മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

നിന്റെ ചെരുപ്പ് എനിക്കു തരൂ
അതിൽ കടന്നു കൂടി
നിന്റെ വഴികളിലൂടെ ഞാൻ നടക്കട്ടെ,
നിന്റെ തോരാ മഴകളിൽ നനയട്ടെ,
നിന്റെ ഇഷ്ടങ്ങളിൽ കുതിച്ചു ചാടട്ടെ,


നിന്റെ വെറുപ്പുകളിൽ മുഖം തിരിക്കട്ടെ,
നിന്റെ രഹസ്യങ്ങളിൽ കണ്ണടയ്ക്കട്ടെ,
നിന്റെ പൊട്ടത്തരങ്ങളിൽ വാലാട്ടട്ടെ,
നിന്റെ ചെരിപ്പു ധരിച്ചു ഞാൻ നിന്നിലേക്കു കടക്കട്ടെ.
ഞാൻ നീ ആയി മാറട്ടെ!

എങ്കിലും അതെനിക്കു ധരിക്കാൻ കഴിയുമോ എന്നിടത്താണ്
ഞാൻ പരുങ്ങുന്നത്.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ