മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Siraj K M)

അവർക്കും
ചിലത് മറയ്ക്കണം
ഇവർക്കും 
ചിലത് മറയ്ക്കണം
കണ്ടു നിൽക്കുന്നവർക്കും 
ചിലത് മറയ്ക്കണം. 

മറയ്ക്കാൻ ശ്രമിക്കുമ്പോഴൊക്കെ
വെളിപ്പെടുന്നുണ്ട് 
ചില നഗ്നതകൾ.

തുണിയുരിഞ്ഞ് നിൽപ്പുണ്ട്
വിയർപ്പിൽ കുളിച്ച്
ചില മേനികൾ,
പിടിക്കപ്പെട്ടതാണെന്ന ബോധമേയില്ലാതെ . 

ഈ നഗ്നത
വീണ്ടുമൊരു മുറിവിനെ
ഗർഭം ധരിക്കുമോ
അതോ ,
അത്തിയില കൂട്ടിത്തുന്നി വീണ്ടും
നഗ്‌നത മറച്ചീടുമോ ?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ