മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Rajendran Thriveni

പൂക്കാത്ത മാവിന്റെ ദു:ഖം,

കായ്ക്കാത്ത മാവിന്റെ ശോകം.

വന്ധ്യമോഹങ്ങളെ കൊടി-

യേറ്റിയെത്തും തളിരുകൾ

പൂവായി വിരിയാത്ത

നൈര്യന്തര്യത്തിന്റെ മുന്നിൽ;

 

പച്ചത്തലപ്പിന്റെ

പൂക്കാവടിയേന്തി

കാലത്തിരുനട മുറ്റത്തു

തുള്ളിത്തളർന്നു,

പുത്തൻ പ്രതീക്ഷതൻ

ഊർജ്ജപ്രവാഹത്തെ,

സിരയീൽ തുടിപ്പാക്കി

ഓരോ ഋതുക്കളും

പൂക്കാലമാകുവാൻ,

വന്ധ്യദു:ഖത്തിന്റെ വന്യ-

സ്വപ്നങ്ങളെ താരാട്ടു

പാടുന്ന മാമരം!

 

കളിചിരിക്കൂട്ടുമായ്,

വിരുന്നിനായെത്തുന്ന

അണ്ണാറക്കണ്ണനും

പുള്ളും കിളികളും;

അവരുടെ കളികളിൽ

കൊച്ചു കലഹങ്ങളിൽ,

ഊറിച്ചിരിച്ചിട്ടു

ദു:ഖം മറക്കുവോൾ!

 

ശിഖരത്തിലൊട്ടി-

നിന്നുൾവേരു നെഞ്ചിലെ

നീർച്ചാലിലാഴ്ത്തി-

ക്കുടിച്ചു രസിച്ചാർത്തു;

പൊട്ടിപ്പടരുന്ന

ഇത്തിൾപ്പടർപ്പിനെ

ജടമകുടമാക്കി,

ധരിച്ചു തപസ്സിന്റെ

തീക്ഷ്ണഭാവങ്ങളിൽ,

മാമ്പൂക്കൾ മിന്നിമറയുന്ന

മായക്കൺകാഴ്ചയിൽ

രോമാഞ്ചമുൾക്കൊണ്ടു

ധ്യാനം നിലച്ചവൾ!

 

കണ്ടറിവുള്ളവർ ചൊല്ലി,

കേട്ടറിവുള്ളവർ ചൊല്ലി;

"വെട്ടിക്കളയുകീ മാവിനെ,

പൂക്കാത്ത മാവും

മച്ചിപ്പശുക്കളും

വീടിന്റെ ഐശ്വര്യശാപം!

 

വെട്ടണോ, എല്ലാം തകർക്കണോ?

അറിവിന്റെ സാരം മറക്കണോ?

പൂക്കാലമിനിയെത്ര വന്നുപോവാനുണ്ട്

ഞാനെന്ന നിഴലിന്നു മുമ്പിൽ?

 

നാളയിലൊരുപക്ഷേ, പൂവിട്ടു മാങ്കനി

അമൃതത്തമായി ഭവിച്ചാൽ,

ഞാൻചെയ്ത പാതക-

ക്കുറ്റത്തിനാരുണ്ടു

മാപ്പുനല്കീടുവാൻ?

ഉള്ളിലെ തേങ്ങലിൻ

മാറ്റൊലിയെത്രനാൾ

ഹൃദയത്തിൽ വിങ്ങിപ്പരക്കും?

 

കനികളെ പോറ്റാൻ കഴിയാത്ത

അനപത്യദു:ഖം ചുമക്കുന്ന,

അമ്മ മനസ്സിന്റെ തേങ്ങൽ

കവിതയായ് മാത്രം കുറിക്കാം. 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ