മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

  • MR Points: 0
  • Status: Ready to Claim

(Usha P)

ഇതാ മനോഹരമായ മറ്റൊരു മൊഴി പ്രൈം കഥ. സ്‌നേഹത്തിന്റെ ഇഴയടുപ്പം ഭംഗിയായി വരച്ചുകാട്ടിയ Usha.P യ്ക്ക് അഭിനന്ദനങ്ങൾ. 

രശ്മിക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. മടിയിൽ കിടക്കുന്ന കുഞ്ഞിന്റെ മുഖത്തേക്ക് അവൾ വീണ്ടും വീണ്ടും നോക്കി. "വാവേ...."
അവൾ പതുക്കെ വിളിച്ചു. അവൻ അവളുടെ നേരെ കൈവീശി ചിരിച്ചു. പിന്നെ ചുരുട്ടിപ്പിടിച്ച കൈ വായിലിട്ട് എന്തോ സംസാരിക്കുന്ന പോലെ ശബ്ദം പുറപ്പെടുവിച്ചു. ഒരു അപരിചിതത്വവും ഇല്ലാതെ, സ്വന്തം അമ്മയോടെന്നപോലെ അവൻ അവളോട് ചിരിച്ചു കളിച്ചുകൊണ്ടിരുന്നു. മറ്റൊരമ്മയുടെ കുഞ്ഞാണ് അതെന്നുപോലും അവളും മറന്നു പോയിരുന്നു. 

ബസിൽ, ഇരിക്കാൻ സീറ്റ് കിട്ടാത്തതു കൊണ്ട് ഏതോ ഒരു സ്ത്രീ അവളുടെ കയ്യിൽ ഏൽപ്പിച്ചതായിരുന്നു ആ കുഞ്ഞിനെ. മൂന്നോ നാലോ മാസം മാത്രം പ്രായമേ അവന് ഉണ്ടായിരുന്നുള്ളു. തനിക്ക് ചിരപരിചിതമായ ആ മുഖത്തേക്ക് നോക്കി കുറച്ചു നേരം അവളങ്ങനെ ഇരുന്നു പോയി....

അവൾക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയപ്പോൾ അവനെ പിരിയുകയാണല്ലോ എന്നോർത്ത് അവൾക്കു ദുഃഖം തോന്നി. എങ്കിലും അവനെ തിരികെ കൊടുക്കാതെ തരമില്ലല്ലോ. അവൾ ചുറ്റും നോക്കി. പക്ഷെ, ആ സ്ത്രീയെ അവൾക്കു കാണാൻ കഴിഞ്ഞില്ല. 
പിന്നീടങ്ങോട്ട് എന്തൊക്കെയാണ് സംഭവിച്ചത്?
അവൾക്ക് ഇപ്പോഴും അതൊന്നും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.

"നിന്റെ കുഞ്ഞല്ലേടീ ഇത്? വേറെ ഏതു തള്ളയേയാടീ നീയൊക്കെ അന്വേഷിക്കുന്നത്? വളർത്താൻ വയ്യെങ്കിൽ വല്ല അനാഥാലയത്തിലും കൊണ്ടേയിട്; ഇവിടെക്കിടന്നു നാടകം കളിക്കാതെ."
ആൾക്കൂട്ടത്തിന്റെ ആ ആക്രോശങ്ങൾ ഇപ്പോഴും കാതിൽ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്! ഒരു പക്ഷേ, ആൾക്കൂട്ടത്തിൽ ആ അമ്മയും ഉണ്ടായിരുന്നിരിക്കാം.
ഒരു കുറ്റവാളിയെ പോലെ തല കുനിച്ച്, നിശ്ശബ്ദയായി നിൽക്കാൻ മാത്രമേ തനിക്ക് അപ്പോൾ കഴിഞ്ഞുള്ളൂ. അല്ലെങ്കിൽ തന്നെ ഒരാൾക്കൂട്ടത്തിനു മുന്നിൽ തനിക്കു ഒറ്റയ്ക്ക് എന്തു ചെയ്യാനാകും?
ആ കുട്ടി തനിക്കു സ്വന്തമാകാൻ പോവുകയാണെന്നൊരു തോന്നൽ ഉണ്ടായപ്പോൾ എല്ലാം മറന്ന് അവൾ സന്തോഷിച്ചു. അപമാനങ്ങളൊന്നും അവൾക്ക് അപമാനങ്ങളായി തോന്നിയതേയില്ല. എന്തു കൊണ്ടാകും ആ അമ്മ ഈ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളഞ്ഞത്? എന്തിനായാലും അതു നന്നായെന്നേ അവൾക്ക് ഇപ്പോൾ തോന്നുന്നുള്ളു. ആൾക്കൂട്ടത്തിനിടയിലൂടെ ഞെരുങ്ങി ഒരു ഓട്ടോറിക്ഷ അവളുടെ അരികിൽ വന്നു നിന്നു.

"കയറ് പെങ്ങളേ, എവിടാണെന്ന് വച്ചാൽ ഞാൻ കൊണ്ടു വിടാം." കുട്ടിയെ ചേർത്തു പിടിച്ച് അവൾ ഓട്ടോയിലേക്ക് തിടുക്കപ്പെട്ട് കയറുകയായിരുന്നു....
ഏതാനും നാളുകളായി തന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം അവിശ്വസനീയമായി രശ്മിക്ക് തോന്നി. കെട്ടുകഥകൾ പോലെ എന്തൊക്കെയോ....
കട്ടിലിൽ ശാന്തനായി കിടന്നുറങ്ങുന്ന ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയിരിക്കുകയായിരുന്നു അവൾ. അവന്റെ ഇളം ചുവപ്പുള്ള ചുണ്ടിൽ ഇടയ്ക്കിടെ ഒരു ചിരി വിടരുന്നുണ്ടായിരുന്നു. ആ ചിരി കണ്ടപ്പോൾ പണ്ട് അമ്മമ്മ പറഞ്ഞത് ഓർമ്മവന്നു;
'കുഞ്ഞുങ്ങൾ ഉറങ്ങുമ്പോൾ ദൈവം അവർക്ക് മുന്നിൽ വന്ന് പാലും പഴവും കാട്ടി കൊതിപ്പിക്കും.' അപ്പോഴാണത്രേ കുഞ്ഞുങ്ങൾ ചിരിക്കുന്നത്.
അവനെത്തന്നെ നോക്കിയിരുന്നപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി.
"എന്റെ കണ്ണാ...."
അവൾ അവന്റെ കവിളിൽ പതുക്കെ ഉമ്മവച്ചു. "എന്റടുത്തേക്ക് വരാൻ വേണ്ടി ആയിരുന്നോ നിന്റെ വഴക്കും കരച്ചിലും...."
അവന്റെ പൂ പോലെ മൃദുലമായ കൈപ്പത്തിയിൽ അവൾ ഉമ്മവച്ചു. അവനെ എത്ര ഉമ്മ വച്ചാലും എത്ര ലാളിച്ചാലും തനിക്കു മതിയാകില്ലെന്ന് അവൾക്ക് അറിയാമായിരുന്നു നിനച്ചിരിക്കാതെ തനിക്ക് കൈവന്ന ഭാഗ്യമാണ് അവൻ. 

ജന്മം കൊടുത്തത് താനല്ലെങ്കിലും അവൻ തന്റെ സ്വന്തം മകനാണെന്ന് മനസ്സ് കൂടെക്കൂടെ അവളോട് പറഞ്ഞുകൊണ്ടിരുന്നു. അതെ, താനവനെ ആദ്യമായി കാണുന്നത് ഇന്നായിരുന്നില്ലല്ലോ എന്ന് അവൾ ഓർത്തു. മൂന്നോ നാലോ മാസങ്ങളായി താൻ അവനെ കാണുകയാണ്, സ്വപ്നത്തിലാണെന്നു മാത്രം. 

ആദ്യമൊക്കെ അവൻ സ്വപ്നത്തിൽ വന്ന് ചിരിച്ചു. ചുരുട്ടിപ്പിടിച്ച കൈകൾ അന്തരീക്ഷത്തിൽ വീശി, കാലുകൾ ഇളക്കി, പല ശബ്ദങ്ങൾ പുറപ്പെടുവിച്ചു. അവൻ എന്തൊക്കെയോ തന്നോട് പറയുന്നതാവാം. അതുകണ്ട് താൻ എത്രമാത്രം സന്തോഷിച്ചിരിക്കുന്നു! പക്ഷെ, പിന്നീടുള്ള ദിവസങ്ങളിൽ....

അവൾക്ക് അത് ഓർക്കാനേ വയ്യ. എന്തൊരു കരച്ചിൽ ആയിരുന്നു! കരഞ്ഞു കരഞ്ഞ് കരുവാളിച്ച മുഖത്ത് കണ്ണുനീർ ഉണങ്ങി പിടിച്ചിരുന്നു. ആ രാത്രികളിൽ അവൾ ഞെട്ടി ഉണരുകയും ഉറക്കം നഷ്ടപ്പെട്ടവളായി തീരുകയും ചെയ്തു. എങ്കിലും അത്‌ വെറുമൊരു സ്വപ്നമല്ലേ എന്ന് കരുതി സ്വയം ആശ്വസിക്കാൻ അവൾ ശ്രമിച്ചു. പക്ഷെ, ഒരുനാൾ അവളുടെ സ്വപ്നത്തിൽ അവൻ, കരഞ്ഞു കരഞ്ഞ് കരുവാളിച്ച്‌, ചലനമറ്റ്, മരവിച്ചു പോയിരുന്നു. ഒരു നിലവിളിയോടെ ഞെട്ടി ഉണർന്ന ആ രാത്രിയിൽ അവൾ താൻ കണ്ട സ്വപ്നത്തെ കുറിച്ച് സുധിയോടു പറഞ്ഞു. അത് വെറുമൊരു സ്വപ്നമല്ലേ എന്നു പറഞ്ഞ് അവളെ സമാധാനിപ്പിക്കാൻ അയാൾ ശ്രമിച്ചു കൊണ്ടിരുന്നു. സ്വപ്നത്തിൽ ആയിരുന്നു എങ്കിലും ആ കാഴ്ച അവൾക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീടുള്ള രാത്രികളിൽ അവൾക്ക് ഉറങ്ങാനേ കഴിഞ്ഞില്ല.
"ഒരു സ്വപ്നത്തെ കുറിച്ച് ഓർത്ത് ഇത്രയും വിഷമിക്കേണ്ട കാര്യമില്ല രശ്മീ." സുധി അവളെ വീണ്ടും ഓർമ്മിപ്പിച്ചു.

"സുധീ ...."
അവൾ വിതുമ്പിപ്പോയി.
"സാരമില്ല, രശ്മീ."
അവൻ അവളെ ചേർത്തുപിടിച്ചു.
ഏതു വിഷമ ഘട്ടത്തിലും അവൻ തന്നെ ചേർത്തു പിടിച്ചിട്ടേ ഉള്ളൂ. പക്ഷെ, ഇപ്പോൾ....
രണ്ടു ജോഡി വസ്ത്രങ്ങൾ ബാഗിലേക്ക് തള്ളിക്കയറ്റി, ഒന്നും മിണ്ടാതെ ഇറങ്ങിപ്പോകുമ്പോൾ ആ മുഖത്തെ ഭാവം എന്തായിരുന്നു എന്ന് അവൾക്ക് തിരിച്ചറിയാനേ കഴിഞ്ഞിരുന്നില്ല. ദേഷ്യമായിരിക്കുമോ? എല്ലാം പറഞ്ഞതായിരുന്നില്ലേ? എന്നിട്ടും...

ഇനി തന്റെ അടുത്തേക്ക് വരില്ലേ? അതോർത്തപ്പോൾ അവൾ കരഞ്ഞു പോയി. 

സുധി, വിശാലമായി പരന്നു കിടക്കുന്ന ജലപ്പരപ്പിലേക്ക് നോക്കിയിരുന്നു. ഒന്നിന് പിറകെ ഒന്നായി ഉരുണ്ടു വരുന്ന തിരകളെ നോക്കിയിരുന്നപ്പോൾ അയാൾക്ക്‌ തോന്നി; അവയൊന്നും തിരകളല്ല, കുറേ കുഞ്ഞുങ്ങളാണ്. പുതപ്പ് വാരിച്ചുറ്റി ഉരുണ്ടു കളിക്കുന്ന കുഞ്ഞുങ്ങൾ.... രശ്മി കൊണ്ടുവന്ന ആ കുഞ്ഞ് മനസിലേക്ക് ഓടിയെത്തി. അവൻ തന്നെ നോക്കി ചിരിക്കുകയായിരുന്നു. എന്തൊരു ഓമനത്തമായിരുന്നു അവന്റെ മുഖത്തിന്! രശ്മി യുടെ ഡയറിയുടെ പേജിൽ അവൾ വരച്ചിട്ട മുഖം അതു തന്നെ ആയിരുന്നല്ലോ എന്നയാൾ ഓർത്തു. തനിക്ക് എങ്ങനെയാണ് അവനെ ഉപേക്ഷിച്ചു പോരാൻ തോന്നിയത്?
എന്തിനായിരുന്നു താൻ വീടുവിട്ട് ഓടിപ്പോന്നത്? ഉള്ളിന്റെയുള്ളിൽ നിന്ന് തന്നെ ചുട്ടു പൊള്ളിക്കുന്ന എന്തോ ഒരു അപകർഷതാ ബോധം ; അതാണ് തന്നെ ഇവിടെ എത്തിച്ചത്.
രശ്മി ഇപ്പോൾ എന്തു ചെയ്യുകയാവും? തന്നെ കുറിച്ച് ചിന്തിച്ചു വിഷമിച്ച് ഇരിക്കുന്നുണ്ടാവാം. യാദൃശ്ചികമായി തങ്ങളുടെ ഇടയിലേക്ക് കടന്നുവന്ന ആ കുഞ്ഞോ... അവൻ കരയുന്നുണ്ടാകുമോ? അവൻ നിർത്താതെ കരഞ്ഞാൽ അവൾ തനിച്ച് എങ്ങനെ കൈകാര്യം ചെയ്യും?

പെട്ടെന്നിങ്ങനെ ഇറങ്ങിപ്പോന്നത് കടുംകൈ ആയിപ്പോയെന്ന് വീണ്ടും അയാൾ സ്വയം കുറ്റപ്പെടുത്തി. സുധിക്ക് കുറ്റബോധം കൊണ്ട് മനസ്സ് വിങ്ങുകയായിരുന്നു. ചെയ്തത് തെറ്റായിപ്പോയി എന്ന് മനസ്സ് ഓരോ നിമിഷവും ഓർമിപ്പിച്ചുകൊണ്ടിരുന്നു. ആ കുട്ടിയെ വളർത്താൻ തീരുമാനിച്ചപ്പോൾ അവൾ തന്നോട് ഒരു വാക്കുപോലും പറഞ്ഞില്ല എന്നത് അത്ര വലിയ കുറ്റമായി കാണേണ്ടതില്ലെന്ന് ഇപ്പോൾ അയാൾക്ക്‌ തോന്നി. അമ്മയാകാൻ അവളും ആഗ്രഹിച്ചിട്ടുണ്ടാവില്ലേ? തീർച്ചയായും ഉണ്ടാകും. അമ്മയാകുക എന്നത് ഏതൊരു പെണ്ണിന്റെയും പ്രിയപ്പെട്ട ആഗ്രഹമായിരിക്കും. അങ്ങനെ ചിന്തിച്ചപ്പോൾ അയാൾക്ക്‌ നാട്ടിൻപുറത്തെ തന്റെ വീടും കുട്ടിക്കാലവും അയൽക്കാരായ പെണ്ണുങ്ങളെയും ഓർമ്മ വന്നു. അവർക്ക് ഒരിക്കലും പറഞ്ഞു മതിരാത്ത ഒരേയൊരു കാര്യം അവരുടെ ഗർഭകാല കഥകളായിരുന്നു. അതു കേട്ടുകേട്ട് സുധി ഒരിക്കൽ അമ്മയോട് പറഞ്ഞു; " അമ്മേ, വലുതാകുമ്പോൾ എനിക്കും ഗർഭിണിയാകണം."
അമ്മ ചിരിച്ചു.
"മോനേ, ആണുങ്ങൾ ഗർഭം ധരിക്കില്ല. നീ കല്യാണം കഴിച്ചാൽ നിന്റെ ഭാര്യയായി വരുന്ന പെണ്ണ് ഗർഭിണിയാകും. അപ്പോൾ നിനക്ക് നല്ലൊരു അച്ഛനാകാം."
അന്ന് താൻ തീരെ ചെറിയ ഒരു കുട്ടിയായിരുന്നു....
വർഷങ്ങൾ കുറേ കഴിഞ്ഞു. അമ്മ പറഞ്ഞപോലെ അവൻ വളർന്നു; വിവാഹം കഴിച്ചു. പക്ഷെ, അവൾ ഗർഭിണിയായില്ല. അവൾക്ക് വേണമെങ്കിൽ ആകാമായിരുന്നു; തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്തിരുന്നെങ്കിൽ.... താൻ അവളെ നിർബന്ധിച്ചതുമാണ്.പക്ഷെ അവൾ കേട്ടില്ല. തന്റെ പോരായ്മകളെ അവൾ അവളുടെ സ്നേഹം കൊണ്ട് മറവിയിലേക്ക് മുക്കി കളയുകയായിരുന്നു! അവളെയാണ് താനിപ്പോൾ സങ്കടപ്പെടുത്തിയിരിക്കുന്നത്! ഇനിയും അവളെ സങ്കടപ്പെടുത്തിക്കൂടാ. എത്രയും പെട്ടെന്ന് തിരിച്ചു പോകുക , അതാണ് പരിഹാരം.

പകൽ അവസാനിക്കാൻ പോവുകയാണ്. സുധി പോയിട്ട് ഒരു രാത്രിയും പകലും കഴിയാൻ പോവുന്നു. ഒന്നു വിളിച്ചതു പോലുമില്ല. എവിടെയായിരിക്കും അവനിപ്പോൾ? അവനെ കുറിച്ച് ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. 'രശ്മീ...,' എന്നുവിളിച്ചുകൊണ്ട് അവനിപ്പോൾ കയറി വന്നിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു.

പെട്ടെന്ന് കാളിംഗ് ബെല്ലിന്റെ ശബ്ദം മുഴങ്ങി. അവൾ ചാടി എഴുന്നേറ്റു, ഒറ്റ കുതിപ്പിന് വാതിലിനടുത്തെത്തി വാതിൽ തുറന്നു.
മുന്നിൽ ചിരിച്ചുകൊണ്ട് നിൽക്കുന്നു, സുധി! അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് അയാൾ ചോദിച്ചു:
"എന്തിനാ കരയുന്നത്? ഞാൻ ഇങ്ങെത്തിയില്ലേ...."
അവളെ ചേർത്തു പിടിച്ചുകൊണ്ട് അയാൾ പറഞ്ഞു; അവൾ ഒന്നും പറയാതെ ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ടിരുന്നു.
"ഇങ്ങനെ സങ്കടപ്പെടല്ലേ.... എനിക്കതു സഹിക്കാൻ കഴിയില്ല."
പെട്ടെന്ന് അവൾ അയാളെ തള്ളിമാറ്റി. ആ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു;

"എന്നിട്ടാണോ...."
അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കുമ്പോൾ താൻ വല്ലാതെ അധീരനായി പോകുന്നുവെന്ന് അയാൾക്ക്‌ തോന്നി. എങ്കിലും തീരെ പതിഞ്ഞ ശബ്ദത്തിൽ അയാൾ പറഞ്ഞു;
"നീയല്ലേ പറഞ്ഞത്, നമുക്കൊരു കുഞ്ഞുണ്ടാകുമ്പോൾ ഒരു കാർ വാങ്ങണമെന്ന്; ഒരു ചുവന്ന കാർ...."
അവൾ അത്ഭുതത്തോടെ അയാളെ നോക്കി. അവളുടെ ചുണ്ടിൽ ഒരു ചെറുചിരി വിടരുന്നതു നോക്കി നിൽക്കെ അവളുടെ മുഖം ഒരു മഴവില്ല് പോലെയാണെന്ന് അയാൾക്കു തോന്നി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ