(RK Ponnani Karappurath)
മഹാഭാരതത്തിലെ മറക്കാനാവാത്ത ഒരു കഥാപാത്രമാണ് ശിഖണ്ഡി. ഭീഷമപിതാമഹൻ കൗരവപക്ഷത്തെ വിജയത്തിൽ എത്തിക്കുമോ എന്ന ആശങ്ക പാണ്ഡവ പക്ഷത്തെ നിരന്തരം വേട്ടയാടുമ്പോൾ ഭഗവാൻ ഉപദേശിച്ചതാണ് ശിഖണ്ഡിയുടെ രംഗപ്രവേശനം സാധ്യമാക്കിയത്.
ത്രികാലഞാനിയായ കൃഷ്ണന് അറിയാമായിരുന്നു ശിഖണ്ഡിയുടെ പൂർവ ജന്മകഥകൾ.
അംബ,അംബിക, അംബാലിക എന്നീ മൂന്നു രാജകുമാരികളിൽ മൂത്തതായിരുന്നൂ അംബ.സഹോദരങ്ങൾക്ക് വേണ്ടി ഈ മൂന്ന് പേരെയും ഭീഷ്മർ സ്വയംവരവേദിയിൽ നിന്ന് ബലമായി ഹസ്ഥിനപപുരത്തേക്ക് കൊണ്ട് വന്നിരുന്നു.
സഹോദരിമാർ ഭീഷ്മസഹോദരങ്ങളെ വരിച്ചെങ്കിലും അംബ അതിനു തയാറായില്ല. പിതാവിന് വേണ്ടി ബ്രഹ്മചര്യം വ്രതമെടുത്ത് ജീവിക്കുന്ന ഭീഷ്മർ തന്നെ വിവാഹം കഴിക്കണം എന്ന് അവർ നിർബന്ധിച്ചു. അത് സാധിക്കാതെ വന്നപ്പോൾ അഗ്നിയിൽ ശരീരം ഹോമിച്ചു. ഭീഷ്മരെ വധിക്കാനായി വരം നേടിയാണ് അവർ ജീവത്യാഗം ചെയ്തത്.അടുത്ത ജന്മം ആണ് ശിഘണ്ടിയുടെത്.
ഭീഷ്മർ യുദ്ധത്തിൽ ശിഘണ്ടിയെ കണ്ടപ്പോൾ ആയുധം താഴെ വെച്ചു. ഈ അവസരത്തിൽ അർജ്ജുനൻ കൃഷണൻ്റെ നിർദേശപ്രകാരം അതിശക്തമായ അസ്ത്രങ്ങൾ പ്രയോഗിച്ചു അദ്ദേഹത്തെ ശരശയ്യയിലാക്കി.
ശിഖണ്ഡിയുടെ സാന്നിധ്യമാണ് പാണ്ഡവർക്ക് വിജയം നേടി കൊടുത്തത് എന്ന് വേണമെങ്കിൽ പറയാം. സ്വഛന്ദമൃത്യുവായ ഭീഷ്മരെ വധിക്കുക എന്നത് തികച്ചും അസംഭവ്യം തന്നെയായിരുന്നു.പിന്നെ എല്ലാം കൃഷ്ണലീല തന്നെ. ഹരേ കൃഷ്ണ.