മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow


മൊഴിയിലെ എഴുത്തുകാർക്ക് പലതരത്തിലുമുള്ള പ്രോത്സാഹനങ്ങൾ തുടക്കം (2016) മുതൽ നൽകുന്നുണ്ടായിരുന്നു. മികച്ച രചനകൾക്ക് പല അവസരങ്ങളിലും സമ്മാനമായി പണം നൽകിയിരുന്നു. ഈ വിഷയത്തിൽ മാതൃകാപരമായ മാറ്റം വരുത്തുവാൻ 2020-ൽ മൊഴി തീരുമാനിച്ചു. അന്നുമുതൽ ഘട്ടം ഘട്ടമായി ഇതു നടപ്പിലാക്കിവരുന്നു.

 

 

ഒന്നാം ഘട്ടം 

2020 അഗസ്റ്റു 1 മുതൽ മൊഴി അതിന്റെ എഴുത്തുകാർക്ക് പ്രതിഫലം നൽകിത്തുടങ്ങി. അന്നു മുതൽ 31 ജൂലൈ 2021 വരെ  ഒരു വർഷം നീണ്ടുനിന്ന ആദ്യഘട്ടത്തിൽ പ്രസിദ്ധീകരിച്ച എല്ലാ രചനകൾക്കും പ്രതിഫലം നൽകുക എന്നതായിരുന്നു പ്രഖ്യാപിത ലക്‌ഷ്യം. പോയിന്റ് (point) സംവിധാനത്തിലുടെയാണ്‌ ഇതു നടപ്പിലാക്കിയിരുന്നത്. പ്രസിദ്ധപ്പെടുത്തുന്ന ഓരോ രചനയ്ക്കും 50 പോയിന്റുകൾ നൽകിയിരുന്നു. (1 Point = Rs 1/-) ഈ കാലഘട്ടത്തിൽ 500 points നേടിയ എല്ലാ എഴുത്തുകാർക്കും പ്രതിഫലം നൽകി. പലരും ഒന്നിൽ കൂടുതൽ തവണ പ്രതിഫലം നേടുകയും ചെയ്തു.

 

രണ്ടാം ഘട്ടം 

എല്ലാ രചനകൾക്കും പ്രതിഫലം നൽകുക എന്ന ഒന്നാം ഘട്ടത്തിലെ തീരുമാനം പുനഃപരിശോധിച്ച ശേഷം പരിഷ്കരിച്ചു. 2021 ആഗസ്റ്റു മുതൽ ആരംഭിച്ച രണ്ടാം ഘട്ടത്തിൽ, രചനകളുടെ ഗുണനിലവാരം ഉയർത്താനായി 'മികച്ച രചനകൾ'  എന്ന വിഭാഗം ആരംഭിക്കുകയും, മാനദണ്ഡങ്ങൾ പുതുക്കുകയും ചെയ്തു. ഭാഷയിലും, ആശയത്തിലും, അവതരണത്തിലും മികവു പുലർത്തുന്ന രചനകൾ, ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിത്തുടങ്ങി. പ്രൈം രചനകൾക്ക് 100 പോയിന്റുകൾ വരെ ലഭിക്കാവുന്നതാണ്.  പ്രായോഗികത കണക്കിലെടുത്തുകൊണ്ട് 1000 പോയിന്റുകൾ തികയുമ്പോൾ, അത് പ്രതിഫലമായി നൽകിവരുന്നു. 1 Point = Rs 1/-

 

മൂന്നാം ഘട്ടം 

2022 ഫെബ്രുവരി 1 മുതൽ ആരംഭിച്ച മൂന്നാം ഘട്ടത്തിൽ, രചനകളുടെ ഗുണനിലവാരം ഉയർത്താനായി 'വിശിഷ്‌ടരചന' എന്ന വിഭാഗം ആരംഭിക്കുകയും, മാനദണ്ഡങ്ങൾ പുതുക്കുകയും ചെയ്തു. ഭാഷയിലും, ആശയത്തിലും, അവതരണത്തിലും ഏറ്റവും വിശിഷ്ടമായ രചനകൾ , ഈ വിഭാഗത്തിൽ  ഉൾപ്പെടുത്തിത്തുടങ്ങി. ഇതു 'മികച്ച രചന'കളെക്കാൾ ഒരു പടി ഉയരെയാണ് മൊഴി പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ വിഭാഗത്തിൽ വരുന്ന രചനകൾക്ക്, 250 പോയിന്റുകൾ വരെ ലഭിക്കാവുന്നതാണ്.

2022  ഫെബ്രുവരി 1 മുതൽ നിലവിലുള്ള MRC റിവാർഡ് നിരക്കുകൾ:-

 Category Basic Points Readership Points*
 വിശിഷ്‌ടരചന  200 50
മികച്ചരചന 50 50
 മറ്റു രചനകൾ  0  100*

 

പ്രസിദ്ധപ്പെടുത്തുന്ന ഓരോ വിശിഷ്‌ടരചനയ്ക്കും 250 points വരെ ലഭിക്കാം. അടിസ്ഥാന റിവാർഡായി 200 points ഉം, ഉയർന്ന വായനാനിരക്കു നേടിയാൽ 50 points ഉം ലഭിക്കും. 2022  ഫെബ്രുവരി 1 മുതൽ പ്രസിദ്ധപ്പെടുത്തുന്ന രചനകൾക്കു മാത്രം ബാധകം. മുൻകാലപ്രാബല്യം ഇല്ല. 

പ്രസിദ്ധപ്പെടുത്തുന്ന ഓരോ മികച്ച രചനയ്ക്കും 100 points വരെ ലഭിക്കാം. അടിസ്ഥാന റിവാർഡായി 50 points ഉം, ഉയർന്ന വായനാനിരക്കു നേടിയാൽ 50 points ഉം ലഭിക്കും.

തുടർ രചനകൾ (നോവൽ, തുടർക്കഥ, തിരക്കഥ, മറ്റു പരമ്പരകൾ): പരമ്പരയായി പ്രസിദ്ധീകരിക്കുന്ന എല്ലാ തുടർ രചനകൾക്കും ലഭിക്കാവുന്ന  ഏറ്റവും കൂടിയ പോയിന്റ് നില 1000 ആയി നിജപ്പെടുത്തിയിരിക്കുന്നു. പൂർണമായി പ്രസിദ്ധീകരിച്ച ശേഷം  ഗുണ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ പോയിന്റ് നൽകുന്നതായിരിക്കും. 

തുടർ രചനകളല്ലാത്ത മറ്റു രചനകൾക്ക് (non-serial - ഉദാ: Prime ലോ Outstanding ലോ  ഉൾപ്പെടാത്ത കഥ, കവിത, നിരീക്ഷണം etc) points ലഭിക്കില്ല. എങ്കിലും, പ്രസിദ്ധീകരണം കഴിഞ്ഞുള്ള ആദ്യത്തെ 48 മണിക്കൂറിൽ  300 Unique Hits ലഭിക്കുകയാണെങ്കിൽ, അത്തരം രചനകൾ പ്രൈം കാറ്റഗറിയിലേക്കു മാറ്റപ്പെടുകയും, അങ്ങനെ അതിനു  100 points ലഭിക്കുകയും ചെയ്യും. രചനകളെ വിലയിരുത്തുന്നതിൽ മൊഴിയുടെ എഡിറ്റോറിയൽ ബോർഡിനു തെറ്റു പറ്റിയാൽ അതിനെ  മറികടക്കാനുള്ള മാർഗ്ഗമാണ് ഈ പ്രത്യേക സംവിധാനം.

*പ്രസിദ്ധീകരണം കഴിഞ്ഞുള്ള ആദ്യത്തെ 48 മണിക്കൂറിലെ Unique Hits   ആണ് വായനാനിരക്കായി കണക്കാക്കുന്നത്. 

നിലവിലുള്ള വിനിമയ നിരക്ക്1 point = Rs.1 (1000 points = Rs.1000) 

1000 points തികഞ്ഞാൽ, പ്രതിഫലം ആവശ്യപ്പെടാവുന്നതാണ്. പ്രായോഗികത കണക്കിലെടുത്തുകൊണ്ടാണ് 1000 points എത്തുമ്പോൾ മാത്രം പ്രതിഫലം നൽകുന്നത്. 

സുതാര്യത കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി Mozhi Rewards Club ലെ അംഗങ്ങളുടെ   പേര് ഇവിടെ പ്രസിദ്ധപ്പെടുത്തും.  ഇപ്രകാരം നിങ്ങളുടെ പേരു  പ്രസിദ്ധപ്പെടുത്തണ്ട എന്നുള്ളവർ, മൊഴിയിൽ രജിസ്റ്റർ ചെയ്ത ഇമെയിൽ അഡ്രസിൽ നിന്നും, This email address is being protected from spambots. You need JavaScript enabled to view it. എന്ന വിലാസത്തിൽ പ്രസ്തുത വിവരം അറിയിച്ച് ഉറപ്പുവരുത്തേണ്ടതാണ്. 

Mozhi Rewards Club Members >> 

റിവാർഡിനു പരിഗണിക്കപ്പെടുന്ന രചനകൾ മൊഴിയിൽ പ്രസിദ്ധീകരിക്കുന്നതുമുതൽ മൂന്നു മാസങ്ങൾ വരെ മറ്റിടങ്ങളിൽ പ്രസിദ്ധീകരിക്കാൻ പാടില്ല. മൊഴിയിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ സൈറ്റുകൾ, തുടങ്ങി എല്ലാ ഡിജിറ്റൽ മാധ്യമങ്ങളിലും, അച്ചടി മാധ്യമങ്ങളിലും കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതിനുള്ള അവകാശം മൊഴിക്കുണ്ടായിരിക്കും. സ്വന്തം രചനകൾ സ്വതന്ത്രമായി പുസ്തകരൂപത്തിൽ അച്ചടിച്ചു പ്രസിദ്ധ പ്പെടുത്തുന്നതിനു എഴുത്തുകാർക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കും. വിനിമയ നിരക്കുകളും, നിബന്ധനകളും മാറ്റത്തിനു വിധേയമാണ്. മൊഴിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും. *Terms & Conditions ബാധകമാണ്.  

1000 പോയിന്റുകൾ തികയുന്ന മുറയ്ക്ക്, എഴുത്തുകാർ  പ്രതിഫലം ആവശ്യപ്പെടേണ്ടതാണ്. അത് എഴുത്തുകാരുടെ ഉത്തരവാദിത്തമായി മൊഴി കണക്കാക്കുന്നു. പ്രായോഗികമായ കാരണങ്ങളാൽ എഴുത്തുകാരെ ഇക്കാര്യം വ്യക്തിപരമായി ഓരോ തവണയും ഓർമ്മപ്പെടുത്താൻ മൊഴിക്ക് നിലവിൽ സംവിധാനമില്ല.  ഇനിയുള്ള ലിങ്കിൽ നിന്നും പ്രതിഫലം ആവശ്യപ്പെടാവുന്നതാണ്.  

പ്രതിഫലം ആവശ്യപ്പെടുക  

മൊഴിയിൽനിന്നും  പ്രതിഫലം ലഭിക്കാനായി ഈ ഫോം പൂരിപ്പിച്ചു സമർപ്പിക്കുക.

എനിക്ക് പ്രതിഫലം നൽകുക >>

ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ഇനിയുള്ള ലിങ്കിൽ ലഭിക്കും. 
HELP | FAQ | എങ്ങനെ?

അവിടെ ലഭിച്ചില്ല എങ്കിൽ മാത്രം This email address is being protected from spambots. You need JavaScript enabled to view it. ൽ ബന്ധപ്പെടുക.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ