മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

രാവിലെ എണീറ്റ് വീട്ടിലെ പണികൾ തകൃതിയായി ഒരുക്കി ഓൺലൈൻ ക്ലാസ്സിന് ഒരുങ്ങുകയാണ് രേഷ്മ ടീച്ചർ. അച്ഛൻ ഒരു കട്ടനും കുടിച്ച് ആയുധങ്ങളുമെടുത്ത്‌ പാടത്തേക്ക് നടന്നിട്ടുണ്ട്.

മുറ്റമടിക്കുന്നതിനിടയിൽ അമ്മ അയല്പക്കത്തെ ആമിനാത്താനോട് എന്തൊക്കെയോ പുലമ്പുന്നുണ്ട്. ഇടിയപ്പവും ചായയും റെഡിയാക്കി കഞ്ഞിക്ക് അരിയിട്ട് ഫോണെടുത്ത് ക്ലാസ്സിന് ഒരുങ്ങുമ്പോഴാണ് കുട്ടന്റെ ഞെരങ്ങളും മൂളലും കേട്ടത്. 'ടാ.. എണീക്കേടാ അന്റെ ക്ലാസ്സ്‌ തൊടങ്ങാനായ്ക്കണ് 'എന്നും പറഞ്ഞ് ഒരു ചവിട്ട് കൊടുത്തുപോരുമ്പോൾ മ്മ്മ് ന്നും പറഞ്ഞ് ചെരിഞ്ഞു കിടന്നു അവൻ. ചെക്കൻ പ്ലസ് വൺ ആണ്, അതും സി ബി എസ് ഇ ഇങ്ങനെ പോയാൽ 'അച്ഛൻ ഇല്ലാത്തിടത്ത്‌ന്ന് ഇണ്ടാക്ക്ണ പൈസ ഇവൻ കൊണ്ടോയി കളയൂലോ ഭഗവാനെ'എന്ന വ്യാകുലതയോടെ വടക്കേപറമ്പിലെ തെങ്ങിൻ ചുവട്ടിലെ ഇരിപ്പിടത്തിലേക്ക് നടന്നു. അവിടെ മാത്രേ നെറ്റ്‌വർക്ക് കണക്ഷൻ കിട്ടൂ. ഇന്നത്തെ ക്ലാസ്സിനുള്ള ഭാഗങ്ങൾ നോക്കുന്നതിനിടയിൽ തൊട്ടുപിറകിൽ ഒരു തേങ്ങവെന്ന് വീണു. പേടിച്ചിരുക്കുന്ന സമയത്ത് 'എണീറ്റ് പോടീ അയ്‌ന്റെ ചോട്ട്ന്ന് ഓരോ ബൻഡിം വലീം ണ്ടാക്കാനായിട്ട് ഈ പെണ്ണ് 'എന്ന് അമ്മയുടെ വകയും. ഏതായാലും ക്ലാസ്സെടുക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഏട്ടൻ വിളിക്കുന്നത്. 'ഹലോ ഏട്ടാ... ഞാൻ ക്ലാസ്സിലാണ്. പിന്നെ വിളിക്ക്. ' ഏട്ടൻ ഗൾഫിൽ പണിയില്ലാതെ റൂമിലിരിപ്പാണ്. നാട്ടിലെ കോവിഡ്ന്റെ വ്യാപനം പാവത്തിനെ ഭീതിയിലാക്കിക്കാണും. ഫോൺ വെച്ചപ്പോയാണ് നിഷാമോളെ വോയിസ്‌ മെസ്സേജ് കണ്ടത്. 'മിസ്സേ...ഇന്നലെ ടീവിയിൽ കണ്ടല്ലോ രാമക്ഷേത്രത്തിന് തറക്കല്ലിട്ടു, അതിന്റെ ചെലവ് മുഴുവൻ സർക്കാർ എടുക്കും ന്നും ഇത് കേന്ദ്രസർക്കാറിന്റെ ഒരു പദ്ധതിആയിട്ട് അവർ എടുത്തിരിക്കുകയാണോ?'

എന്താ മറുപടി കൊടുക്കുക. ആകെ പുകഞ്ഞല്ലോ. 'മോളെ... നീ ക്ലാസ്സിലെ ഡൌട്ട് ക്ലിയർ ചെയ്യൂ.. ഇത് നമുക്ക് പിന്നെ സംസാരിക്കാം.' ഹാവൂ ഒരുവിധം ഒയിവാക്കി. കേന്ദ്രത്തിലെ കപടന്മാരെ കുട്ടികൾ വരെ മനസ്സിലാക്കി തുടങ്ങി. ഇങ്ങനെയുള്ള കുട്ടികളെയാണ് ഭാവിയിൽ നമുക്ക് ആവിശ്യം. ഈ ഭരണത്തിന്റെ കൊക്കിനുപിടിച്ചു തള്ളുന്ന ഭാവിയുടെ വരദാനങ്ങളെ. 

'എടീ രേഷ്മേ... ആ കഞ്ഞി തിളച്ചുപോവുന്നതാ... ചെല്ലടീ വേഗം... ' അമ്മയുടെ അട്ടഹാസം കേട്ടപ്പോയാണ് അടുപ്പത്തുവെച്ച കഞ്ഞിയുടെ കാര്യം ഓർമ വരുന്നത്. ഫോൺ അവിടെ വെച്ച് ഓടി അടുക്കളയിൽ ചെന്ന് കഞ്ഞി ഊറ്റുമ്പോയാണ് കുട്ടൻ ഉമിക്കരിയുമായി ഇറങ്ങിവരുന്നത്. 'ഓ നേരത്തെ എണീറ്റല്ലോ മോൻ '.രേഷ്മ പരിഹസിച്ചു. 'പോടീ... പൊട്ടി ടീച്ചറെ.... 'അവനും വിട്ടില്ല. കഞ്ഞി ഊറ്റിക്കയിഞപ്പോൾ പത്തുമണി ആയിട്ടുണ്ട്. ക്ലാസ്സ് തുടങ്ങണം. തെങ്ങിൻചോട്ടിലേക്ക് പോകുമ്പോൾ അമ്മ അലക്കുകയാണ്. ഫോണെടുത്ത് ക്ലാസ്സ്‌ തുടങ്ങാൻ നോക്കുമ്പോൾ നിഷയുടെ അടുത്തവോയിസ്‌ കണ്ടു. പ്ലേ ചെയ്തു. 'മിസ്സേ... ക്ലാസ്സിന്റെ ഡൌട്ട് തന്നെ ആണ് ഇത്. മിസ്സല്ലേ ഇന്നലെ പറഞ്ഞത് ഇന്ത്യ മതേതരത്വ രാജ്യമാണെന്ന്. എന്നിട്ട് ഇതോ? '

റിപ്ലൈ കൊടുക്കാൻ നില്കാതെ ക്ലാസ്സിലേക്ക് കടന്നു. 'ഗുഡ് മോർണിംഗ്... എന്തൊക്കെ എല്ലാവരുടെയും വിശേഷങ്ങൾ... ഇന്നലെത്തെ ക്ലാസ്സ്‌ എല്ലാവരും പഠിച്ചില്ലേ... ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കണം. ക്ലാസ്സ്‌ കയിഞ്ഞ് ക്ലിയർ ചയ്തുതരാം. '

നിഷ ക്ലാസ്സിനിടയിൽ ഇത് ചോദിക്കാതിരിക്കാനുള്ള ഒരു അടവായിട്ട് രേഷ്മ ടീച്ചർ ആ വോയ്‌സിനെ മാറ്റി. ടീച്ചർ പിന്നെ ക്ലാസ്സിലേക്ക് കടന്നു.12 മണിക്ക് ക്ലാസ്സ്‌ കയിഞ്ഞ് വീട്ടിൽ വന്നൊപ്പോയേക്കും അച്ഛൻ വന്ന് കഞ്ഞികുടിച്ചു പാടത്തേക്ക് തന്നെ പോയിട്ടുണ്ട്. അമ്മ കഞ്ഞികുടിച്ച പാത്രങ്ങൾ കഴുകിവെക്കുന്നു. കുട്ടൻ ക്ലാസ്സിലും ആണ്. 'അമ്മേ ഏട്ടൻ വിളിച്ചിരുന്നു 'എന്ന് പറഞ്ഞപ്പോൾ അമ്മയുടെ മുഖത്തെ തിളക്കം കാണണം. അടുത്തുള്ള മക്കളെകാൾ സ്നേഹം അല്ല, അവരെകുറിച്ചറിയാനുള്ള ആകാംഷആയിരിക്കും. ഏട്ടന് വിളിച്ച് ഫോൺ അമ്മക്ക് കൊടുത്ത് ടീച്ചർ മറ്റുവീട്ടുജോലികളിൽ ഏർപ്പെട്ടു. കുട്ടൻ ക്ലാസ്സ് കേൾക്കുന്നുമുണ്ട് ഏതോ പുസ്തകം വായിക്കുന്നുമുണ്ട്. ഇത് കണ്ടപ്പോഴാണ് ഓൺലൈൻ ക്ലാസ്സ്കുട്ടികൾ എത്രത്തോളം ഗൗരവത്തിൽ എടുക്കുന്നുണ്ടാവും എന്നത്തിലേക്ക് രേഷ്മയെ ചിന്തിപ്പിച്ചത്.കുട്ടൻ സി ബി എസ് സി യിലാണ് പഠിക്കുന്നത്. അവന് ക്ലാസ്സ് രണ്ടുമണി വരെ സിലബസിലുള്ളതും രണ്ടു മുതൽ മൂന്നുവരെ സിലബസിൽ നിന്ന് വെട്ടികുറച്ചതുമാണ്. 

അമ്മ ഏട്ടന്റെ വിളി കയിഞ്ഞ് ഫോൺ എനിക്ക് തന്നു. അപ്പോഴാണ് നിഷയുടെ മെസ്സേജ് കാണുന്നത് 'മിസ്സേ... ഇത് പറഞ്ഞുതരൂ '. ആ വോയിസ്‌ കുട്ടനും കേട്ടു. 'ചേച്ചീ..... അത് അപ്പുവേട്ടന്റെ നിഷമോളല്ലേ.. എന്താ അവൾ ചോദിക്കുന്നത്? '. 

'എടാ... അതോ........ 'രേഷ്മ കാര്യങ്ങൾ വിശദമായി പറഞ്ഞുകൊടുത്തു കുട്ടന്. 'മതേതരത്വം അതെന്താ..... ഞങ്ങൾക്ക് അതൊന്നും പഠിക്കാനില്ലല്ലോ. കഴിഞ്ഞ വർഷം അർജുൻ പറഞ്ഞിരുന്നു ഇതിനെ പറ്റി. ഇപ്പോ അത് വെട്ടിക്കുറച്ചല്ലോ പഠനഭാരം കുറക്കാൻ. ഭാഗ്യം.. '. 

അപ്പോഴാണ് അടുക്കളയിൽനിന്ന് ആമിനാത്ത അമ്മയോട് പറയുന്നത് കേട്ടു. 

'എടീ ജാനു.... ഇന്നലെ സർക്കാറാപ്പീസ്ന്ന് ഉദ്യോഗസ്ഥന്മാർ വന്നീന്... 1970 ന് മുമ്പ് ഞങ്ങൾ ഇവിടെ ണ്ടായ്നുന്നില്ലീന് തെളിവ് ചോയ്ച്ക്കാണ്ട്... ഒരാഴ്ചക്കുള്ളിൽ ആപ്പീസിൽ എത്തിക്കണോത്രെ.... എന്താ ചെയ്യാ.. ഇച്ചൊരു പുട്തോം കിട്ടണില്ല. മൂപ്പരാണെങ്കിൽ ഗൾഫിലും ആണ്.

അപ്പോഴാണ് അച്ഛൻ പണി കയിഞ്ഞ് വരുന്നത്. ഇത് കേട്ട അച്ഛൻ 'ആമിനാത്ത ഇങ്ങൾ പേടിക്കാണ്ടിരിക്കിൻ ഞമ്മളൊക്കെ ഇല്ലേ ഇവിടെ. '. 

ഈ ഒരു നെറികെട്ട ഭരണത്തിന്റെ കടും ചയ്തികൾ ആലോചിച് രേഷ്മ ടീച്ചർ ചിന്താവിഷ്ടയായ സീതയായി ഇരുന്നു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ