mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

സ്വാതന്ത്ര്യം ആഘോഷിക്കാൻ വൈകിട്ട് സിവിൽ സ്റ്റേഷനിെലെ കോൺഫറൻസ് ഹാളില്‍ ഒത്തുകൂടാന്‍ എത്തിയവരില്‍ ചിലരാണു ആദ്യം അതു ശ്രദ്ധിച്ചത്. ഹാളിന്‍റെ ഡയസിനു പുറകില്‍ ഭിത്തിയിലെ ബാപ്പുവിന്‍റെ

ചിത്രത്തിനു വന്ന മാറ്റം. കോൺഫറൻസ് ഹാളിലേക്ക് സന്ദേഹത്തോടെ കടന്നുവരുന്നവരെ നോക്കി പല്ലില്ലാത്ത മോണകാട്ടി നിഷ്കളങ്കമായി ചിരിച്ചിരുന്ന ബാപ്പു താഴേക്കു നോക്കി ഒരേ ഇരുപ്പ്!!!...കണ്ണുകളില്‍ വിഷാദം കൂടുകെട്ടിയപോല്‍. വാര്‍ത്ത‍ കാട്ടുതീപോലെ ആളിപ്പടര്‍ന്നു. കാഴ്ച്ചക്കൂട്ടം ഹജൂര്‍ അഫീസിലേക്ക് തള്ളിക്കേറി. വീട്ടില്‍ തന്നെയിരുന്ന മലയാളി മടിയന്മാര്‍ക്ക് വിഡ്ഢിപ്പെട്ടി വഴി ഫ്ലാഷ് ന്യൂസും ലൈവ്ഷോയും ഒരുക്കുന്നതില്‍ ചാനലുകള്‍ കലപിലകൂട്ടി. സംവാദങ്ങള്‍, ടോക്ഷോകള്‍ എല്ലാം അരങ്ങുതകര്‍ത്തു. ബാപ്പു എല്ലാം നിങ്ങള്‍ക്കു വേണ്ടി. നിങ്ങളെ ഞങ്ങല്‍ എന്‍ട് മാത്രം ലവ് ചെയ്യുന്നന്നെരിയാമോ!!മലയാളി ചാനലിലെ അരചാന്‍ അവതാരക ഉറഞ്ഞു തുള്ളി.......

സര്‍ക്കാര്‍ പതിവുപോലെ മൗനത്തിന്റെ വാല്മീകത്തിൽ ഒളിച്ചുകളിച്ചു. പുന:സഘടനാ പ്രശ്നം തന്നെ മുറുമുറുപ്പ് ആയതിനാൽ പഴയ കോണ്‍ഗ്രസുകാരന്റെ വിഷയത്തില്‍ ഇടപെടാന്‍ പ്രദേശ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്‍റെ മുതിര്‍ന്നില്ല. എല്ലാം ചാനല്‍ ഡിക്റ്ററ്റീവുകൾക്ക് വിട്ടുകൊടുത്തു. പലവിധ അഭിപ്രായങ്ങള്‍.....ആരോപണ പ്രത്ത്യാരോപണങള്‍. പണ്ടു വെടി വെച്ചിട്ട വർ പോലും ബാപ്പുവിനുവേണ്ടി തേങ്ങി.....ചിലരു പറഞ്ഞു....നാട്ടിലെ പെണ്‍കുട്ടികളെ കശ്മലന്മാര്‍ പോരാഞ്ഞു. അച്ഛനും,അമ്മാവനും, ആങ്ങളെയും ഓടിച്ചിട്ടു പീഡിപ്പിച്ചു കൊല്ലുന്നകണ്ടു സഹിക്കാത്തതിനാല്‍ മഹാത്മാവ് തലകുനിചിരിക്കുകയാണെന്നു...മറ്റു ചിലരുടെ അഭിപ്രായത്തില്‍ കള്ളപ്പണത്തിലും, കള്ളനോട്ടിലും ചിരിചിരിക്കുന്ന സ്വന്തം ഫോട്ടോടെ അവസ്ഥ കണ്ടുള്ള മാനക്കേട് ഓര്‍ത്താണെന്നാ. ചില ദോഷൈകദൃക്കുകൾ പറയുന്നത് മറ്റൊന്നാ. രാവിലെ ജീവനക്കാരുടെ സ്വാതന്ത്ര്യ ദിനം പ്രമാണിച്ചുള്ള അഴിമതി ഉച്ചാടന പ്രതിജ്ഞയും,കോണ്‍ഫറന്‍സ് ഹാളിലെ വാചകസര്‍ത്തും കേട്ടു പുമാന്‍ പ്രജ്ജ്ഞയറ്റ് പോയെതെന്നാ. എന്തായാലും മാഷ് ജീവിച്ചിരിപ്പില്ലത്തതിനാല്‍ ആധികാരികമായി ഒന്നും ഉറപ്പിക്കാന്‍ കഴിഞ്ഞില്ല.

ആരോടും ഒന്നും പറഞ്ഞില്ലെങ്കിലും സര്‍ക്കാര്‍ ഗുമസ്തന്‍ ശശിക്കൊരുകാര്യം ഉറപ്പായിരുന്നു, ഉച്ചക്കുമുമ്പ് മഹാത്മാവ് ചിരിച്ചുകൊണ്ടാണിരുന്നത്. ഉച്ചഭക്ഷണം കഴിഞ്ഞു സംഭാവന കിട്ടിയ  ആഘോഷ കുപ്പി എടുത്തുകൊണ്ടു ബാപ്പുവിന്റെ ഫോട്ടോയ്ക്കടിയിലെ സ്റ്റാൻഡിൽ ഒളിപ്പിച്ചുവെച്ചപ്പോള്‍ ബാപ്പുവില്‍ നിന്നു എന്തോ ശബ്ദം പുറപ്പെടുകയും അനന്തരം തല കുനിക്കുകയുമാണുണ്ടായത്. അല്പം ലഹരിയായതിനാല്‍ ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നില്ലാ. ശരിയായ കാരണം sms ചെയ്യുന്നവര്‍ക്കു ഫ്ലാറ്റ് നല്‍കുമെന്ന ചാനല്‍ ഉറപ്പിനും പാവത്തിന്‍റെ ഓര്‍മയെ ഉത്തേജിപ്പിക്കാന്‍ കഴിഞ്ഞില്ല. അഞ്ചാംനാള്‍ അതു സംഭവിചു. ബാറില്‍ വാളുവെച്ചുകൊണ്ടിരുന്ന ശശി അട്ടഹസിച്ചുകൊണ്ട്  “ചാടിഎഴുന്നേറ്റു...യുറേക്കാ....കിട്ടിപ്പോയേ....ബാപ്പു പറഞ്ഞത്,  “എന്‍റെ പിഴ......എന്‍റെ പിഴ.....എന്‍റെ വലിയ പിഴയെന്നാ..!!!. പാവം ശശി  ബാപ്പുവിന്‍റെ മാര്‍ക്കറ്റ്‌മൂല്യം ഇപ്പോള്‍ എത്രയാണെന്ന് അയാള്‍ക്ക് ചാനലുകാരെപ്പോലെ അറിയില്ലായിരുന്നു. മുന്നാംനാള്‍ അവര്‍ മഹാത്മാവിനെ ഉപേക്ഷിച്ചിരുന്നു. നാട്ടിലും അതു തിരയിളക്കം ഉണ്ടാക്കിയില്ല എല്ലാ കണ്ണുകളും ഗുരുജിയിലെക്കായിരുന്നു. അവരെ ഇഹലോകജീവിതത്തില്‍ ആനന്ദ നൃത്തമാടിക്കാന്‍. ചാനലുകള്‍ ലൈവ് ഒരുക്കുന്നു. ജനസാഗരം മൈതാനതേക്ക് ഒഴുകിയിറങ്ങുന്നു. ബാപ്പുവിനെ കളഞ്ഞു ശശിയും അവരിലൊരാളായി!!!!.

 

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ