മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ചെറുപ്പം മുതലെ ഉള്ള ആഗ്രഹമാണ് സാലിക്കുട്ടിക്ക് പാട്ടു പഠിക്കണമെന്ന് .വീട്ടിലെ സാഹചര്യങ്ങൾ അതിനു പറ്റിയ ഒന്നായിരുന്നില്ല. ഒപ്പം പാട്ടു പാടുവാൻ പറ്റിയ ഒരു ശബ്ദവും അല്ലായിരുന്നു.

സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഓരോ പരിപാടികൾക്കും പാട്ടു പാടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ശബ്ദം മോശമാകുമോ എന്നു ഭയമുള്ളതുകൊണ്ട് അതെല്ലാം ഉപേക്ഷിച്ചു. ആരും കേൾക്കാതെ പല തവണ പാട്ടു പാടി നോക്കിയതാണ് അപ്പോഴെല്ലാം ശരിയാകില്ല എന്ന തോന്നൽ.

കാലം കടന്നു പൊയ്ക്കൊണ്ടിരുന്നു. സാലിക്കുട്ടിയുടെ വിവാഹം കഴിഞ്ഞു ഒരു കുട്ടിയുമായി. അങ്ങനെയിരിക്കെ നാട്ടിലെ പളളിപ്പെരുന്നാൾ വന്നു. പെരുന്നാൾ നോട്ടീസുമായി ഒരു പറ്റം ചെറുപ്പക്കാർ സാലിക്കുട്ടിയുടെ വീട്ടിൽ എത്തി. അപ്പോൾ സാലിക്കുട്ടി കുഞ്ഞിനെ ഉറക്കുവാൻ വേണ്ടി ഒരു താരാട്ട് പാട്ട് പാടുകയാണ്. തികച്ചും വ്യത്യസ്ഥമായ ഒരു ശബ്ദം

പാട്ടുകേട്ട ചെറുപ്പക്കാർ അത്ഭുതത്തോടും, അതിലേറെ അമ്പരപ്പോടും കൂടി കതകിൽ മുട്ടി വിളിച്ചു. കതകു തുറന്ന സാലിക്കുട്ടി ചെറുപ്പക്കാരെ കണ്ടപ്പോൾ ജാള്യതയോടും നാണത്തോടും കൂടി ഒതുങ്ങി നിന്നു.

ചെറുപ്പക്കാരിലൊരാൾ നോട്ടീസെടുത്തു നീട്ടിക്കൊണ്ട് പറഞ്ഞു "ചേച്ചീ, പാട്ട് അസ്സലായിരിക്കുന്നു 'ഇതിനു മുൻപ് വേറെ എവിടെയെങ്കിലും പാടിയിട്ടുണ്ടോ?"

ചോദ്യം കേട്ട സാലിക്കുട്ടിയുടെ കണ്ണു നിറഞ്ഞു. തനിക്കു പോലും തൻ്റെ ശബ്ദത്തിൽ വിശ്വാസമില്ല. അപ്പോഴാണ് തന്നെ കളിയാക്കാൻ വേണ്ടി ഇവന്മാരുടെ ഒരു ചോദ്യം: "

ചെറുപ്പക്കാർ വിടാൻ ഭാവമില്ല. അവർ പറഞ്ഞു "ചേച്ചീ, നമ്മുടെ പള്ളി പെരുന്നാളിൻ്റെ സമാപന ദിവസം ചേച്ചിയൊരു പാട്ടു പാടണം" " മറ്റുള്ളവരുടെ ശബ്ദത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ശബ്ദമാണ് ചേച്ചിയുടെ ശബ്ദം " " മാറി നിന്നു കേൾക്കുമ്പോൾ മാത്രമേ അതു മനസ്സിലാകൂ". "എന്തായാലും ഞങ്ങൾ ഉറപ്പിച്ചു കഴിഞ്ഞു ചേച്ചിയുടെ പാട്ടുണ്ടാകും"

സാലിക്കുട്ടി ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ചെറുപ്പക്കാർ വിടുന്ന മട്ടില്ല. അവരുടെ നിർബന്ധത്തിനു വഴങ്ങി അവൾ പാട്ടു പാടുവാൻ സമ്മതിച്ചു.

പരിഹസിക്കപ്പെടില്ല എന്നുണ്ടെങ്കിൽ ഒരിക്കലും ഏർപ്പെടാത്ത പരീക്ഷണങ്ങൾക്ക് എല്ലാവരും തയ്യാറാകും.

പെരുന്നാളിൻ്റെ സമാപന ദിവസമെത്തി. പൊതുസമ്മേളനത്തിനിടയിൽ പാട്ടു പാടുവാൻ സാലിക്കുട്ടിയുടെ പേരു വിളിച്ചു. "രണ്ടു ദിവസം മുൻപേ തയ്യാറെടുപ്പു നടത്തി താൻ തന്നെയെഴുതി തൻ്റെ ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളെ കോർത്തി ണക്കിയ ഒരു ഗാനമാണ് സാലിക്കുട്ടി ആലപിച്ചത്.

കൂവലും, എതിർപ്പുകളും ഉണ്ടാകുമെന്ന് വിചാരിച്ച സാലിക്കുട്ടി അന്തം വിട്ടു.പാടു തീർന്നപ്പോഴേയ്ക്കും. ആളുകൾ കൈയടിക്കുകയല്ല, മറിച്ച് എണീറ്റു നിന്ന് കണ്ണീരു തൂവുകയായിരുന്നു.!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ