(Sathish Thottassery)
റോസി സുന്ദരിയായിരുന്നു.മെലിഞ്ഞു നീണ്ട് ഒതുങ്ങിയ അരക്കെട്ടും ഒട്ടിയ വയറും ഉള്ള സ്ഥൂലഗാത്രിണി. സ്വപ്നം മയങ്ങുന്ന, അഞ്ജനകറുപ്പുള്ള കടമിഴിക്കോണുകൾ. ചുണ്ടിൽ ഏപ്പോഴും കതിരുദിർ പുഞ്ചിരി. കണ്ടാൽ ആരും ഒന്ന് നോക്കി നിന്നുപോകും. ഒട്ടേറെ സമപ്രായക്കാരുടെ ഹൃദയം കവർന്നവൾ.
പടിക്കലെ വീട്ടിലെ ബപ്പിയുമായിചെറിയൊരു ചുറ്റിക്കളി ഉണ്ടായിരുന്നതൊഴിച്ചാൽ വേറെ പേരുദോഷമൊന്നും ഇല്ലായിരുന്നു. കുറ്റം പറയാൻ പാടില്ലല്ലോ. അന്ന് ബപ്പിയുടെ ജീവിതം യൗവന തീക്ഷ്ണവും ഹൃദയം പ്രണയസുരഭിലവുമായിരുന്നു.
കഥയിലേക്ക് വരാം. റോസിയുടെ ഒരേ ഒരു ഹോബി എലികളെ ചേസ് ചെയ്തു വധിക്കുക എന്നതായിരുന്നു. കൺവെട്ടത്ത് ഏതെങ്കിലും എലി വന്നു പെട്ടാൽ അതിന്റെ കാര്യം കട്ടപ്പൊക. ഒരുദിവസം കാലത്തു് സൺ ബാത്തിനു ഒട്ടുമൂച്ചിച്ചോട്ടിൽ മലന്നു കിടക്കുമ്പോൾ മരക്കൊമ്പിൽ നിന്നു ബാലൻസ് തെറ്റിയ ഒരെലി പൊത്തോന്ന് വീണത് റോസിയുടെ നെഞ്ചത്ത്. രണ്ടുപേരും ഞെട്ടലിൽ നിന്നും വിമുക്തരാകാൻ ഒരുനിമിഷത്തെ ബ്രേക്ക്. പിന്നെ കണ്ടത് ജെയിംസ് ബോണ്ട് സിനിമയിലെ കാർ ചേസിനെ വെല്ലുന്ന സീൻ. സംഭവത്തിന് ദൃക്‌സാക്ഷിയായ ഗണേശൻ പറഞ്ഞതിങ്ങനെ."പ്രാണരക്ഷാർത്ഥം ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ഓടിയ എലി അമ്മുദവല്ലിയുടെ വൈക്കോൽ കുണ്ടയിൽ അഭയം പ്രാപിച്ചു. സെർച്ച്ഓപ്പറേഷന്റെ ഭാഗമായി വൈക്കോൽ കുണ്ടയിൽ മൂഞ്ചി തിരുകിയ സുവർണ്ണാവസരം മുതലെടുത്തു എലി റോസിയുടെ മൂക്കിൽ കടിമുറുക്കുകയും അപ്രതീക്ഷിത ആക്രമണത്തിൽ വേദന കൊണ്ട് പുളഞ്ഞ റോസി വലിയ വായിൽ പായ് പായ് എന്ന് നിലവിളിച്ചുകൊണ്ട് വന്നതിനേക്കാൾ സ്‌പീഡിൽ തിരിച്ചോടി" എന്നാണ്. റോസിയുടെ എലിവേട്ട പരമ്പരയിലെ അവസാനത്തെ എപ്പിസോഡായിരുന്നു അത്.
കഥകേട്ട ശേഷം, ചിന്നച്ചാമി മുടി വെട്ടുമ്പോൾ ഞങ്ങളുടെ ചെവിയിടുക്കിൽ ബാക്കി നില്ക്കാറുള്ള രണ്ടുമൂന്നു ഊശാൻ രോമങ്ങൾ പോലെയുള്ള തന്റെ താടി തടവി അനന്തതയിലേക്ക് ദൃഷ്ടി പായിച്ചു ഡ്രൈവർ ശശി ന്യൂട്ടന്റെ മൂന്നാം മോഷൻ തിയറി കോട്ടു ചെയ്തു "എവെരി ആക്ഷൻ ഹാസ് എൻ .....