മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Sathish Thottassery)

അന്നും സൂര്യൻ പതിവുപോലെ താമരക്കുളത്തിനും മുതുകുന്നി  മലകൾക്കുമപ്പുറം ഒരു സുവർണ്ണ ഗോളമായി താഴ്ന്നു തുടങ്ങി.  വീട്ടിൽ പോയി കുളിയും കഴിഞ്ഞ ശേഷം വയസ്സൻസ് ക്ലബ്ബിലെത്താനായിരുന്നു ഇട്ടൂപ്പ്  മാപ്ലയുടെ പ്ലാൻ. 

സംഘത്തിന്റെ ആസ്ഥാന സഭാതലമായ ആൽച്ചുവട്ടിൽ രാമൻ നായരും ഭൂതഗണങ്ങളും പൊട്ടി പൊട്ടിച്ചിരിക്കുന്നത് ഇട്ടൂപ്പ്  മാപ്ല ബസ്സിലിരുന്ന് കണ്ടു. പിന്നെ താമസിച്ചില്ല. ആൽച്ചുവടു സ്റ്റോപ്പിൽ തന്നെ ചാടിയിറങ്ങി. സംഘത്തിലെത്തിയപ്പോഴും ചിരിയുടെ  മാലപ്പടക്കം പൊട്ടിക്കഴിഞ്ഞിരുന്നില്ല. പിന്നെ ഇട്ടൂപ്പ് മാപ്ലക്ക് വേണ്ടി ചിരിയുടെ കാരണം രാമൻ നായർ വിശദീകരിച്ചു. 

സായാഹ്‌ന സദസ്സിൽ നാട്ടുവർത്തമാനവും പരദൂഷണവും കത്തിക്കയറവെ  കടയിൽ നിന്നും  വീട്ടിലേക്കുള്ള യാത്രാമധ്യേ കുട്ടികൃ‌ഷ്ണൻ ചേട്ടൻ സഭയിൽ ഹാജർ കൊടുത്തു. ആരോ പറഞ്ഞ ഒരു ഫലിതത്തിന്റെ പരിണാമ ഗുപ്തിയിൽ ചേട്ടൻ കുമ്പ കുലുക്കി ചിരിച്ചു രസിക്കവെ വരയൻ തുണിയുടെ ഡ്രായെർ ശൂ .....ന്നു   കണങ്കാലിലേക്കൂർന്നിറങ്ങി. കടേന്നു  വാങ്ങിയ പിണ്ണാക്ക് സഞ്ചി ഇടം കയ്യിലും കാലൻ കൊട വലം കയ്യിലും ആയതിനാൽ ഓവർ സ്പീഡിൽ ഊർന്നിറങ്ങിയ സാധനത്തിനു ബ്രേക്കിടാൻ സമയമോ സന്ദർഭമോ കിട്ടിയില്ല. 

സഞ്ചി താഴത്തു വെച്ച് അത് പൂർവ്വസ്ഥിതിയിലാക്കി മൂപ്പർ സ്കൂട്ടായപ്പോൾ  നടന്ന ചിരിയുടെ പൂരമായിരുന്നു മാപ്ല കണ്ടതെന്ന് രാമൻ നായർ പറഞ്ഞു നിർത്തിയപ്പോൾ സംഘം ചിരിയുടെ എപ്പിസോഡ് ഒന്നുകൂടി റിപീറ്റ്‌  ചെയ്യുകയും സഭ ഒന്നടങ്കം ഫ്രണ്ട്സിലെ  ശ്രീനിവാസനെയും സംഘത്തെയും പോലെ ഓർത്തോർത്തു  ചിരിക്കുകയും, ചിരിച്ചു ചിരിച്ചു കപ്പാൻ മണ്ണ് കിട്ടാതെ പാടത്തേക്കിറങ്ങുകയും ചെയ്തു.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ