mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

munnar

പോസ്റ്റ് ഓഫീസിന് മുമ്പിലുള്ള എ.ടി.എം"gt;എ.ടി.എം കൗണ്ടറിൽ വെച്ചാണ് പ്രകാശിനെയും ഹൻസികയെയും പരിചയപ്പെട്ടത്. ഇരവികുളം നാഷണൽ പാർക്കിലേക്കുള്ള വഴി അവർ എന്നോട് അന്വേഷിക്കുകയായിരുന്നു. തെലുങ്കാനയിൽ നിന്ന് ചെന്നൈ വഴി മൂന്നാറിൽ വന്നിറങ്ങിയവരായിരുന്നു അവർ.

സൈക്കിളിന്റെ കാരിയറിൽ ചായയുമായി വന്ന അണ്ണൻറെ പക്കൽ നിന്നും ഞാൻ അവർക്ക് ചായ ഓഫർ ചെയ്തു. നിരസിച്ചെങ്കിലും എൻറെ സ്നേഹ നിർബന്ധത്തിൽ അവർ ചുക്കുകാപ്പി വാങ്ങി. ആവി പറക്കുന്ന പാനീയം ആ തണുപ്പിൽ അവരെ ഉന്മേഷ ഭരിതരാക്കി.

മൂന്നാറിലെ കാണേണ്ട സ്ഥലങ്ങളെപ്പറ്റി ഏകദേശ ധാരണ അവർ ഇൻറർനെറ്റിലൂടെ സമ്പാദിച്ചിരുന്നു .എൻറെ വാചാലതയിൽ അവർ എക്സൈറ്റഡ് ആകുന്നുണ്ടായിരുന്നു. ഒരു സാധാരണ ടൂറിസ്റ്റ്, മൂന്നാറിന്റെ മനോഹാരിതയുടെ 30% പോലും കണ്ടു തീർക്കുന്നില്ല എന്നു പറഞ്ഞപ്പോൾ അവർക്ക് സങ്കടം തോന്നി.

കൂടുതൽ ദിവസങ്ങൾ മൂന്നാറിൽ ചിലവഴിക്കുന്നതിന് പ്രകാശിനും ഹൻസികക്കും ആശയുണ്ടെങ്കിലും ടാക്സിയുടെ എക്സ്പെൻസ് അവരെ പിന്തിരിപ്പിക്കുകയായിരുന്നു .ടൂവീലർ ഹയർ ചെയ്യുകയാണെങ്കിൽ എക്സ്പെൻസ് വളരെയധികം ചുരുക്കാമെന്ന ആശയം ഞാൻ മുമ്പോട്ട് വച്ചു.

ലക്ഷ്മി എസ്റ്റേറ്റ് റോഡിലെ 'ഗോകുലം ബൈക്ക് ഹയർ' ഞാൻ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു. ഗവൺമെൻറ് ഓതറൈസ്ഡ് ബൈക്ക് റെൻറൽ കമ്പനിയാണ് ഗോകുലം ബൈക്ക് ഹയർ. സുധീർ അവർക്ക് നൽകിയ 'ടൂറിസ്റ്റ് റോഡ് മാപ്പു'മായി പ്രകാശും ഹൻസികയും രാജമലയിലേക്ക് തന്നെയാണ് ആദ്യം പോയത്.

അടുപ്പിച്ചുള്ള അവധി ദിവസങ്ങളിലും, വിശേഷ ദിവസങ്ങളിലും ഇവിടെ റോഡുകളിൽ വാഹനങ്ങൾ നിറഞ്ഞു കവിയാറുണ്ട് .വലിയ ടൂറിസ്റ്റ് ബസുകളും ചെറു കാറുകളും മെയിൻ റോഡുകളിൽ ബ്ലോക്കുണ്ടാക്കും. സഞ്ചാരികളുടെ മൂഡ് നശിപ്പിക്കുന്നതാണ് ഇവിടത്തെ  ഗതാഗതക്കുരുക്ക്.

 പച്ചപുതച്ച ടീ ഗാർഡനുകളിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന നിരവധി ചെറുവഴികൾ എസ്റ്റേറ്റുകൾ തോറുമുണ്ട് .ഇരുചക്ര വാഹനങ്ങളിലൂടെ തേയിലത്തോട്ടങ്ങളിലെ നവ്യ സുഗന്ധവുമാസ്വദിച്ച് മുടിയിഴകളെ ഇക്കിളിടുന്ന കാറ്റിൽ യാത്ര ചെയ്യുന്ന സുഖം അനുഭവിച്ചറിയേണ്ടത് തന്നെയാണ്.

 വിദേശികളായ സഞ്ചാരികളാണ് ടൂവീലറുകൾ ഹയർ ചെയ്യുന്നതിൽ മുൻപന്തിയിലുള്ളത്. ഇതിനുമുമ്പ് യാത്ര ചെയ്തിട്ടുള്ളവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും വായിച്ചിട്ടാണ് അവർ ഇങ്ങനെയുള്ളതീരുമാനങ്ങളെടുക്കുന്നത് .'ലോൺലി പ്ലാനറ്റ്' ലണ്ടനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ടൂറിസ്റ്റ് ഗൈഡ് മാസികയാണ്. കഴിഞ്ഞ 20 വർഷങ്ങളായി 'ഗോകുലം ബൈക്ക് ഹയർ' ലോൺലി പ്ലാനറ്റിൽ പേര് നിലനിർത്തിയിരിക്കുന്നത് നിസ്സാര കാര്യമല്ല .

കറുപ്പ് പ്രതലത്തിൽ മഞ്ഞ അക്ഷരങ്ങളിലുള്ള നമ്പർ പ്ലേറ്റ് ആണ് ഇത്തരം ബൈക്കുകൾക്കുള്ളത്. ടൂറിസ്റ്റുകളുടെ ഇത്തരം ബൈക്കുകളിൽ പോലീസ് ചെക്കിങ് ഉണ്ടാകാറില്ല എന്നതും യാത്രകളെ സുഗമമാക്കുന്നു. ഇത്തരത്തിൽ ഇരുചക്ര വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിൽ കേരളത്തിൽ ആദ്യമായി ലൈസൻസ് സമ്പാദിച്ച സ്ഥാപനവും ഗോകുലം ബൈക്ക് ഹയർ തന്നെയാണ്.

'രാമസ്വാമി അയ്യർ ഹർഡ് വർക്ക് ഡാം' കടന്ന് പ്രധാന പാതയ്ക്ക് സമാന്തരമായുള്ള പ്ലാന്റേഷൻ റോഡിലൂടെ മൂന്നാറിനെ പ്രദക്ഷിണം ചെയ്തു വന്ന ഹൻസികയ്ക്ക് യാത്ര വിവരിക്കാൻ വാക്കുകൾ മതിയാകുന്നില്ലായിരുന്നു. റിസർവോയറിന്റെ തീരം ചേർന്ന് ഡാഫ്ഡിൽ പൂക്കൾ പോലെ മഞ്ഞ കോളാമ്പി പൂക്കൾ അതിരിട്ട തേയില തോട്ടത്തിന് നടുവിലൂടെയുള്ള യാത്ര വന്യമായ ഓർമ്മകൾ ശേഷിപ്പിക്കുമെന്ന് പ്രകാശും പറഞ്ഞുവെക്കുന്നു.

മീശപ്പുലിമലയും, വട്ടവടയുമെല്ലാം നമ്മുടെ സമയത്തിനും സൗകര്യത്തിനും അനുസരിച്ച് സന്ദർശിക്കുന്നതിന് മൂന്നാറിലെത്തിയശേഷം ബൈക്ക് ഹയർ ചെയ്യുന്നത് ഒരു നല്ല ഓപ്ഷനായിരിക്കും. ബൈക്കുകൾക്ക് അഞ്ഞൂറ് രൂപ മുതൽ ബുള്ളറ്റിന് ആയിരം രൂപ വരെ ഒരു ദിവസത്തേക്ക് വാടക നൽകിയാൽ മതിയാകും .ഓൺലൈൻ ബുക്കിംഗും ,കമ്പനി അക്കൗണ്ടിലേക്കുള്ള ബിൽ പേയ്മെൻറുമെല്ലാം നമ്മുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു.

പ്രകൃതിയിലെ നിഗൂഢമായ ഇടങ്ങളെ എക്സ്പ്ലോർ ചെയ്യുവാൻ വെമ്പൽ കൊള്ളുന്ന ന്യൂജനറേഷൻ സംസ്കാരത്തിന്  പുതിയ പാതകൾ തുറന്ന് നൽകുകയാണ്, അതിരില്ലാത്ത കാഴ്ചകൾ അനാവൃതമാക്കുവാൻ അരുതുകളില്ലാത്ത അവസരമൊരുക്കുകയാണ് തന്റെ അനുഭവങ്ങളിലൂടെ സുധീർ എന്ന ചെറുപ്പക്കാരൻ ഗോകുലത്തിൽ!
പ്രകാശും ഹൻസികയും തെലുങ്കാനയിലെത്തിയശേഷം നവമാധ്യമങ്ങളിലൂടെ അഭിപ്രായങ്ങൾ പങ്കുവെക്കാമെന്നാണ് എന്നോട് പറഞ്ഞിരിക്കുന്നത്.

സുധീറിൻറെ നമ്പർ: 9447237165.
www.bikerentalmunnar.com.

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ