പുഴയോരത്തിലൂടെ പൂന്തോണിയിലൊരു യാത്ര പോയാലോ..? ഇരുവശത്തും പച്ചപുതച്ച മലയോരങ്ങൾ ..മഞ്ഞും മേഘവും ഇടകലർന്ന വിശാലമായ ആകാശക്കാഴ്ച്ച.. അതിനിടയിലൂടെ കുഞ്ഞോളങ്ങളിൽ ഒരു ജല യാത്ര ..!
മൂന്നാർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ നിന്നും 100 മീറ്റർ മുന്നോട്ട് നടന്നാൽ ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഇൻഫർമേഷൻ കൗണ്ടറിലെത്തും. ഇവിടെയാണ് അവിസ്മരണീയമായ ബോട്ട് യാത്ര ഒരുക്കിയിരിക്കുന്നത്. കുട്ടവഞ്ചി, പെഡൽ ബോട്ടുകൾ, ഫൈബർ വള്ളങ്ങൾ എന്നിവ യഥേഷ്ടം ലഭ്യമാണ്.
സഞ്ചാരികളെ സേഫ്റ്റി ജാക്കറ്റ് അണിയിച്ച് വഞ്ചികളിൽ കൈപിടിച്ച് കയറ്റിയരുത്തുന്ന ജോലിക്കാരുണ്ടിവിടെ. സ്വയം തുഴഞ്ഞ് പോകേണ്ടവർക്ക് അങ്ങനെയുമാകാം. ആദിത്യ മര്യാദയോടെ നമ്മെ സ്വീകരിക്കുന്നതിൽ അവർ അതീവ ശ്രദ്ധാലുക്കളാണ്. ദിവസവും വിവിധ ദേശക്കാരും പല ഭാഷക്കാരും ഇവിടെ വന്ന് യാത്രയും കാഴ്ചയും ആസ്വദിച്ച് മടങ്ങുന്നു.
ഇടുക്കി ഡി.റ്റി.പി.സി.യുടെ ഇൻഫർമേഷൻ സെൻറർ കേരള ഗവൺമെന്റിന്റെ ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ കീഴിലാണുള്ളത് .ബോട്ടിംഗ് കൂടാതെ, ടീ വാലി ടൂർ, സാന്റൽ വാലി ടൂർ, വില്ലേജ് സൈറ്റ് സീനിങ്, ട്രക്കിംഗ്, തുടങ്ങിയ പ്രോഗ്രാമുകളും അറേഞ്ച് ചെയ്ത് തരുന്നുണ്ട്. സുരക്ഷയും ആസ്വാദ്യതയും ഉറപ്പു നൽകുന്ന സംരംഭങ്ങളാണ് ഇവയെല്ലാം .
ഏറ്റവും കുറഞ്ഞ ചിലവിൽ, ഇടനിലക്കാരില്ലാതെ ,മുപ്പതോളം മനോഹര ലൊക്കേഷനുകളിൽ ഡി.ടി.പി.സി നമ്മെ കൊണ്ടുപോകു്നു. ഫ്ലവർ ഗാർഡൻ ,ഫോട്ടോ പോയിൻറ് ,മാട്ടുപ്പെട്ടി ഡാം ,സ്പീഡ് ബോട്ടിംഗ്, നാച്ചുറൽ ഗ്രാസ് ലാൻഡ്, എക്കോ പോയിന്റ്, കുണ്ടള ലേക്ക് ,ടോപ്പ് സ്റ്റേഷൻ എന്നീ ലൊക്കേഷനുകളിലേക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഒരു വ്യക്തിക്ക് 400 രൂപയ്ക്ക് ടൂറടിക്കാം എന്നത് ആശ്ചര്യമായിരിക്കുന്നില്ലേ..?
ഇത്തരത്തിലുള്ള നാല് വ്യത്യസ്ത ടൂർ പ്ലാനുകൾ മൂന്നാർ ഡി.ടി.പി.സി അവതരിപ്പിക്കുന്നുണ്ട് .
അപ്പോ, റെഡിയല്ലേ.. പാട്ടും പാടി ഒരു ബോട്ട് യാത്രയ്ക്ക്..?
ഇൻഫർമേഷൻ കൗണ്ടറിലേക്ക് വിളിക്കൂ:04865-231516
മൊബൈൽ:9961960555
Email: