ഡൽഹിയിലെ നല്ല തണുപ്പുള്ള ഒരു രാത്രി. ഈപ്പൻ ഒരു പോള കണ്ണടച്ചില്ല കണ്ണിലേക്ക് മയക്കം കേറുമ്പോൾ ഞെട്ടിയുണരും. അങ്ങനെ തിരിഞ്ഞും, മറിഞ്ഞും കിടന്നു നേരം വെളുക്കാറായപ്പോൾ ഒരു സ്വപ്നം
കണ്ടു. "ഗീവർഗീസ് പുണ്യാളൻ "തൻ്റെ കട്ടിലിനരികിൽ വന്നു പറഞ്ഞു " ഈപ്പാ! നീയൊരു മുൻ കോപിയാണ്. വയസ്സ് അൻപതു കഴിഞ്ഞില്ലേ? നീ. പണ്ടു വഴക്കുണ്ടാക്കിയ ഷെററി യോടും കൂട്ടരോടും ക്ഷമിക്കണം"
ഈപ്പൻ പെട്ടെന്ന് കണ്ണു തുറന്നു. ചാടിയെണീറ്റു പരിഭ്രമിച്ചു നിന്ന ഈപ്പൻ ഭാര്യയോടു കാര്യങ്ങൾ പറഞ്ഞു. അപ്പോൾ ഭാര്യ ഈപ്പനെ സമാധാനിപ്പിച്ചിട്ടു പറഞ്ഞു "ഈപ്പച്ചാ അതിരാവിലെ കാണുന്ന സ്വപ്നങ്ങൾ ഫലിക്കുമെന്നാ എൻ്റെ വല്യമ്മ പറഞ്ഞിട്ടുള്ളത്. " അതു കൊണ്ട്, അടുത്ത ക്രിസ്തുമസ്സിന് നമ്മുക്ക് നാട്ടിൽ പോയി കുട്ടുകാരോട് ക്ഷമാപണം നടത്താം". ഈപ്പനും ഭാര്യയുടെ വാക്കുകളോടു യോജിച്ചു.
അങ്ങനെ പിറ്റേ വർഷം ഡിസംബറായി ഈപ്പനും കുടുംബവും നാട്ടിൽ വന്നു. വന്നതിൻ്റെ രണ്ടാം ദിവസം ഈപ്പൻ ഷെററിയുടെ വീട്ടിൽ ചെന്നു. ഷെററിയുമായി പഴയ കാര്യങ്ങൾ എല്ലാം സംസാരിച്ചു. പഴയ വഴക്കിലെ കൂട്ടുപ്രതികൾ എല്ലാവരും നാടുവിട്ടു പോയി. ഷെററി ഈപ്പനെ വേണ്ടതു പോലെ സൽക്കരിച്ചു. ഒരിക്കൽ പോലും മദ്യപിച്ചിട്ടില്ലാത്ത ഈപ്പൻ ന്യായത്തിൽ കവിഞ്ഞ് കുടിച്ചു.
സൽക്കാരം കഴിഞ്ഞ് വെളിയിൽ ഇറങ്ങിയപ്പോൾ നേരം ഇരുട്ടിയിരുന്നു. അപ്പോഴതാ ! നാട്ടിലെ കുറെ ചെറുപ്പക്കാർ ക്രിസ്തുമസ്സ് കരോളുമായി വരുന്നു. കൂട്ടുകാർക്ക് ഒരു മോഹം കരോളിൽ പങ്കെടുത്താലോ? എല്ലാവർക്കും സന്തോഷം ഈ പ്പനും ഷെറ്റിയും കരോളുകാർക്കൊപ്പം കൂടി . ഈ പ്പന് ഒരു നിർബന്ധം.തൻ്റെ വേറൊരു ശത്രുവായ സിബിയുടെ വീട്ടിൽ കരോളുമായി പോകണം.
സിബിയുടെ വീട് അടുക്കാറായപ്പോൾ ഈ പ്പന് പിന്നെയും മോഹം. റാന്തൽ: വിളക്ക് തലയിൽ വെച്ച്യു സിബിയുടെ വീടിൻ്റെ മുറ്റത്തു ഡാൻസ് ചെയ്യണം. എല്ലാവരും കൂടി റാന്തൽ വിളക്കെടുത്ത് ഈ പ്പൻ്റെ തലയിൽ വെച്ചു കൊടുത്തു. സി ബി യുടെ വീട്ടിലേക്ക് കയറുകയും, സി ബി പട്ടിയെ അഴിച്ചുവിട്ടു. സംഘാങ്ങൾ എല്ലാവരും നാലുപാടും ചിതറിയോടി. ലൈറ്റും തലയിൽ വെച്ച് മദ്യാസക്തിയിൽ സമനില തെറ്റിയ ഈപ്പൻ ഒരു തെങ്ങിൻ കുഴിയിൽ ചെന്നു വീണു. വീണ മാത്രയിൽ വിളക്കു പൊട്ടി പോയി.
പട്ടി പോയിക്കഴിഞ്ഞ്, എല്ലാവരും ഒത്തുകൂടിയപ്പോൾ ഈപ്പനെ മാത്രം കാണാനില്ല. അവർ നാലുപാടും നോക്കുമ്പോൾ ഒരു തെങ്ങിൻ കുഴിയിൽ തലയടിച്ചു വീണ് ചിന്നിച്ചിതറി കിടക്കുന്ന ഈപ്പനെയാണു കണ്ടത്. വെളുപ്പാൻ കാലത്ത് കണ്ട ഒരു സ്വപ്നത്തിൻ്റെ ഫലം !!!