mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 Pampadum shola

 

പേടിക്കേണ്ട, പാമ്പുമായി ഒരു ബന്ധവുമില്ല -എന്നാൽ അതിമനോഹരമായ ദൃശ്യവിസ്മയം ഒരുക്കുന്ന ഒരു ചോല തന്നെയാണിത്! സഞ്ചാരികൾക്കായി കാത്തിരിക്കുന്ന ഒരു കന്യാവനം!

വനത്തിനകത്ത്, കാടിൻറെ നിഗൂഢതയിൽ  ഹൃദയം ചേർത്തുവച്ചുറങ്ങാൻ ഒരു ഇടമൊരുക്കിയിരിക്കുകയാണ് വനംവകുപ്പ്. കുടുംബമായി വന്ന് കാടിനെ അറിഞ്ഞ് മടങ്ങാം- കോട്ടേജുകളും ഡോർമെറ്ററികളും  തയ്യാറാണ്. മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷൻറെ കീഴിലാണ് വട്ടവടയിലെ ഈ സ്ഥാപനം.

pampadum shola

'നേച്ചർ എഡ്യൂക്കേഷൻ സെൻറർ' നമുക്കാവശ്യമായ എല്ലാ കാടറിവുകളും പകർന്നു നൽകുന്നു. കാടിനെ അറിയുമ്പോൾ നാം നമ്മെ തന്നെയാണ് അറിയുന്നത് ! മുളം കുറ്റിയിലെ പുട്ടും ,ചൂട് കഞ്ഞിയും ചമ്മന്തിയും ,കനലിൽ ചുട്ടെടുത്ത പപ്പടവുമെല്ലാം നമ്മെ കളങ്കമില്ലാത്ത മറ്റൊരു ലോകത്ത് എത്തിക്കും .

 Pampadum shola

പാമ്പാടുംചോല നാഷണൽ പാർക്ക് കേരളത്തിലെ ഏറ്റവും ചെറിയ നാഷണൽ പാർക്ക് ആണ് .മൂന്നാറിൽ നിന്ന് മാട്ടുപ്പെട്ടി ഡാമും കടന്ന് പളനി മലകളുടെ ഓരത്തെത്തുമ്പോൾ നാം വട്ടവടയിൽ എത്തിച്ചേരുന്നു.

നാൽപ്പത് കിലോമീറ്ററോളം ദൂരമുണ്ട് മൂന്നാറും വട്ടവടയിൽ  തമ്മിൽ ! വിരലിലെണ്ണാവുന്ന ബസ്സ് സർവീസുകൾ മാത്രമേ ഈ റൂട്ടിൽ   കെഎസ്ആർടിസിയും സ്വകാര്യ ബസുകളും കൂടി നടത്തുന്നുള്ളൂ- ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മൂന്നാറിൽ നിന്ന് വട്ടവടയ്ക്ക് ബസ് സർവീസേ ഇല്ല എന്ന് മറന്നുപോകരുത്.

എല്ലപ്പട്ടി എന്ന അതിർത്തി ഗ്രാമത്തിലേക്കുള്ള ട്രിപ്പ് ജീപ്പുകൾ ആണ് പിന്നെയുള്ള ഏക ആശ്രയം.  മൂന്നാറിൽ നിന്നും പന്ത്രണ്ട് പേരെയും കയറ്റി പാർക്കിൽ എത്തിക്കുന്നതിന് ജീപ്പ് ഒന്നിന്  രണ്ടായിരം രൂപ കൊടുക്കണം .

തമിഴ്നാട്ടിലെ ദിണ്ടുക്കൽ ജില്ല ഉൾപ്പെടുന്ന അല്ലിഗ്രാമം റിസർവ് ഫോറസ്റ്റ് പളനിഹിൽസ് വൈൽഡ് ലൈഫ് സാങ്ച്വറിക്ക് വേൾഡ് ഹെറിറ്റേജ് സൈറ്റായി യുനെസ്കോ അംഗീകാരം നൽകുവാൻ ഒരുങ്ങുകയാണ്.

പുതുതലമുറയ്ക്ക്, വനസംരക്ഷണത്തെ കുറിച്ചും വനവൽക്കരണത്തെ കുറിച്ചും ബോധവൽക്കരണം നൽകുക എന്ന ഉദ്ദേശമാണ് നെയ്ച്ചർ എഡ്യൂക്കേഷൻ സെൻറർന് ഉള്ളത്. പുസ്തകങ്ങളിൽ നിന്നും നമുക്ക് ലഭിക്കുന്ന അറിവ് അപര്യാപ്തമാണ്. കാടിനെ അറിഞ്ഞ് തന്നെ പഠിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഏതു തുറയിലുള്ളവരായിരുന്നാലും തീരുമാനങ്ങളെടുക്കേണ്ടിവരുമ്പോൾ തെറ്റി പോയേക്കാം. ലോകത്തിൻറെ ഏത് സുരക്ഷിതത്വത്തിൽ നാം വസിച്ചെന്നുവരികിലും ഈ ശൃംഖലയെ സംരക്ഷിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വമാകുന്നു.

ജലവും, മണ്ണും, സസ്യലതാദികളും പ്രകൃതി ഒരുക്കിവെച്ചിരിക്കുന്ന വ്യവസ്ഥയിൽ ഉൾപ്പെട്ടിരിക്കുന്നതാണ് .ഇവയിൽ ഒന്നിലും മനുഷ്യൻറെ കൈകടത്തൽ ഉണ്ടായിക്കൂടാ. ഈ വ്യവസ്ഥ സന്തുലിതമായി തന്നെ തുടർന്നു പോകേണ്ടതുണ്ട് എന്ന ബോധ്യത്തോടെ മാത്രമേ നമുക്ക് ഇവിടം വിട്ട് പോകാൻ കഴിയുകയുള്ളൂ .

ചോലവനങ്ങളെ സംരക്ഷിക്കുന്നതിനാണ് ഈ നാഷണൽ പാർക്ക് രൂപീകരിച്ചിരിക്കുന്നത് .കെട്ടുപിണഞ്ഞു കിടക്കുന്ന മരങ്ങളുടെ സമൃദ്ധി ചോലവനങ്ങളുടെ മാത്രം പ്രത്യേകതയാണ്. മണ്ണിൽ സൂര്യവെളിച്ചം പതിക്കാത്തത്ര നിബിഢ വനമാണ് ഇവിടെ.

ടോപ്പ്  സ്റ്റേഷനിൽ നിന്നും വനത്തിലൂടെ കൊടയ്ക്കനാൽ റൂട്ടിൽ ഉയരത്തിലേക്ക് നടന്ന് കയറി വട്ടവടയിലേക്ക് ചെങ്കുത്തായ ഇറക്കം ഇറങ്ങി നാലു കിലോമീറ്റർ  വനത്തിലൂടെയുള്ള ട്രക്കിംഗ് ജീവിതത്തിൽ ഒരിക്കലും നാം മറക്കുകയില്ല.

ട്രക്കിങ്ങിനിടയിൽ ഉയരത്തിൽനിന്ന് നമ്മുടെ ക്യാമ്പ് സെൻററിൻറെ ദൂരക്കാഴ്ച അതിമനോഹരമാണ് .
പൊതുഗതാഗത സൗകര്യം കുറവായതിനാൽ  വാഹനം മുൻകൂട്ടി തയ്യാറാക്കിയിട്ടേ  പാമ്പാടുംചോലയിലേക്ക് യാത്ര തിരിക്കാവൂ. ഓൺലൈൻ ബുക്കിംഗ് സൗകര്യമൊരുക്കി ഇരിക്കുന്നതിനാൽ നേരിട്ടുള്ള പ്രവേശനം പാർക്കിൽ ലഭ്യമല്ല .

വാഹനത്തിന് മഹേഷിനെ ബന്ധപ്പെടാം: 9446976537
പാർക്കിലെ എൻക്വയറി നമ്പർ: 8301024187
ഇമെയിൽ അഡ്രസ്: This email address is being protected from spambots. You need JavaScript enabled to view it.
സൈറ്റ്: forest.kerala.gov.in

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ