മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(RK Ponnani Karappurath)

"അമ്മേ ഞങ്ങൾക്ക് അപൂർവമായ ഒരു ഭിക്ഷ കിട്ടിയിട്ടുണ്ട്."പാണ്ഡവരെല്ലവരും ഒരേ സ്വരത്തിൽ കുന്തീദേവിയെ വിളിച്ചു പറഞ്ഞു.

തൻ്റെ മക്കൾക്ക് സ്വാദിഷ്ടമായ ഭക്ഷണമെന്തെങ്കിലും കിട്ടിക്കാണ്ണും എന്ന് കരുതി അവർ ഉറക്കെ വിളിച്ചു പറഞ്ഞു," അത് നിങ്ങൾ എല്ലാവരും കൂടി വീതിച്ചു എടുത്തോളൂ..."

അമ്മയെ ഞെട്ടിക്കാൻ തുനിഞ്ഞ പാണ്ഡവരാണ് അപ്പോൾ ശരിക്കും ഞെട്ടിയത്. അവർ മുഖത്തോട് മുഖം നോക്കി.തങ്ങൾ കൊണ്ട് വന്നിരിക്കുന്നത് സാക്ഷാൽ പാൻചാല പുത്രിയായ സൈരന്ത്രിയെയാണ്. ഇനി എന്ത് ചെയ്യും? 

അവർ മൂത്ത ജ്യേഷ്ഠനായ ധർമപുത്രരെ നോക്കി.അദ്ദേഹം പറഞ്ഞു,

"വാസ്തവം എന്താണെന്നറിയാതെയാണ് മാതാവ് പറഞ്ഞതെങ്കിലും അനുസരിക്കുക എന്നാണ് പുത്രധർമം." 

അമ്പെയ്തു പാഞ്ചാലിയെ സ്വന്തമാക്കിയ അർജ്ജുനൻ ഉടനെ തന്നെ ജ്യേഷ്ഠനായ ധർമപുത്രരോട് തൻ്റെ യോജിപ്പ് അറിയിച്ചു. തുടർന്ന് ഭീമനും നകുലനും സഹദേവനുമൊക്കെ ജ്യേഷ്ഠനെ വണങ്ങി തങ്ങളുടെ തങ്ങളുടെ സമ്മതം അറിയിച്ചു.

ഇതെല്ലാം കഴിഞ്ഞ് ഭക്ഷണം കഴിക്കാനുള്ള പത്രങ്ങളുമായി പുറത്തേക്ക് വന്ന കുന്തീ ദേവി പുത്രവധുവിനെ കണ്ട് അന്തിച്ചു നിന്നുപോയി. താൻ അറിയാതെ പറഞ്ഞ് പോയ കാര്യം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും തികഞ്ഞ ന്യായ ബോധം അവതരിപ്പിച്ച മൂത്ത മകൻ്റെ മുൻപിൽ അവർക്കും അത് സമ്മതിക്കേണ്ടി വന്നു. അങ്ങിനെ പാഞ്ചാലി അഞ്ചു ശ്രേഷ്ഠരായ ഭർത്താക്കന്മാരുടെ ഭാര്യയായി മാറി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ