മികച്ച അനുഭവങ്ങൾ
സഫാരിരാധേട്ടയും ഷിവാസ് റീഗലും
- Details
- Written by: Sathish Thottassery
- Category: prime experience
- Hits: 14292
(Sathish Thottassery)
രാധേട്ട. പടിക്കലെ വീട്ടിലെ ശിങ്കം. എക്സ് മിലിറ്ററി. പൊള്ളക്കണ്ണൻ. ജയ് ജവാൻ. പട്ടാള സേവാനന്തരം ബറോഡ ബാങ്കിന്റെ പച്ചമാരുതി ജിപ്സിയുടെ അതി ശീഘ്രസാരഥി. ബാങ്കിന്റെ ശാഖോപ ശാഖകളിലേക്കു വെടിയുണ്ട വേഗത്തിൽ വണ്ടി പായിക്കുന്ന സഫാരി വസ്ത്ര ധാരി. ശീത കണ്ണാടി ധരൻ. ചടുപിടു സംസാരൻ. കാളത്തോടിന്റെ കണ്ണിലുണ്ണി.