മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

നാലു മണിക്കാണ് ആവന്തികയുടെ വിളിവന്നത്. മോന്റെ ബർത്ത്‌ഡേയ്ക്ക് വേണ്ടി പുതിയ ഡ്രസ്സും കേക്കും കളിപ്പാട്ടങ്ങളുമൊക്കെ വാങ്ങിയെന്നു പറയാൻ വിളിച്ചതാണ്. അപ്പോളാണ് ആദ്യമായുണ്ടായ മോനെ ഇത് വരെ നേരിൽ കണ്ടിട്ടില്ല

എന്ന നൊമ്പരം മനസ്സിൽ വിങ്ങിപ്പൊട്ടിയത്. എന്നും വീഡിയോകാളിലൂടെ മോനെ കാണിച്ചു തരാറുണ്ടെങ്കിലും ആ കുഞ്ഞുവിരലുകളിൽ ഒന്ന് തലോടാനോ വാരിയെടുത്ത് ഉമ്മ വെക്കാനോ നെഞ്ചിൽ കിടത്തി ഉറക്കാനോ ഒന്നും കഴിഞ്ഞിട്ടില്ല..
പക്ഷെ മനസ്സിൽ താലോലിക്കാറുണ്ട്.. എപ്പോളും..
ഒരു പ്രവാസിക്ക് അത്രയൊക്കെയല്ലേ കഴിയൂ...
കുഞ്ഞിന്റെ കളിചിരികളോ.. കൊഞ്ചലോ..
കരച്ചിലോ അവന്റെ വളർച്ചയോ കൊതി തീരെകാണാൻ എത്ര കൊതിയുണ്ടെന്നോ ...
കല്യാണം കഴിഞ്ഞ് മധുവിധു തീരും മുൻപ് മണൽകാട്ടിലേക്ക് പറന്നതാണ്..
അവളേയും കാണാൻ കൊതിയുണ്ട്..
പക്ഷെ ..
അതിനേക്കാൾ എത്രയോ ഇരട്ടിയാണ് കുഞ്ഞിനെ കാണാനുള്ള ആഗ്രഹം..
പിന്നെ ഒന്നും നോക്കിയില്ല..
ഓൺലൈൻ സൈറ്റിൽ കയറി ടിക്കറ്റ് തപ്പാൻ തുടങ്ങി..
എങ്ങനെയെങ്കിലും നാട്ടിൽ എത്താൻ വേണ്ടി..
എവിടെ നോക്കുമ്പോളും ഒടുക്കത്തെ റേറ്റ്...
കണക്ഷൻ ഫ്‌ളൈറ്റിന് പോലും വല്യ കുറവില്ല..
അങ്ങനെ നോക്കി നോക്കി തുക അൽപ്പം കുറഞ്ഞ ഒരെണ്ണം കണ്ണിലുടക്കി..

എത്രയും പെട്ടന്ന് മോനെ കാണാലോ എന്ന് കരുതി ടിക്കറ്റ് ഉറപ്പാക്കി..
രാത്രി 10 മണിക്കാണ് ഫ്ലൈറ്റ്..
ലഗേജ് മോൻ ഉണ്ടായത് മുതൽ ഓരോന്ന് വാങ്ങി വെച്ചിരുന്നു..
പിന്നെ അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെ പുറത്തു പോയി വാങ്ങി വന്നു...
പോകാൻ റെഡി ആയി..
പക്ഷെ വീട്ടിലും എന്തിനേറെ ആവന്തി കയോടു പോലുംപറഞ്ഞില്ല ..
അവർക്ക് ഒരു സർപ്രൈസ് ആകട്ടെ എന്ന് വെച്ചു..
ഏഴു മണി ആയപ്പൊളേക്കും എയർപോർട്ടിൽ എത്തി..മനസ്സിൽ എന്തെന്നില്ലാത്ത ഒരു ആഹ്ളാദമായിരുന്നു ...ആദ്യമായ് എന്റെ മോനെ കാണാൻ പോകുന്നു എന്ന ഒരു സന്തോഷം മനസ്സിൽ തുള്ളി തുളുമ്പുകയായിരുന്നു,..
എല്ലാ കഴിഞ്ഞ് വിമാനത്തിൽ കയറി..
വിൻഡോ സീറ്റ് ബുക്ക് ചെയ്തിരുന്നത് കൊണ്ട് തന്നെ ടേക്കോഫ് സമയത്ത് ഖത്തറിന്റെ മനോഹരദൃശ്യം കാണാമായിരുന്നു..
എല്ലാരും കിടന്നുറങ്ങുമ്പോളും ആ വലിയ വിമാനത്തിൽ ഞാൻ മാത്രം എന്തേ എത്താത്തത് എന്നും ചിന്തിച്ചു കൊണ്ട് 600km വേഗതയിൽ പോകുന്ന മേഘങ്ങളെയും നോക്കിയിരുന്നു..
കൂറ്റൻ കെട്ടിടങ്ങളും അറബിക്കടലുമൊക്കെ താഴെ കാണാം... സ്വന്തം നാട്ടിൽ എത്രയും പെട്ടന്ന് പറന്നിറങ്ങാനുള്ള ആഗ്രഹം കൊണ്ട് വിമാനത്തിൽ ഇരുന്നുകൊണ്ടുള്ള ആ കാഴ്ചകൾ എല്ലാം തന്നെ അതി മനോഹരമായിരുന്നു...


നെടുമ്പാശ്ശേരിയിൽ എത്തുമ്പോളുള്ള ആ ഒരു കാഴ്ചയുണ്ടല്ലോ..ഏതൊരു പ്രവാസിക്കും സഹിക്കാൻ പറ്റൂലാ..അത്രക്കും ഭംഗിയാണ് നമ്മുടെ നാടിന്റെ പച്ചപ്പ് കാണാൻ..
മോനെ കാണാൻ ഇനി വളരെ കുറച്ചു മണിക്കൂർ മാത്രം മതി എന്നത് എന്നിൽ കുറച്ചൊന്നുമല്ല സന്തോഷമുളവാക്കിയത്..

"ഡാ അഖിലേഷ് ....
എണീക്കെടാ... മണി 7 കഴിഞ്ഞു ... "
കണ്ണു തുറന്നപ്പോൾ കണ്ടത് എന്നെ തട്ടി വിളിക്കുന്ന ദേവൻ .
"ങ്ങേ... ഞാനിതെവിടെ ...
എടാ ദേവാ ... ഫ്ലൈറ്റ്. ..."

"ഫ്ലൈറ്റ്...തേങ്ങാക്കൊല... എടാ നീ വരുന്നുണ്ടാ .. ഡ്യൂട്ടിക്ക് സമയമായി ... "

അവൻ ദേഷ്യത്തിൽ മുറി വിട്ടിറങ്ങിപ്പോയി...
ഓ ! ഞാനിത്ര നേരവും സ്വപ്നത്തിലായിരുന്നു.
എത്രയും പെട്ടന്നാ സ്വപ്നം സാക്ഷാത്കരിക്കണം...
പിറന്ന നാടിന്റെ ഊഷ്മളതയും
സ്വന്തം കുഞ്ഞിന്റെ കളി ചിരികളും പ്രിയതമയുടെ സ്നേഹവും പ്രിയപ്പെട്ടവരുടെ സാമീപ്യവും...
ഇനി വൈകി കൂടാ ...
ഇന്നുതന്നെ ടിക്കറ്റെടുക്കണം ..
അഖിലേഷ് എണീറ്റു ...
പുതിയ തീരുമാനത്തോടെ ...

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ