(Sasidhara Kurup)
ആവർത്തിച്ചു ചോദിച്ചിട്ടും വിഷ്ണുവിൻെറ മൊഴിയിൽ പൊരുത്തക്കേടുകൾ ഒന്നും കാണാത്തത്തിൽ അസ്വസ്ഥത തോന്നി City Police Commissioner ക്ക്.
പെൺകുട്ടിയുടെ കമ്മൽ കണ്ടെടുത്ത റോഡിൽ തന്നെ മൂന്നടി മുൻപിൽ നെക്ലേസ് കിടന്നു. ചൂറിദാരും ഹൂക് അഴിക്കാത്ത ബ്രായും ചുരുണ്ടു കൂടി തൊട്ടടുത്ത്. അടിവസ്ത്രം കമീസ്സിനുള്ളിൽ പറ്റിച്ചേർന്നു കിടന്നു. സ്വർണ പാദസ്വരം നിരത്തിലെ മയിൽ കുറ്റിക്ക് സമീപം.
വസ്ത്ര പരിശോധനയിൽ ബലാൽക്കാരത്തിൻ്റെ തെളിവുകൾ കാണുന്നില്ല എന്ന് ഫോറൻസിക് റിപ്പോർട്ട്. ബോഡി കണ്ടെത്തിയില്ല, ഒരു തെളിവും ലഭിചില്ല.
"ഹിമേ, അമ്മ എൻ്റെ മകളോട് ഒരു കാര്യം പറയട്ടെ." നേരിയ ശ്വാസഗതി ക്രമീകരിച്ചു നന്ദിനി, മകളെ ചേർത്തു പിടിച്ചു.
"എൻ്റെ മകൾ സങ്കടപ്പെടരുത്. അമ്മ മോളോട് ഒരു സത്യം പറയട്ടെ, ഈ അമ്മ എൻ്റെ മോളുടെ. അമ്മയല്ല."
ഹിമസാഗർ എക്സ്പ്രസ്സ് ൽ ഞങൾ ഇരുന്ന ക്യാബിൻ്റെ അപ്പുറത്ത് ഒരു പിഞ്ചു കുഞ്ഞിൻ്റെ കരച്ചിൽ. പ്രസവിച്ചു ഒരു മാസം പോലും തികഞ്ഞിരുന്നില്ല. അമ്മ ഉപേക്ഷിച്ചത് ആകാം. പാർഥസാരഥി കൈകളിൽ കോരിയെടുത്തു എൻ്റെ മടിയിൽ അരുമയോടെ കിടത്തി. ഏറ്റുമാനൂർ railway station കഴിഞ്ഞു കോട്ടയത്ത് ഇറങ്ങുമ്പോഴും കുഞ്ഞിനെ തേടി ആരും എത്തിയില്ല.
ഭിത്തിയിൽ തൂക്കിയിട്ടിരുന്ന major പാർത്ഥസാരഥി യുടെ ചിത്രത്തിന് മുൻപിലെ തിരി അണയാറായി. ആ രാത്രിയിൽ തണൽ നൽകിയ അമ്മ വൃക്ഷത്തെ പറ്റിച്ചേർന്നു തൈമരം തേങ്ങലും നെടുവീർപ്പുകളുമായി പ്രഭാതത്തിൽ എത്തി.
തണൽ മരത്തെ എടുത്തു ചിതയിൽ വെക്കുമ്പോൾ അശോക മരത്തിൽ ഇരുന്ന കാട്ടുമൈന സങ്കടം പൂണ്ടു ഇണക്കിളിയോട് പറഞ്ഞു
"നാലുമണിക്ക് സ്കൂളിൽ നിന്നും വന്ന ഹിമ മോളുടെ ഒപ്പം മിന്നു പൂച്ചയും തോടുവക്കിലേക്ക് ഓടി. കുത്തി ഒലിച്ചു ഓരങ്ങൾ കവർന്നു ഭീകര ശ്ശബ്ദങ്ങളോടെ ചീറി പാഞ്ഞ ഒഴുക്ക് തോട്ടിൽ കാൽ വഴുതി ഹിമ മോൾ വീണു.
മിന്നു പൂച്ച അലമുറയിട്ടു കരഞ്ഞു. സർവ്വ ചരചരങ്ങളിലും ആ സങ്കട വിലാപം എത്തിച്ചേർന്നു.
ബലിക്കാക്കകൾ തോടിന് മുകളിൽ വട്ടമിട്ടു പറന്നു. പൂച്ചയുടെ കരച്ചിൽ കേട്ട് വിശ്വപ്രകൃതി കണ്ണീർ പൊഴിച്ചു. വിശാലമായി വിരിഞ്ഞു നിന്ന കണ്ണൻ ചേമ്പ് ഇലയിൽ ആ കണ്ണീർ വീണു ഒരു കൊച്ചു കുമിള രൂപപ്പെട്ടു. മിന്നൽ പിണറുകൾ കുമിളയിൽ വർണ്ണങ്ങൾ ചൊരിഞ്ഞു ചാരിതാർത്ഥ്യത്തോടെമടങ്ങി.
ജീവൻ്റെ തുടിപ്പുകൾ ആവാഹിച്ച് കുമിള സഹസ്ര കോടി കോശങ്ങളായി രൂപാന്തരം പ്രാപിച്ചു. ഭാരം കൊണ്ട് ചേമ്പ് ഇല പുല്ലുകൾക്കിടയിലേക്ക് ചാഞ്ഞു.
യൂണിഫോം ഇട്ടു തല പിന്നിക്കെട്ടിയ പെൺകുട്ടി പുല്ലുകൾക്കിടയിലൂടെ നടന്നു മിന്നുവിനെ കൂട്ടി വീട്ടിൽ എത്തി.
"മഴയത്ത് തോട്ട്വക്കത്ത് പോകരുതെന്ന് പറഞ്ഞിട്ടില്ലേ മോളെ, യൂണിഫം മാറ്റി കാപ്പി കുടിക്കാൻ."
ഇണക്കിളി, കാട്ടുമൈന പറഞ്ഞത് കേട്ട് വിതുമ്പി.
മന്ദാരത്തിൻ്റ പൂക്കൾ ചെമ്പക പൂക്കൾക്കൊപ്പം വിടരാതെ കൈകൾ കൂപ്പി. ഓഫീസിൽ വിഷ്ണുവിനോട് യാത്ര പറഞ്ഞാണ് ഹിമ വീട്ടിലേക്ക് തിരിച്ചത്. അവസാനം കണ്ട ആൾ എന്ന നിലയിൽ ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടു.
"ഇവന് അറിയാം, .. ...മോനെ കൊണ്ട് ഞാൻ പറയിക്കം " ഡിവൈഎസ്പി രോഷം കൊണ്ടു കലി തുള്ളി.
"വേണ്ട", കമ്മീഷണർ വിലക്കി.
വിഷ്ണുവി നോടു യാത്ര പറഞ്ഞു ഹിമ തിരക്കില്ലാത്ത റോഡിലൂടെ നടന്നു. മുഴക്കമായി കാറ്റോടെ വന്ന മഴ ദുരന്തങ്ങൾ വിതച്ച് പെയ്തു. മരങ്ങൾ ഒടിയുന്ന ശബ്ദം അവിടവിടെ കേൾക്കാം. മഴയിലൂടെ ഹിമ നനന്നു നീങ്ങി.
കമ്മലും, നെക്ലേസും, ഹുക് അഴിക്കാതത്ത സൽവറിനോട് ഒട്ടിച്ചേർന്ന ബ്രായും, വെള്ളി അരഞ്ഞാണവും, പാദസരവും മഴയിൽ നനഞ്ഞ് നിരത്തു വക്കിൽ അലിയാതെ കിടന്നു.