മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 YAzeedi 

Shaheer 

സിറിയയുടെ  വടക്ക്  ഭാഗത്ത് നിന്നും തുര്‍ക്കിയിലേക്കൊരു  ബോട്ട്  വന്നു. ഒറ്റ നോട്ടത്തില്‍ തന്നെ  അതൊരു  അഭയാര്‍ത്ഥി  ബോട്ടാണെന്ന്  ഇസ്താംബൂളെന്ന  ആ  മഹാനഗരത്തെ  വലംവയ്ക്കുന്നവര്‍ക്ക്  മനസ്സിലായി. ആ കൂട്ടത്തില്‍  നിന്നും  ഒരു ചെറുബാലന്‍ ബോട്ടിറങ്ങി ജനക്കൂട്ടത്തിനിടയിലേക്ക്  കയറി.

അസഖ്യം  മനുഷ്യര്‍ക്കിടയില്‍  അവന്‍  ഇടുപ്പെല്ലില്‍  കെെ കുത്തി  നിന്നു. ആ  നടപ്പാത  അവനത്ഭുതമായിരുന്നു. 'ഇവിടെ ചുവന്ന പാടുകളൊന്നുമില്ലല്ലോ''  അവന്‍  സ്വന്തത്തോടു  തന്നെ ചോദിച്ചു. അവന്‍  തെല്ല്   ആശങ്കയോടെ  ആകാശത്തേക്ക്  നോക്കി. അവിടെ ഡ്രോണുകളും ബോംബര്‍  വിമാനങ്ങളും ഉണ്ടായിരുന്നില്ല. പെട്ടെന്നാണ്  പുറകില്‍  നിന്നൊരു  ശബ്ദം  കേട്ടത്. അവന്‍ തിരിഞ്ഞ്  നോക്കി.

''ആര്‍ യൂ  യസീദി..........?''

അവനാ പദങ്ങളുടെ  അര്‍ത്ഥം  മനസ്സിലായില്ല. അതുകൊണ്ടവന്‍  അവളെ ആശ്ചര്യത്തോടെ   മിഴിച്ചു  നോക്കി. ആ  വെളുത്ത്  മെലിഞ്ഞ  യുവതിയെ കണ്ടപ്പോള്‍  അവന് തന്റെ  ഉമ്മയെ  ഓര്‍മ്മ വന്നു.

''അ  അന്‍ത  ഉമ്മീ...?''(നിങ്ങളെന്റെ  ഉമ്മയാണോ?)
അവള്‍ക്കാ  ചോദ്യത്തിന്റെ  അര്‍ത്ഥം  മനസ്സിലായി. അതവനുച്ചരിച്ച  മൂന്ന്   പദങ്ങളില്‍ നിന്നായിരുന്നില്ല. അതിന്  ശേഷം  അവന്‍  പുറത്ത്  വിട്ട ദീര്‍ഘനിശ്വാസത്തില്‍  നിന്നായിരുന്നു. അവള്‍  ഉത്തരം  കിട്ടാതെ  പതറി. അവള്‍  ബാഗ്  തുറന്ന്  ദീര്‍ഘചതുരാകൃതിയിലുള്ള  രണ്ട്  പച്ചക്കടലാസുകള്‍  അവന്റെ കെെയ്യില്‍  വെച്ചു കൊടുത്തു. അവന്‍  വായ പിളര്‍ത്തി നിന്നു. അവനപ്പോഴും  അവളുടെ  കണ്ണിലേക്ക്  തന്നെ  നോക്കികൊണ്ടിരുന്നു. അവള്‍ മുന്നോട്ടാഞ്ഞ്  നടന്നു. ഒന്നവനെ  തിരിഞ്ഞ്  നോക്കിയാലോ  എന്നവള്‍ക്ക്   തോന്നി. പക്ഷെ  അവള്‍  എവിടേക്കും  നോക്കാതെ  നടത്തം തുടര്‍ന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ