ പെൺകുട്ടി എന്നും .  
പൂമ്പാറ്റ മുൻപിലും  പെൺകുട്ടി പിറകിലും 
അല്ലെങ്കിൽ, പെൺകുട്ടി മുൻപിലും  പൂമ്പാറ്റ പിറകിലും 
കണ്ണിൽ നിന്നു  മാഞ്ഞു പോകുന്നു.  
പൂമ്പാറ്റ ചിറകു  ഭൂമിയിൽ ചുംബിച്ചു കിടപ്പുണ്ടായിരുന്നു.
പക്ഷേ അങ്ങനെ ഒരാൾ  പിറന്നിട്ടേയില്ല എന്ന മട്ടിൽ 
ഒരു തെളിവും  അവശേഷിപ്പിക്കാതെ
ആ പെൺകുട്ടി  എങ്ങോട്ടാവും  മറഞ്ഞു പോയതു   

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ