(Sabeesh Guruthipala)
നഗരത്തിലെ അദൃബസ് വന്നിറങ്ങിയത് എപ്പോഴായിരിക്കും..? അയാൾ ഉരുകി ഒലിക്കുന്ന വേനലിലും ചെറുവിയർപ്പ് മാത്രം മുഖത്ത് പടർത്തി കൊണ്ട് തിരക്കിനിടയിലൂടെ നടന്നു. കോറോണ കാലത്തിന് ശേഷം ഇതാദ്യമായാണ് നഗരത്തിലേക്ക് ഇറങ്ങുന്നത് പോലും.
ഇപ്പോൾ പലർക്കും മാസ്ക്കുമില്ല പ്രതിരോധവുമില്ല എന്ന സതൃം.ബസ് സ്റ്റാൻഡിൽ നിന്ന് ബസ് കയറുമ്പോൾ "ഗുരുവായൂർ ഗുരുവായൂർ" എന്ന് ഉച്ചത്തിൽ കേൾക്കുന്നുണ്ട്. "എടോ താൻ ഗുരുവായൂര് പോയിട്ടുണ്ടോ..? " അയാളെ കാത്ത് നിന്ന സുഹൃത്ത് ചോദിച്ചു. അവർ തമ്മിൽ കാണുന്നത് ഇതാദൃമല്ല. പിന്നെയെന്തിനാണ് ഇങ്ങനെ ഒരു ചോദ്യം..? "എനിക്ക് ഒരു പെൺകുട്ടിയെ കാണാൻ പോകാനാണ്... അമ്മക്ക് ഒരുകൈ സഹായം എപ്പോഴും വേണം.."
അയാൾ സുഹൃത്തിനെ കൂട്ടി ബസിലെ സീറ്റിലിരുന്നു.സൈഡിലെ ഗ്ലാസ് മിറർ കാറ്റ് കൊളളാനായി ഒരു വശത്തേക്ക് നീക്കി. സമയം കടന്നു പോയി. പെൺകുട്ടിയെ കണ്ട് അവർ രണ്ടു പേരും രണ്ട് വഴിക്ക് പിരിഞ്ഞു. "എന്തായി ചങ്ങാതീടെ കാരൃം.. പുളളിക്ക് ഇഷ്ടമായോ..?" സൗദാമിനി അയാളുടെ മുഖത്തേക്ക് നോക്കി. മറുപടി പറയാൻ തോന്നിയില്ല അയാൾക്ക്. അല്ലെങ്കിലും വിവാഹം കഴിഞ്ഞാൽ പിന്നെ ഭാരൃക്ക് ഭർത്താവിന്റെ കാരൃത്തിൽ പൂർണ്ണ സ്വാതന്ത്ര്യം ആണല്ലോ... എന്തു ചെയ്യാം..? അയാൾ ഒന്നും മിണ്ടാതെ ആയപ്പോൾ സൗദാമിനി ചായ മേശയുടെ മുകളിൽ വെച്ചിട്ട് അടുക്കളയിലേക്ക് പോയി.
ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം രാത്രിയിലാണ് അയാളെ സുഹൃത്ത് വിളിച്ചത്. ഒരുമിച്ച് പോയി പെണ്ണ് കണ്ടതിന്റെ വിശേഷം പറയാനാണ്. പെൺകുട്ടിക്ക് ഇഷ്ടമായി. ഇനി വീട്ടുകാർ തമ്മിൽ കണ്ട് വിവാഹം നിശ്ചയിക്കാൻ ഒരു ദിവസം തീരുമാനിക്കണം. അയാൾ കസേരയിൽ നിന്നെഴുന്നേറ്റു ഇറയത്തേക്ക് നടന്നു. പുറത്ത് നല്ല മഴയായിരുന്നു. കുളി കഴിഞ്ഞ് സിറ്റൗട്ടിലേക്ക് വന്ന സൗദാമിനിയെ കണ്ടപ്പോൾ അയാളുടെ കണ്ണുകൾ അയാളറിയാതെ ത്രസിച്ചു.