interview

Haridas B

കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള ഒരു കുറിപ്പ്.

'Job Opportunity, For postgraduates. Come straight and contact'

അടുത്ത് ഒരു വൃക്ഷം തലയിൽ ചൂടേറ്റ് താഴെ തണൽ വിരിച്ചു നില്ക്കുന്നു.  അവിടെയിരുന്നു, പിന്നെ തളർന്നുകിടന്നുപോയി. അപ്പൊഴും ആ പേപ്പർ മാറോട് ചേർത്തുവച്ചു. 

മൂന്ന് മാസം മുൻപുള്ള ഒരു വർത്തമാന പത്രത്തിന്റെ  തുണ്ട് ആയിരുന്നു അത്. തിയതികളും, ആഴ്ച്ചകളും, അയാൾക്ക് അന്യമായിരുന്നു. ഒന്ന് മയങ്ങി ഉണർന്നു. രണ്ട് മൂന്ന് ദിവസമായി എന്തങ്കിലും കഴിച്ചിട്ട്. വയറും, നട്ടെല്ലും തമ്മിൽ മുട്ടിയുരുമ്മി സൗഹൃദം സ്ഥാപിച്ചു കഴിഞ്ഞിരുന്നു.

വീണ്ടും വലിഞ്ഞുനടന്നു. എത്ര ദൂരം പിന്നിട്ടെന്ന് അറിയില്ല. പിന്നിട്ട് പോയ കാലത്തിൽ മനസ്സിൽ സൂക്ഷിച്ചിരുന്ന തീഷ്ണമായ തൃഷ്ണ, അടുത്ത്
വലിയ ഒരു ഗേറ്റിനരുകിൽ ചെന്ന് ഗേറ്റ് തുറന്ന് അകത്തു കയറി.

സെക്യൂരിറ്റി വലിയ വടിയുമായ് ഓടിയടുത്തു.  "get out, get out". കൈ കൊണ്ട് തൊടാൻ അറച്ചിട്ടാവാം വടി കൊണ്ട്‌ തള്ളി പുറത്തേക്കുള്ള വഴി കാട്ടി 'പൊയ്ക്കോ' എന്ന് ആക്രോശിച്ചു.

അയാൾ കയ്യിലുരുന്ന പേപ്പർ അവർക്ക് നേരേ നീട്ടി .
"I am the Post Graduate, came for the interview"

പടികാവൽക്കാർ ഇളകി ചിരിച്ചു. 
"ഭ്രാന്തൻമ്മാരും ഇംഗ്ലീഷ് പറയുന്നു!"

സുമുഖനായ ഒരു മനുഷ്യൻ കാറിൽ നിന്ന്  ഇറങ്ങി അവിടെയ്ക്ക് നടന്നുവന്നു.
"What is there I say?"

അവിടത്തെ ബഹളം കണ്ട് അദ്ദേഹം ചോദിച്ചു.
"ഏതോ ഒരു ഭ്രാന്തൻ, ഒരു പഴയ പേപ്പറും കൊണ്ട് ഇന്റർവ്യൂ  ആണെന്നും പറഞ്ഞു് വന്നതാണ്. അയാളെ പുറത്താക്കാൻ നോക്കിയിട്ട് പോകുന്നില്ല."
"Sir, this is all my certificate"
മുഷിഞ്ഞ സഞ്ചി അയാൾക്ക് നേരേ നീട്ടി. അയാൾ ഒരു കൗതുകത്തിന് സഞ്ചിവാങ്ങി തുറന്നുനോക്കി.  ഒരു പ്ലാസ്റ്റിക്ക് കവറിൽ കുറച്ച് സർട്ടിഫിക്കറ്റുകൾ.  സർട്ടിഫിക്കറ്റിലുളള ചിത്രം അവശനായി നിൾക്കുന്ന ആളൊട് സാമ്യം തോന്നുന്നു.  പേര്  മയൂഘൻ. 
വെത്യസ്ഥമായ പേര്, Bsc Max, Msc
Bio technology യിൽ ബിരുതാനന്തര
ബിരുതം , S.S.L.C, Plus two ഇവയിലും
ഹൈ സ്ക്കോറിങ്ങ്!
"It's you?" അദ്ദേഹം ചെറു ചിരിയോടെ ചോതിച്ചു.
" Ya It's me "

സെക്യൂരിറ്റിക്കാരനൊടു ഒരു കസേര ഇട്ട് കൊടുക്കാൻ പറയുന്നു.
"ആഹാരം എന്തെങ്കിലും ക്യാന്റിനിൽനിന്ന്  കൊണ്ടുവന്ന് കൊടുക്കു.
മനസ്സിന്റെ താളം തെറ്റിയ ഒരു വിദ്ധ്യാസമ്പന്നനായ യുവാവാണ്."

അദ്ദേഹം കാറിൽക്കയറ്റി,  "മയൂഘനും കയറു" സർട്ടിഫിക്കേറ്റ് എല്ലാം വാങ്ങി.
"Mr.Mayukhan you are apointed"

നേരേ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.  പ്രത്യേക കെയർ കൊടുക്കാൻ ശുപാർശചെയ്തു. മയൂഘനെ കുളിപ്പിച്ചു. മുടിയും  താടിയുംമുറിച്ചു പുതിയ വസ്ത്രങ്ങൾ ഇടിവിച്ചു. ആരേയും എതിർത്ത് ശീലമില്ല. എതിർത്തില്ല. മരുന്നുകളും പരിചരണവും, നല്ല ആഹാരവും. മയൂഘൻ  വളരെ വേഗം യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നു...

"മയൂഘൻ താങ്കൾക്ക് നാളെ രാവിലെ പത്ത് മണിക്ക് ഒരു ഇന്റർവ്യൂ ഉണ്ട്.  തയ്യാറായി നിൽക്കുക, രാവിലെ ഞാൻവരാം"

ഗ്രീഷ്മത്തിനപ്പുറം വസന്തവും, ഹേമന്തവും..എല്ലാം കടന്നുപോയിരിക്കുന്നു. ഓർമ്മകളുടെ കഴിഞ്ഞ കാലാങ്ങളിൽ കൊഴിഞ്ഞുപോയ
മനസ്സിന്റെ താളാങ്ങൾ ചേർത്ത് വൈക്കാൻ ശ്രമിച്ചുനോക്കി.

തന്റെ ക്യാബിനിൽ  ആ ദൈവത്തിന്റെ ഛായാചിത്രം! 

മയൂഘൻ തന്റെ ഓഫീസിലെ C.E.O യുടെ ചെയറിൽ ഇരുന്ന് പഴയ കാലങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു.  ഒരുപാട് വികൃത മുഖങ്ങൾക്കിടയിൽ ഒരു ഈശ്വരന്റെ മുഖമുണ്ടാവും എന്ന് മയൂഘൻ തിരിച്ചറിഞ്ഞു.  ഗ്രീഷ്മത്തിനപ്പുറത്തെ ഒരു പൂക്കാലം, മയൂഘമായി പീലീ വിടർത്തിയത് മയൂഘൻ അറിയുന്നു. 

തന്നെ മനുഷ്യനാക്കിയ ആ വലിയമനുഷ്യൻ  തന്റെ അച്ഛനമ്മമാരേപ്പോലെ ഓർമ്മകൾക്ക് അപ്പുറം പോയിരിക്കുന്നു. ഓർമകളും ജീവിതങ്ങളും
കർമ്മപഥങ്ങളിൽ മറിഞ്ഞും, തിരിഞ്ഞും  ആ മനസ്സില് ഒരു നോവായിരിക്കുന്നു. എങ്ങോ മറഞ്ഞവരേക്കുറിച്ചു പിന്നീടയാൾ ഓർക്കാൻ ധൈര്യപ്പെട്ടില്ല.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ