മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

സ്കൂൾ വിട്ടു വന്നാൽ പിന്നെ ഗ്രൗണ്ട് കാണാതെ ഒരിക്കലും സൂര്യൻ അസ്തമിച്ചിട്ടില്ല. വലിയവരുടെ കളി വൈകുന്നേരം തുടങ്ങും, അതിനു മുമ്പേ കുട്ടികൾ ഗ്രൗണ്ടിൽ നിന്നും കയറി പോകണം. അത് നിയമം ആണ്.

അല്ലെങ്കിൽ അവർ ഇക്കമാർ ആവും. ആ സമയം ആകും വരെ ഗ്രൗണ്ടിൽ തന്നെ. അവർ വന്നാൽ ഒന്നും പറയാൻ നിൽക്കാതെ എല്ലാവരും വീട്ടിലേക്ക് പോകും. പിന്നെ വീട്ടിൽ ചെന്നു കുളിയെല്ലാം കഴിഞ്ഞു മഗ്‌രിബ് നിസ്കാരത്തിനായി പള്ളിയിലേക്ക്.

അവൻ നേരത്തെ ഇറങ്ങും. കാരണം എന്നാൽ മാത്രമേ തൊട്ടുവക്കത്തിരുന്നു പരൽമീനുകളെ കാണാനൊക്കു. ഒന്നു തുപ്പിക്കൊടുത്താൽ തുപ്പലിന് വേണ്ടി നീന്തിയടുക്കുന്ന തുപ്പലംകൊത്തി, കരിങ്കല്ലിലൂടെ പറ്റിപറ്റി നീന്തുന്ന കല്ലേരി, കൽപൊത്തുകളിൽനിന്ന് പൊത്തുകളിലേക്ക് ആരെയും കാണാൻ നിൽക്കാതെ ഓടിനടക്കുന്ന കോട്ടികൾ. ഇടക്ക് രാജാവിനെ പോലെ ഇറങ്ങി നടക്കുന്ന മുഴു(മുഷു[catfish]) എല്ലാം കണ്ടിരിക്കുന്നത് അവനു വളരെ ഇഷ്ട്ടമാണ്. പല ദിവസങ്ങളിലും ശരീഫിക്ക കാണും വണ്ടികഴുകാൻ. ആൾക്ക് മീൻകച്ചവടമാണ് പണി. രാവിലെ മീനുമായി അയാളുടെ അപേ വണ്ടിയിൽ നാടായ നാട്ടിൽ മുഴുവൻ പോകും. ഉമ്മാമ മീൻ വാങ്ങാൻ പോകുമ്പോൾ അവനും കൂടെ പോകും. ഉമ്മമായ്ക്ക് രണ്ട് തരം മീൻ വേണം. ഒന്നു പുതിയപ്പിള കോര, അയല, ചെമ്മീൻ, പോലോത്ത ഒന്നാം തരം, വീട്ടിലെ മുതിർന്ന ആണുങ്ങൾക്ക് ആണ്. വലിയുപ്പയും പിന്നെ അമ്മാവന്മാരുമാണ് അതിനു അർഹർ. സ്ത്രീജനങ്ങൾക്കും കുട്ടികൾക്കും ഒന്നുകിൽ മത്തി അല്ലെങ്കിൽ പലവക അങ്ങനെ എന്തെങ്കിലും.

ഉമ്മാമ മീൻ വാങ്ങി തിരിച്ചു പോകും വരെ അവൻ പിന്നിലെ ടയറിൽ ചവിട്ടി മീൻ വണ്ടിയിലേക്ക് എത്തി നോക്കിക്കൊണ്ടിരിക്കും. ഇതു വരെ കാണാത്തമീനുകൾ ചിലപ്പോൾ വണ്ടിയിൽ കാണും. നക്ഷത്രം പോലെയുള്ള ചെറിയ മീനുകളെ കാണും. ശരീഫിക്ക പറയും നക്ഷത്രമീൻ ആണെന്ന്. പിന്നെ ഞണ്ട്, തോട്ടിൽകാണുന്ന പാറഞണ്ടിനെക്കാൾ വലുത്, ചുറ്റും മുള്ളുകളുള്ളത്. പിന്നെ പ്രധാന ഐറ്റെം, കറുത്ത കവറിൽ ഒരു ഐസ് കഷണം. അതിനു വേണ്ടിയാണ് ഈ കാത്തിരിപ്പ്. മീൻ വാങ്ങൽ കഴിഞ്ഞു തിരിച്ചു പോകുമ്പോൾ കറുത്ത കവറിൽ ഒന്നോ രണ്ടോ ഐസ് കഷണം അയാൾ അവനു നൽകും. അവൻ അതും വാങ്ങി തിരിച്ചു ഓടും.എന്നിട്ട് ഉറക്കു മുകളിലൂടെ ഐസിന്റെ തണുപ്പ് കൈകളിലേക്ക് പടർത്താൻ ശ്രമിക്കും. ഏറ്റവും കൂടുതൽ നേരം കൈയ്യിൽ പിടിക്കാൻ നോക്കും. അവസാനം താണുപ്പടിച്ചു കൈ കഥയാണ് തുടങ്ങിയാൽ അറിയാതെ അതങ്ങു വലിച്ചെറിഞ്ഞു കളയും.

മഗ്‌രിബ് നിസ്കാരത്തിനു അവൻ തോട്ടുവക്കിലൂടെ നടന്നു പോവുകയായിരുന്നു. വെള്ളത്തിനു നല്ല തെളിമയുണ്ട്. അടിയിൽ നീന്തിക്കളിക്കുന്ന മീനുകളെ കാണാം. വലതു വശത്ത് പാടം നീണ്ടു നിവർന്നു കിടന്നു വിശ്രമിക്കുകയാണ്. കൊക്കുകൾ വി ആകൃതിയിൽ പറന്നു പോകുന്നു. അവൻ കൊക്കുകളെ കുറച്ചു നേരം നോക്കി നിന്നു. എല്ലാം വടക്കോട്ടു പറന്നു പോവുകയാണ്. കൊക്ക് മാത്രമല്ല .. നിരയായി പറന്നു പോകുന്ന എരണ്ടകൾ, വൈകുന്നേരത്തെ സ്വർണ നിറമുള്ള വെയിൽ അവയുടെ ചിറകിൽ തട്ടി പ്രതിഫലിക്കുന്നുണ്ട്. തെക്കോട്ട് പതുക്കെ വലിയ ചിറകുകൾ വിരുത്തി പറക്കുന്ന വവ്വാലുകൾ.. എല്ലാവരും കൂട്ടിലേക്ക് പോവുമ്പോൾ അവ തീറ്റ തേടി പോവുകയാണ്.

റോഡിനോട് ചേർന്നു തോട് ഒഴുകുന്ന ഭാഗത്തു വണ്ടി കഴുകാൻ വേണ്ടി കരിങ്കല്ലുകൾ കെട്ടി ഒരു ചെരിഞ്ഞ ഭാഗം ഉണ്ടാക്കിയിട്ടുണ്ട്. വണ്ടിയുള്ളവർ അങ്ങോട്ട് ഇറക്കി നിർത്തി വണ്ടി കഴുകി തിരിച്ചു പോവുകയാണ് പതിവ്. അവൻ അതിന്റെ അടുത്ത് എത്തിയപ്പോൾ അയാൾ വണ്ടി കഴുകുകയായിരുന്നു. മീൻ കൊണ്ടു പോകുന്ന പെട്ടികൾ ഒരു വശത് അടുക്കി വെച്ചിട്ടുണ്ട്. സോപ്പുപൊടി ഉപയോഗിച്ചതിന്റെ കുമിളകൾ തോട്ടുവെള്ളത്തിൽ നീന്തുന്നുണ്ട്. കരിങ്കല്ലിലൂടെ ഇറങ്ങി വന്ന ചെളിവളത്തിന്റെ നീർച്ചാലുകൾ തോട്ടിൽ അലിഞ്ഞു മായുന്നു. ആ ഭാഗത്ത്‌ മീനുകൾ കൂട്ടം കൂടുന്നുണ്ട്. അവൻ കുനിഞ്ഞിരുന്ന് കൈ കൊണ്ട് മീൻ പിടിക്കാൻ നോക്കി. അയാൾ അവനെ കളിയാക്കി. "മുഴുവൻ പിടിക്കല്ലേ നാളേക്ക് ബാക്കി വെക്ക്.."
"ഞാൻ പിടിക്കും നിങ്ങള് നോക്കിക്കോ.."
അവൻ തിരിച്ചടിച്ചു.
ഒന്നു കൂടി വാശിക്ക് വേണ്ടി അവൻ തോട്ടിലേക്ക് ഇറങ്ങി നിന്നു. ഉടുത്തിരുന്ന പാന്റ് നനയാതിരിക്കാൻ മുട്ടോളം മുകളിലേക്ക് വലിച്ചു കയറ്റി. ഒന്നും പിടിക്കാനായില്ല. അവന്റെ ചെറിയ കയ്യിലുണ്ടോ വല്ലതും തടയുന്നു.?
അയാളപ്പോൾ അവനെ നോക്കി നിൽക്കുകയായിരുന്നു.
"നീ അടങ്ങി നിക്ക്. ഇവിടെ അല്ല മീൻ ഉള്ളത്. മേലെ ആണ്. നിനക്ക് ഞാൻ പിടിച്ചു തരാം. ഏതാ വേണ്ടത്? കല്ലേരിയാണോ അതോ കോട്ടിയോ.?"
അവനാലോചിച്ചു. ഇത്ര കാലമായിട്ടും കയ്യിൽ കിട്ടാത്തത് കോട്ടി ആണ്. കോട്ടി മതി.
അവൻ പറഞ്ഞു. "ഞാൻ ഇതൊന്നു കഴുകി കഴിയട്ടെ".
അവൻ അയാളെ കാത്തിരുന്നു. ചുവപ്പണിഞ്ഞ ആകാശം മെല്ലെ കറുപ്പിലേക്കുരുളാണ് തുടങ്ങിയിരുന്നു. ബാങ്ക് കൊടുക്കാൻ ഇനി കുറഞ്ഞ സമയമേ ഉള്ളു. സമയത്തു പള്ളിയിൽ കണ്ടില്ലെങ്കിൽ പിന്നെ അത് മതി വാപ്പയ്ക്ക്. മീൻ പെട്ടികൾ അടുക്കി അയാൾ അവനേം കൂട്ടി തൊട്ടിലൂടെ മുകളിലേക്ക് നടന്നു. കാലുകൊണ്ട് വെള്ളം തട്ടിത്തെറിപ്പിക്കണമെന്നു അവന് ആഗ്രഹമുണ്ട് പക്ഷെ വസ്ത്രം നനഞ്ഞാൽ പിന്നെ പള്ളിയിൽ പോകാൻ പറ്റില്ല. അയാളുടെ വണ്ടിയിൽ നിന്ന് അവൻ കയ്യിൽ ഒരു പ്ളാസ്റ്റിക് കവർ എടുത്തു പിടിച്ചിരുന്നു. മീനിനെ കൊണ്ടു പോകാൻ. നടന്നു മുകളിൽ എത്തിയപ്പോൾ ഇത്തിരി ആഴം ഉള്ള സ്ഥലത്തു എത്തി.
"ഇതാ ഇവിടുന്നു പിടിക്ക"
"എടാ ഇതിന്റെ അപ്പുറം പോയിട്ടുണ്ടോ നീ?. ഇല്ലല്ലോ അവിടെയാണ് കൊറേ മീൻ ഉള്ളത്. എത്ര മീൻ വേണമെങ്കില്. പിടിക്ക.. "
"ഞാൻ എങ്ങനെ അപ്പുറത്തെ പോകും. ഇവിടെ ആഴം ഉള്ള സ്ഥലം ആണല്ലോ?"
അയാൾ അവനെ പൊക്കി തോട്ടിൻകരയിൽ വെച്ചു കൊടുത്തു. വേഗം നടന്നു വാ എന്നു പറഞ്ഞു അവന്റെ ചന്തിയിൽ ഒരടിയും കൊടുത്തു. അവൻ കരയിലൂടെ നടന്നു അപ്പുറത് എത്തി. വീണ്ടും ആഴം കുറഞ്ഞ ഭാഗത്തേക്ക് ഇറങ്ങി മുന്നോട്ട് നടന്നു. തോടിന്റെ ആ ഭാഗം ഇരുൾ മൂടിയ പോലെയാണ്. രണ്ടു വശത്തും മരങ്ങളുണ്ട്. തോടിന്റെ അടി ഭാഗം നല്ല മിനുസമുള്ള ഉരുളൻ കല്ലുകൾ നിറഞ്ഞു നിൽക്കുന്നു. നടക്കാൻ നല്ല രസം, അധികം വെള്ളവുമില്ല. കുറച്ചു ഉള്ളിലോട്ടു കയറിയാൽ ഒരു ചെറിയ വളവുണ്ട്. അതിന്റെ അടുത്ത് എത്തിയപ്പോൾ ആയാൾ പറഞ്ഞു. ഇവിടെ നിന്നായാലോ. എന്നിട്ട് അയാൾ അവനെ പിടിച്ചു ഇടിഞ്ഞു വീണ ഒരു മൺകട്ടക്കു മുകളിലേക്ക് കയറ്റി നിറുത്തി.
"മീൻ നിങ്ങൾ പിടിക്കുവോ..?.ഞാൻ വേണ്ടേ?"
"ഞാൻ പിടിച്ചോളാം..അതിനു മുൻപ് നമുക്ക് ഒരു കാര്യം നോക്കാം."
അതു പറഞ്ഞു അയാൾ പാന്റിന്റെ സിബ്ബ് തുറന്നു തൻ്റെ ലിംഗം പുറത്തേക്കിട്ടു.
അവൻ പെട്ടന്ന് ഞെട്ടി. ഇയാൾ എന്താ ഈ കാണിക്കുന്നത്?
"നീ എന്താ ഇങ്ങനെ നോക്കുന്നത്.?" അക്ഷരാർത്ഥത്തിൽ അവൻ ഞെട്ടിപ്പോയിരുന്നു. ഒന്നും മിണ്ടാൻ ആവാതെ നിന്ന നിൽപ്പിലായിപ്പോയി. ജീവിതത്തിൽ ആരും ഇന്നേവരെ കാണിക്കാത്ത ഒന്നു കണ്ടപ്പോൾ അവൻ എന്തോ വല്ലായ്ക ആയി. അയാൾ പെട്ടന്ന് അവന്റെ കൈ പിടിച്ചു അയാളിടെ ലിംഗത്തിൽ വെപ്പിച്ചു. അവൻ കൈ വലിച്ചെടുക്കാൻ നോക്കിയെങ്കിലും അയാൾ മുറുക്കിപ്പിടിച്ചു അതിന്മേൽ വെപ്പിച്ചു. ഒരു ചൂടും കൂടെ ഒരു അറപ്പും അവന്റെ മനസ്സിലും ശരീരത്തിലും പടർന്നു. വല്ലാത്ത വെറുപ്പ് കൊണ്ടു അവന്റെ മുഖം വല്ലാതായി. അയാൾ പെട്ടന്ന് അവന്റെ പാന്റിൽ പിടിച്ചു. അത് വലിച്ചു താഴ്ത്തി. അവനു കരച്ചിൽ വന്നു. അവന്റെ കൊച്ചു ലിംഗത്തിൽ അയാൾ പിടിച്ചു ഞെരടി, ഇതു ചെറുത്തണല്ലോ എന്നും പറഞ്ഞു അയാൾ ചിരിച്ചു. അവൻ ആകെ വിറങ്ങലിച്ചു നിൽക്കുവാണ്. എന്തു ചെയ്യണം ?? ഒന്നും ചെയ്യാൻ പറ്റാതെ വല്ലാത്ത ഒരു അറപ്പും വെറുപ്പും സങ്കടവും ദേഷ്യവും എല്ലാം കൂടെ മനസ്സിൽ നിറഞ്ഞു. പേടി കൂടെ ഒപ്പം വളർന്നു അവനെ നിശ്ചലനാക്കി. കരഞ്ഞാലോ എന്നവൻ ആലോചിച്ചു പക്ഷെ ഒന്നും ചെയ്യാൻ പറ്റാതെ ചുവന്ന കണ്ണുകളുമായി അവൻ അവിടെ നിന്നു.

നീ ആരോടെങ്കിലും പറഞ്ഞാൽ നിന്റെ വാപ്പയോട് പറയും പള്ളിയിൽ പോവാതെ തെണ്ടി നടക്കുന്ന കാര്യം. ഏറ്റവും പേടി ഉള്ള വപ്പയെ കേട്ടപ്പോൾ അവന്റെ ഭയം ഇരട്ടിച്ചു. അയാൾ എന്തൊക്കെയോ ചെയ്യാൻ തുടങ്ങി. ഒരു നിമിഷം എന്തൊക്കെയോ ശബ്ദങ്ങൾ ഉണ്ടാക്കി അയാൾ അവന്റെ പിടി വിട്ടു. ആ ഒരൊറ്റ നിമിഷം അവൻ ആ മങ്കട്ടക്കു മുകളിൽ നിന്നും ചാടി പാന്റും പിടിച്ചു വെള്ളത്തിലൂടെ കാലും പൊക്കിപ്പിടിച്ചു ഓടാൻ തുടങ്ങി. റോട്ടിലേക്കായിരുന്നു അവൻ ഓടിയത്. അവിടെ ആരെങ്കിലും കാണും. ഉള്ളിൽ നിറയെ സങ്കടം, പേടി എല്ലാം കൂടെ ആകെ ഒരവസ്ഥ. റോഡ് എത്താറായപ്പോൾ അവൻ തിരിഞ്ഞു നോക്കി. ഇല്ല അയാൾ വരുന്നില്ല. അവൻ പാന്റ് ശരിയാക്കി. എവിടെയൊക്കെയോ വേദനിക്കുന്നു. അയാളുടെ വണ്ടി ആ തോട്ടിൻ കരയിൽ വിശ്രമിക്കുന്നുണ്ട്. അവനു അതൊന്നും ശ്രദ്ധിച്ചില്ല. അവൻ നേരെ പള്ളിയിലേക്ക് നടന്നു. നിസ്കാരം തുടങ്ങാറായിരിക്കുന്നു. ബാങ്ക് എപ്പോഴാണ് കൊടുത്തത്?? ഒന്നും കേട്ടില്ലലോ. റബ്ബേ.. ഇതൊക്കെ ഞാൻ ആരോട് എങ്ങനെ പറയും. ഒന്നും പറയാൻ കഴിയാതെ അവൻ അന്ന് രാത്രി മുഴുവൻ കരഞ്ഞു ഉറങ്ങി.

പിറ്റേന്ന് രാവിലെ വീണ്ടും അയാൾ മീൻ വണ്ടിയിൽ വന്നു. പക്ഷെ അവൻ റോട്ടിലേക്ക് പോയില്ല. ഐസ് എടുക്കാൻ പോയ അനിയനോട് വഴക്കിട്ടു അവനെ അവിടെ തന്നെ നിറുത്തി. അയാളെ കാണുന്നത് അവനിൽ ഭയവും വെറുപ്പും വളർത്തി. ഇടക്ക് രാത്രികളിൽ അവൻ പിറകെ ഓടി വരുന്ന നാവു നീട്ടിയ കൈകൾ കണ്ടും ലിംഗങ്ങൾ കണ്ടും ഞെട്ടിയുണരാൻ തുടങ്ങി. വാപ്പയോട് പറയാൻ അവനു പേടി ആണ്. എങ്ങനെ പറയും. ഒരു പെന്സില് വേണമെങ്കിൽ പോലും ഉമ്മയുടെ വക്കാലത് പിടിക്കണം. വാപ്പയുടെ മുന്നിൽ നേരെ നിന്ന് ഇതുവരെ ഒന്നും ചോദിച്ചിട്ടില്ല. ഉമ്മയോട് പറയാൻ തീരെ മനസ്സു വരുന്നില്ല. ഉമ്മയെ അത് വല്ലാതെ സങ്കടപ്പെടുത്തുകയെ ഉള്ളു. കൂട്ടുകാരോട് ഇതൊക്കെ എങ്ങനെ പറയും. അവർ അവനെ അടിച്ചൂടെ ഓടികൂടെ എന്നൊക്കെ ചോദിക്കയെ ഒള്ളു. പിന്നെ ചിലപ്പോ ഇതും പറഞ്ഞ കാലങ്ങളോളം കളിയാക്കാനും മതി. ആരോട് പറയും എന്നാലോചിച്ചു അവനു ഒരെത്തും പിടിയും കിട്ടിയില്ല. ഉള്ളിൽ ഒരു കൂടു കൂട്ടി ആ വെറുപ്പ്‌ അങ്ങനെ കിടന്നു. മാഷോട് പറഞ്ഞാലോ അന്നൊരിക്കൽ അവൻ ആലോചിച്ചു, വേണ്ടെന്നു വെച്ചു. അതങ്ങനെ ഒടുങ്ങിപ്പോകട്ടെ. ആരും അറിയണ്ട.

അങ്ങനെ പതുക്കെ സമയമെടുത്തു ഓർമ്മയിൽ അവനതങ്ങനെ.....

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ