മാണിക്യനെന്ന നല്ലൊരു മനുഷ്യൻ.
അഞ്ചു മണിക്കെന്നും എഴുന്നേറ്റിരിക്കും
കിടക്കവിരികൾ വൃത്തിയായി മടക്കി വെക്കും.
വ്യായാമം ചെയ്തു ശരീരം നന്നാക്കും.
അടുക്കള ജോലിയിൽ സഹായിയാകും.
മദ്യപാനം, പുകവലി, ദുശ്ശീലങ്ങൾ ഒന്നുമില്ല.
കാര്യങ്ങൾക്കെല്ലാം അടുക്കും ചിട്ടയുമുണ്ട്.
രാത്രി കാലങ്ങളിൽ അലഞ്ഞു നടക്കില്ല.
ടി.വി കാണില്ല., മൊബൈലു ഫോണുമില്ല.
കൂട്ടുകാരോടൊപ്പം ചാറ്റു ചെയ്യാറില്ല.
രാത്രിയിൽ പ്രാർത്ഥന നിർബന്ധമാണ്.
ഒൻപതു മണിക്കെന്നും കിടന്നുറങ്ങും.
ഹതഭാഗ്യവാനായ ഈ മനുഷ്യൻ
ചെയ്യുന്നതെല്ലാം "ജയിലിലാണെന്നു " മാത്രം'!