മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

(Muralee Mukundan)

ഈ കിണ്ണങ്കാച്ചി പ്രണയ കഥ വേണമെങ്കിൽ അഞ്ഞൂറോളം എപ്പിസോഡുകളായി സമ്പ്രേഷണം നടത്തുവാൻ പറ്റുന്ന വേറിട്ട ഒരു സീരിയൽ കഥയ്ക്കോ, അല്ലെങ്കിൽ നാട്ടിലും, അബുദാബിയിലും, ഇംഗ്ലണ്ടിലും മൊക്കെ പോയിട്ട് ചിത്രീകരിക്കാവുന്ന ഒരു കലക്കൻ സിനിമാ തിരക്കഥയ്ക്കോ സ്കോപ്പുള്ള വിഷയമാണ്...

ഇതിലെ കഥാപാത്രങ്ങളാണങ്കിലോ മിക്കവാറുമെല്ലാവരും ഇപ്പോൾ ജീവിക്കുന്നവരും..!

ഇതൊക്കെയൊരു കഥയായി പറയാനറിയില്ലെങ്കിലും , അവിടെന്നുമിവിടെന്നുമൊക്കെയായി കുറെ സംഗതികൾ , ലൈംഗികതയുടെ അതിപ്രസരങ്ങൾ ഉണ്ടെങ്കിലും, ഒട്ടും മസാല കൂട്ടുകളില്ലാതെ , നുള്ളി പറുക്കിയെടുത്ത് വെറുതെ നിരത്തി വെക്കുന്നു എന്നുമാത്രം...

നന്നായി എഴുതാനറിയുന്നവർക്ക് വല്ല നോവലൊക്കെയാക്കി ഇതിനെ പരിണാമം വരുത്താൻ സാധിച്ചാൽ അതൊരുപകാരമാവില്ലേ അല്ലേ...

'പതിരുപത്തഞ്ച് കൊല്ലം മുമ്പ് കണിമംഗലത്തുള്ളൊരു ചുള്ളൻ അവന്റെ പ്രഥമ പ്രണയിനിക്ക് ഓണ പൂക്കളമിടുവാൻ, നാട്ടിലുള്ള നടക്കിലാന്റവിടത്തെ, മതിലുചാടി അവരുടെ പൂന്തോട്ടത്തിലെത്തി പൂക്കളിറുത്ത് കൊണ്ടിരിക്കുമ്പോൾ , അവിടത്തെ അൽസ്യേഷൻ നായ വന്നോടിച്ചപ്പോൾ... , ഉടുത്തിരുന്ന കള്ളിമുണ്ട് നായക്ക് കൊടുത്ത് കുന്നത്തിന്റെ ഷെഡിയുമിട്ട്, പുറത്തുവെച്ചിരുന്ന സൈക്കിളുമെടുത്ത്, ശരവേഗത്തിൽ പല നാട്ടുകാരുടേയും മുന്നിൽക്കൂടി സ്കൂട്ടായ ഒരു കഥ

പൊട്ടിച്ചിരിച്ചുകൊണ്ടാണ് , ഡോ: വിനു ജോസ് അയാളുടെ
ഡെന്റൽ ക്ലീനിക്കിൽ വെച്ച് സഹ ഡോക്ട്ടറും , ഭാര്യയുമായ ബിന്ധുവിനോട് വിവരിച്ചത്...

ഈ സംഭാഷണം നടക്കുന്നത് നാട്ടിലെ നല്ലൊരു വായ് നോട്ടക്കാരനായിരുന്ന ഞാൻ , ഇത്തവണ നാട്ടിലെത്തിയപ്പോൾ , നാട്ടുകാരനായ നടക്കിനാലന്റവിടത്തെ ഇളം തലമുറക്കാരന്റെ, ക്ലീനിക്കിൽ പല്ലിന്റെ ‘റൂട്ട് കനാൽ‘ നടത്തുവാൻ വേണ്ടി , ആ വായ് നോട്ടക്കാരനായ ഡോക്ട്ടറുടെ മുമ്പിൽ . വായും പൊളിച്ചിരിക്കുമ്പോഴാണ് അരങ്ങേറിയത് കേട്ടൊ .

ശേഷം ഞാൻ ബിന്ധുവിനോട് പറഞ്ഞു...

“പണ്ട് നമ്മുടെ വീരശൂരപരാക്രമിയായ ഭീമേട്ടൻ വരെ, ഇഷ്ട്ടന്റെ പ്രണയിനിക്ക് വേണ്ടി സൌഗന്ധിക പുഷ്പമിറുക്കുവാൻ
പോയിട്ട് ചമ്മി തിരിച്ചുവന്നിട്ടുണ്ട്..
പിന്നെയാണ് മര മാക്രിപോലുണ്ടായിരുന്ന - അന്നത്തെ ഈ ഞാൻ “

അതിന് ശേഷം എനിക്ക് ഒരു കാര്യം മനസ്സിലായി ..
അന്നത്തെ എന്റെ പ്രണയ കൂതാട്ടങ്ങൾ നാട്ടുകാരിപ്പോഴും മറന്നിട്ടില്ലായെന്ന് ...!

ബ്ലോഗ്മീറ്റും, ഓണവും മറ്റും കൂടുന്നതിനേക്കാളുപരി ഇത്തവണനാട്ടിലെത്തിച്ചേരുവാൻ , എന്റെ ഉള്ളിന്റെയുള്ളിൽ
ഒരു മധുരമുള്ള പഴഞ്ചാറുപോലുള്ള , ആ പഴയ കടിഞ്ഞൂൽ പ്രണയത്തിന്റെ കുറെ നീക്കിയിരുപ്പുകളുടെ തിരുശേഷിപ്പുകൾ ബാക്കി ഉണ്ടായിരുന്നു...

അതിന് വേണ്ടിയായിരുന്നു ഭാര്യയേയും പിള്ളേരേയും നാട്ടിലാദ്യം വിട്ടിട്ട് , അവർ തിരിച്ചെത്തിയ ശേഷം , ഒറ്റയാനായി ഞാൻ നാട്ടിലെത്തിയത്...!

ഇക്കാര്യം സാധിക്കുവാൻ എന്റെ പെണ്ണിനെ സോപ്പിട്ട്, സോപ്പിട്ട് ഈ യാത്ര നടത്താൻ പെട്ട പാട് എനിക്ക് മാത്രമേ അറിയൂ..!

കുറെ പാശ്ചാത്യ സംസ്കാരം വളർച്ചകളിൽ അലിഞ്ഞുചേർന്നത് കൊണ്ട് - മോളും, മോനുമൊന്നും ഈ സംഗതികളെ അത്ര കാര്യമാക്കിയിട്ടും ഇല്ലായിരുന്നു....

ഞാൻ തിരിച്ചെത്തിയാൽ ഈ പ്രണയത്തിന്റെ രണ്ടാം വേർഷൻസ് മുഴുവൻ അവരെ പറഞ്ഞു കേൾപ്പിക്കണമെന്ന ഡിമാന്റ് മാത്രമേ അവർ എനിക്ക് മുന്നിൽ വെച്ചുള്ളൂ...

സംഭവമിത് - എന്റെ വീട്ടുകാരെ പോലെ , അന്ന് നാട്ടിലോരോരുത്തർക്കും, എന്തിന് പറയുവാൻ ... അന്നവിടത്തെ പറക്കുന്ന കിളികൾക്ക് പോലും അറിയാവുന്ന ചരിത്രമായിരുന്നു - അന്നത്തെ ഞങ്ങളുടെ പ്രണയ വർണ്ണത്തിന്റെയൊക്കെ ഗാഥകൾ...!

ഇനി ഇത്ര ജോലിത്തിരക്കിനിടയിലും , ഇത്തവണ നാട്ടിലെത്തിച്ചേരുവനുണ്ടായ കാരണമെന്താണെന്നറിയണ്ടേ.. ?

ഈ ‘ഇന്റെർനെറ്റ് യുഗ‘ത്തിൽ ‘റോയൽ മെയിലു‘കാരെ പോലും അമ്പരിപ്പിച്ച് കൊണ്ട് ഇന്ത്യാ മഹാ രാജ്യത്തുനിന്നും
ഒരു 'എയർ മെയിൽ' മൂന്നാലു മാസം മുമ്പ് , എന്നെ തേടിയെത്തിയിരുന്നൂ...!

ഏറെക്കുറെ എല്ലാ ഗൾഫുക്കാരെപ്പോലെയും - കുറെകാലത്തോളം അബുദാബിയിൽ പണിയെടുത്തിട്ട് ധാരാളം പണത്തോടൊപ്പം - പ്രഷറും , ഷുഗറും , കൊളസ്ട്രോളുമൊക്കെ സമ്പാധിച്ച് നാട്ടിൽ വന്ന് ,'സൂപ്പർ മാർക്കറ്റൊ'ക്കെ തുടങ്ങി ശരിക്ക് ജീവിച്ച് തുടങ്ങുന്നതിന് മുമ്പ് ‘ഹാർട്ടറ്റാക്ക്‘ വന്ന് , ഒന്നരകൊല്ലം മുമ്പ് മരിച്ചുപോയ എന്റെ മിത്രം , ഹരിദാസിന്റെ - ഭാര്യയുടേതായിരുന്നു ആ കത്ത്...

ഉള്ളടക്കത്തിൽ മെയിനായിട്ടുണ്ടായിരുന്നത് ...
വെറ്റിനറി ഡോക്ട്ടറായ മൂത്ത മകൾ ക്ലാസ്മേറ്റായിരിന്ന പഞ്ചാബി പയ്യനെ ‘ഇന്റർ സ്റ്റേറ്റ് മര്യേജ്‘ കഴിച്ചവൾ - ഈയിടെ ഡെലിവറിയായപ്പോൾ അമ്മൂമ്മ പട്ടം കിട്ടിയെന്നും ...

ഒരു സോഫ്റ്റ്വെയർ കമ്പനിയിൽ മദ്രാസിൽ ജോലി ചെയ്യുന്ന താഴെയുള്ള മകൾ ഒപ്പം വർക്ക് ചെയ്യുന്ന ഒരു മുസ്ലീം പയ്യനുമായിട്ടുള്ളടുപ്പം വിവാഹം വരെ എത്തിയെന്നും ... 
ഹെഡ്മിസ്ട്രസ് ഉദ്യോഗം വല്ലാത്ത തല വേദനയാണെന്നും മറ്റും തുടങ്ങി ... , കുറെയേറെ കുടുംബ കാര്യങ്ങൾ...
പിന്നെ ഉള്ളുപൊള്ളിക്കുന്ന പഴങ്കഥകൾ ചേർത്ത് ഏറെ പരിതാപനങ്ങളടക്കം ഏഴ് പേജുകൾ... അവസാനം എന്നെ നേരിട്ട് കാണേണ്ട ആവശ്യമുണ്ടെന്നുള്ള ഒരു 'റിക്യൊസ്റ്റും' ...!

അല്ലാ...
ഞാനെന്റെ കടിഞ്ഞൂൽ പ്രണയ നായികയെ പരിചയപ്പെടുത്തിയില്ലല്ലോ... കണിമംഗലത്തെ പേരും പെരുമയുമുള്ള അമ്പാട്ട് തറവാട്ടിലെ കല്ല്യാണി മുത്തശ്ശിയുടെ പേര ക്ടാവായിരുന്നു കേട്ടൊ ആ ചുള്ളത്തി...!

ഇവളുടെ അച്ഛൻ ബാംഗ്ലൂരിൽ സെറ്റിൽ ചെയ്ത ഒരു ബിസിനസ്സ് മലയാളിയായതുകൊണ്ട് , ഓരൊ കൊച്ചുവെക്കേഷൻ കാലത്ത് പോലും നാട്ടിൽ മുത്തശ്ശിയോടൊപ്പം അവധിക്കാലം ചിലവഴിക്കുവാൻ വരുമ്പോഴാണ്, ഈ നല്ല അയലക്കകാരനായ, ഈയ്യുള്ളവനുമായ സൌഹൃദം തുടങ്ങിയത്...
കൂടാതെ എന്റെ അനുജത്തിയുടെ ഉത്തമ മിത്രവും, സമപ്രായക്കാരിയുമായിരുന്നു , ആ പ്രിയപ്പെട്ട കൂട്ടുകാരി 'പ്രിയ'... അതായത് എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ നായികയായ പ്രഥമ പ്രണയ സഖി.. !

ചെറുപ്പകാലങ്ങളിലൊക്കെ ഈ തറവാട്ടിൽ ഒത്തുകൂടുന്ന ബാല്യകാല പ്രജകളുടേയും, ഇടവക കളിക്കൂട്ടുകാരുടേയും മറ്റും മുമ്പിൽ ആളാവാൻ വേണ്ടി ഞങ്ങളുടെ വീട്ടിലെ - ചവിട്ടുക്കൂറ്റൻ മൂരിയുടെ പുറത്തേറി കുതിര കളിച്ചുമൊക്കെ എത്രയെത്ര കോപ്രായത്തരങ്ങളാണ് ഞാനൊക്കെ അന്ന് കാട്ടിക്കൂട്ടിയിട്ടുള്ളത്...!

പ്രിയയുടെ ഭോപ്പാലിൽ ടയർ /മോൾഡിങ്ങ് ബിസനസ്സുള്ള വല്ല്യമ്മാവന്റെയും, ദുബായിൽ ജോലിയും,ഫോട്ടൊ സ്റ്റുഡിയോയുമുള്ള കുഞ്ഞമ്മാവന്റേയും ആണ്മക്കളേക്കാൾ ഒരു ഇത്തിരി ഇഷ്ട്ടകൂടുതൽ അന്നുമുതൽക്കേ , പ്രിയക്ക് അവളുടെ ഇഷ്ട്ട നായകനായ എന്നോട് തന്നെയായിരുന്നു ...

ഇവരെല്ലാം നാട്ടിൽ വരുമ്പോൾ അവരുടെ തറവാട്ടു കുളത്തിൽ ചാടി കുളിക്കുവാനും, നീന്തല് പഠിപ്പിക്കാനും , പൂരങ്ങൾ ,എക്സിബിഷൻ , മൃഗശാല , മാറുന്ന സിനിമകൾ , അങ്ങിനെ സകലമാന ഉത്സവാഘോഷപരിപാടികളും ഇവരെയൊക്കെ കൊണ്ടുപോയി കാണിപ്പിക്കുവാൻ കല്ല്യാണി മുത്തശ്ശി എന്നെതന്നെ ചട്ടം കെട്ടിയതിനാൽ , കൌമാര കാലത്ത് തന്നെ ഞങ്ങളുടെ അനുരാഗ നദി വിഘ്നം കൂടാതെ ഉറവയെടുക്കുവാൻ കാരണമായി...

പിന്നീട് പ്രീഡിഗ്രി മുതൽ ‘എന്ററസ് കോച്ചിങ്ങ്‘ സൌക്യരാർത്ഥം ബാംഗ്ലൂരിൽ നിന്നും അവളുടെ പഠിപ്പ് 'സെന്റ് : മേരീസ് കോളേജിലേക്ക് പറിച്ച് നട്ടപ്പോൾ ... 

അന്ന് നാട്ടിൽ സ്വന്തം ട്യൂട്ടോറിയൽ നടത്തുന്ന എനിക്ക് മുത്തശ്ശി മുഖാന്തിരം പ്രിയയുടെ ‘പ്രൈവറ്റ് ട്യൂഷനും‘ കൂടി ഏറ്റെടുക്കേണ്ടി വന്നപ്പോൾ , ഞങ്ങളുടെ പ്രണയം, ആ തറവാട്ടിലെ നടപ്പുരയും , ഓവകവും, കോണി മുറിയുമെല്ലാം കവർന്ന് ... മാനം മുട്ടേ വളർന്ന് വലുതായി...!

പ്രണയപ്പരീക്ഷയിൽ അവളൊന്നാം സ്ഥാനത്തോടെ പാസായെങ്കിലും, ‘പി.ഡി.സി‘ യിൽ തോറ്റപ്പോഴാണ് അതിന്റെ പിന്നിലെ കറുത്ത കൈകൾ എന്റേതാണെന്ന് വീട്ടുകാർക്കൊക്കെ മനസ്സിലായത്...

നാട്ടിലൊക്കെ ഈ പ്രേമകഥ പാട്ടായെങ്കിലും അന്നത്തെ കാലത്ത് അവരുടെ പണത്തിന്റെയും , ജാതീയതയുടേയും മുമ്പിൽ ഞങ്ങളുടെ കടിഞ്ഞൂൽ പ്രണയം തകർന്നടിഞ്ഞു...! !

എല്ലാം അറിഞ്ഞുകൊണ്ട് തന്നെ എന്റെയൊരു മിത്രമായിരുന്ന , അവളുടെ കുനിഞ്ഞമ്മാവന്റെ മകൻ മുറചെറുക്കൻ - ഹരി , അവളെയും കൊണ്ട് വിവാഹശേഷം ഗൾഫിലേക്ക് പറന്നു...

അങ്ങിനെ എന്റെ പ്രണയ ഭാജനം പ്രിയ വെറുമൊരു കൂട്ടുകാരിയായി , കൂട്ടുകാരന്റെ പ്രിയ സഖിയായി കൂടുമാറ്റം നടത്തി...!

പലപ്പോഴായി അവധിക്കാലങ്ങളിൽ നാട്ടിലെത്തുമ്പോൾ പിന്നീടെനിക്ക് ആദ്യമായൊരു റേയ്ബൻ ഗ്ലാസ്, സിറ്റിസൺ വാച്ച്, കടമായി വലിയ തുകകൾ... അങ്ങിനെയെത്രയെത്ര സഹായങ്ങളാണ് ഈ എക്സ്-ലൌവ്വറും, കെട്ട്യോനും കൂടി തന്നിട്ടുള്ളത്...!

കാലം ഉരുണ്ടുകൊണ്ടിരുന്നു... പ്രിയ - രണ്ട് പെൺകുട്ടികളുടെ മാതാവായി...

പ്രിയയുടെ അമ്മക്ക് ഭാഗമായി കിട്ടിയ തറവാട്ടിൽ, കല്ല്യാണി മുത്തശ്ശിയുടെ മരണശേഷം, അവളുടെ അമ്മ വാത സംബന്ധമായ അസുഖം കാരണം ചികിത്സാർത്ഥം ഈ വീട്ടിലേക്ക് താമസം പറിച്ചുനട്ടപ്പോൾ , അമ്മക്ക് കൂട്ടിന് പ്രിയയും മക്കളും നാട്ടിൽ വന്ന് സെറ്റിൽ ചെയ്തു.

ഇതിനിടയിൽ ഹരി , പ്രിയയെ വീണ്ടും, ടി.ടി.സി ക്ക് ചേർത്ത് പഠിപ്പിച്ച് ...
നല്ലൊരു കൊഴ കൊടുത്തിട്ട് അടുത്തുള്ള എൽ.പി. സ്കൂളിൽ അദ്ധ്യാപികയാക്കുകയും ചെയ്തു.

ഹരി വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ മാത്രം , അവന്റെ തല തിന്നാന്നും, പ്രിയയുടെ പാചക നൈപുണ്യം അറിയാനും മാത്രമാക്കി ഞങ്ങളുടെ സൌഹൃദങ്ങള്‍ ഒതുക്കിത്തീർത്തു...!

ഇതിനിടയിൽ വീണ്ടും വല്ലാത്തൊരു പ്രണയ കാന്തനായി വിലസിയപ്പോൾ എന്നെ പിടിച്ച് പെണ്ണ് കെട്ടിപ്പിച്ചു..!

പിന്നീട് ഏഴാം കടലിനക്കരെ , ഈ ബിലാത്തി പട്ടണത്തിൽ ഞാൻ കുടുംബവുമായി നങ്കൂരമിട്ടു...

അമ്മയുടെ മരണശേഷം , ഹരിയുടെ ദേഹ വിയോഗവും. മക്കളുടെ അന്യ ദേശവാസവും പ്രിയയെ ഏകാന്തതയുടെ തടവിലാക്കി. ബാംഗ്ലൂരിലുള്ള വയസ്സായ അച്ഛൻ അവിടെയുള്ള സഹോദരന്മാരോടും, ഫേമിലിയോടുമൊപ്പം ഇടയ്ക്കൊക്കെ വന്ന് പോകുമെന്ന് മാത്രം.

ഇന്ന് ആ വലിയ തറവാട്ടിൽ സ്ഥിരമായി പ്രിയയോടൊപ്പമുള്ളത് അകന്നബന്ധത്തിൽ പെട്ട കല്ല്യാണിയ്ക്കാത്ത ഒരു എച്ചുമ്മായിയും , കുറച്ച് മന്ദ ബുദ്ധിയായ , ഇവരെയൊക്കെ എടുത്ത് വളർത്തിയിട്ടുള്ള പണിക്കാരൻ ‘പൊട്ടൻ ബാലേട്ടനും‘ മാത്രം ...

ഇത്തവണ പ്രിയയുടെ റിക്യസ്റ്റ് പ്രകാരം ഞാനവളുടെയടുത്തണഞ്ഞപ്പോൾ ...
പണ്ടത്തെ ആ കടിഞ്ഞൂൽ പ്രണയത്തിന്റെ തീവ്രത ശരിക്കും തൊട്ടറിയുകയായിരുന്നൂ ഞാൻ...

ഞാനൊക്കെ മറവിലേക്കാനയിച്ച ആ കടിഞ്ഞൂൽ പ്രേമമിന്നും പ്രിയയിൽ ഇപ്പോഴും ഒളിമങ്ങാത്ത ഓർമ്മകളായി അവശേഷിക്കുന്നത് കണ്ടിട്ട് ഞാൻ അത്ഭുതപ്പെട്ട് പോയി ...!

വേറൊരുവന്റെ ഭാര്യയായിരുന്നിട്ട് പോലും, അവളിന്നും ഞാനവൾക്ക് കൊടുത്ത മയിപ്പീലിയടക്കമുള്ള ഓരോ പ്രണയോപഹാരങ്ങളും, പ്രേമലേഖനങ്ങളും, പലപ്പോഴായി അവളെടുത്ത / അവൾക്ക് കൊടുത്ത ഫോട്ടോകളടക്കം പലതും ഭദ്രമായി സൂക്ഷിച്ചു വെച്ചിരിക്കുന്നു...!

വീണ്ടും ഞങ്ങൾ ആ തറവാട്ടുകുളത്തിൽ കുത്തി മറിഞ്ഞു കുളിച്ചു. കുളക്കടവിൽ പത്തായപ്പുരക്കപ്പുറം മഴയത്ത് നിന്ന് കവിതകൾ ചൊല്ലിയാടി. അവളോടൊപ്പം അവളുടെ ഇഷ്ട്ടദൈവത്തെ കാണൂവാൻ വേണ്ടി, ആ അമ്പല നഗരത്തിൽ പോയി രാപാർത്തു. വേറൊരു പട്ടണത്തിൽ വെച്ച് ഒന്നിച്ചിരുന്ന് “പ്രണയം” സിനിമ കണ്ടു. ഞാനും പ്രിയയും കൂടി, കൂട്ടുകാരൻ അശോകനും ഭാര്യയുമൊന്നിച്ച് പീച്ചിയിലും, മലമ്പുഴയിലുമൊക്കെയായി കറങ്ങി ചുറ്റിത്തിരിഞ്ഞു...

ഞങ്ങളുടെ മക്കളുടെ സ്നേഹാന്വേഷണങ്ങൾ കേട്ട്, എന്റെ ഭാര്യയുടെ പരിഭവവും, സങ്കടവും തൽക്കാലം അവഗണിച്ച് വീണ്ടും ഒരു മദ്ധ്യവയസ്സാം മധുവിധുകാലം...!

ഹരിയുടെ ഓർമ്മക്കായി പ്രിയ എനിക്കായി തന്ന സ്നേഹോപഹാരമായ അവന്റെ മൊബൈലും, നമ്പറുമാണ് ഞാനിത്തവണ നാട്ടിലുപയോഗിച്ചിരുന്നത്...

നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയായ പ്രിയയുടെ ഒരു അലമാരി നിറയെയുണ്ടായിരുന്ന ആൽബങ്ങളിൽ നിന്നും, ‘എന്റെ പ്രണയവർണ്ണങ്ങൾ‘ എന്ന ആൽബത്തിൽ നിന്നും ഞാൻ പൊക്കിയ ഫോട്ടോകളാണ് ഈ പുതുപുത്തൻ പഴങ്കഥയിൽ ചേർത്തിട്ടുള്ളത്...!

ഇത്രയും മധുരമുള്ള ഒരു പ്രണയകാലം വീണ്ടും എനിക്ക് ലഭിച്ചതിന് ആരോടാണ് ഞാൻ നന്ദി ചൊല്ലേണ്ടത്..! തീർച്ചയായും എന്റെ പെർമനന്റ് പ്രണയിനിയായ ഭാര്യയോട് തന്നെ...! എന്റെ പെണ്ണൊരുത്തി വല്ല സായിപ്പിനേയോ, കറമ്പനേയോ ചുമ്മാ ലൈന്നടിച്ച് - ഒന്നെന്നെ വെറുതെ പേടിപ്പിച്ചെങ്കിൽ ഞാനീപണിക്ക് പോകുമായിരുന്നുവോ...അല്ലേ?

ഉന്തുട്ട് പറഞ്ഞാലും, ചെയ്താലും കാര്യല്ലാന്നവൾക്കറിയാം... കേട്ടൊ? അണ്ണാൻ കുട്ടി വലുതായാലും മരം കേറ്റം മറക്കില്ലല്ലോ അല്ലേ കൂട്ടര...

പിന്നെ... അതിന് ഇക്കഥ ഇവിടെയൊന്നും തീരുന്നില്ലല്ലോ...!


പിങ്കുറിപ്പ് :-

എന്തുകൊണ്ടാണ് ഞാനിതൊക്കെ തുറന്നെഴുതിയത്...?

പണ്ടത്തെപ്പോലെ കൂട്ടുകുടുംബ വ്യവസ്ഥിതിയല്ല ഇന്ന്..., എല്ലാം അണുകുടുംബങ്ങളാണല്ലോ. ഈ തുച്ഛമായ ജീവിതത്തിനിടയിൽ പ്രായഭേദമന്യേ പലരീതിയിലും ഒറ്റപ്പെട്ട് പോകുന്നവരുടെ ദു:ഖം ദയനീയമാണ്...
സെക്സിനേക്കാളൊക്കെയുപരി അവനോ /അവൾക്കോ സ്നേഹവും  സങ്കടവുമൊക്കെ പങ്ക് വെക്കുവാൻ ഒരു പങ്കാളി അനിവാര്യമാണ്...!

പല ചട്ടങ്ങളും മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..അല്ലേ?

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ