മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഒരു പ്രത്യേക ജനുസിൽപ്പെട്ട  മനുഷ്യനാണ് മുള്ളാണി മോഹൻ. തനിക്ക് ഏതെങ്കിലും തരത്തിൽ പ്രയോജനപ്പെടുന്നവർ നല്ല വരും, അല്ലാത്തവർ മോശക്കാരും എന്ന ചിന്താഗതിക്കാരനാണ്. ഏതെങ്കിലുമൊരു

കാരണത്തിൻ്റെ പേരിൽ ആരെയെങ്കിലും സ്നേഹിച്ചാൽ, ആ കാരണം അവസാനിക്കുമ്പോൾ സ്നേഹവും നിലയ്ക്കും.

നാട്ടിലെ അറിയപ്പെടുന്ന ഒരു പണക്കാരനാണെങ്കിലും ദുഷിച്ച ചിന്താഗതിക്കാരനായതു കൊണ്ട് ആളുകൾക്ക് വല്യ താൽപ്പര്യങ്ങൾ ഒന്നും ഇല്ല. എങ്കിലും നാട്ടിൽ എന്തു കാര്യം നടന്നാലും മിക്കവരും മോഹനെ വിളിക്കും. അതു കല്യാണമോ, അടിയന്തിര മോ എന്തുമാകട്ടെ മോഹൻ്റെ സാന്നിധ്യം ഉറപ്പ്.

സാന്നിധ്യം എന്നതുകൊണ്ട് ഉദ്യേശിക്കുന്നത് അദ്ദേഹം നേരിട്ട് പങ്കെടുത്തതു കൊണ്ടല്ല. ഏതു വീട്ടിലെ എന്തുപരിപാടികൾക്കു വിളിച്ചാലും അദ്ദേഹത്തിൻ്റെ ശിങ്കിടികൾ ആരെങ്കിലും ആ പരിപാടി സ്ഥലത്തു ചെന്ന് ഒരു കത്തെഴുതി ഒരു മുള്ളാണി കൊണ്ടു  പിൻ ചെയ്തുതു വെയ്ക്കും അതുകൊണ്ടാണ് ഇദ്ദേഹത്തിന് മുള്ളാണി മോഹൻ" എന്ന പേരു വീണത്.

വർഷങ്ങൾ ഇങ്ങനെ കടന്നു പൊയ്ക്കൊണ്ടിരിക്കെ ഒരിക്കൽമോഹൻ്റെ മകളുടെ കല്യാണമായി. ഒരേയൊരു മകളാണ് മോഹനുള്ളത്. കല്യാണം ഗംഭീരമായി നടത്തുവാൻ തീരുമാനിച്ചു.

മോഹനും ശിങ്കിടികളും കൂടി നാടു മുഴുവൻ കല്യാണം വിളിച്ചു. പ്രമുഖരുടെ വീടുകളിൽ മോഹൻ നേരിട്ടും അല്ലാത്തവരുടെ വീടുകളിൽ ശിങ്കിടികളും. കല്യാണ ദിവസമെത്തി. നാട്ടിലെ പ്രമുഖരെല്ലാം നേരത്തെ തന്നെ വന്നു. ഹാളിൻ്റെ മുൻഭാഗത്ത് ഇരുന്നു. പുറകോട്ടുള്ള രണ്ടും മൂന്നു പന്തി കസേരകളിലെല്ലാം, "മുള്ളാണി കൊണ്ടു പിൻ ചെയ്ത കത്തുകൾ മാത്രം ". കത്തുകളിലെല്ലാം ഒരേവാചകങ്ങൾ " ക്ഷണം സ്വീകരിച്ചിരിക്കുന്നു. പങ്കെടുക്കുവാൻ സാധിക്കാത്തതിൽ ഖേദിക്കുന്നു''!

ഒഴിഞ്ഞ കസേരകളിലെ കത്തുകൾ കണ്ട് ചെറുക്കൻ വീട്ടുകാർ അന്തം വിട്ടുനിന്നു. അവരിൽ പലരും കത്തുകൾ എടുത്ത് വായിച്ചു. എന്നിട്ട് കാര്യം തിരക്കിയപ്പോഴാണ് മോഹൻ്റെ സ്വഭാവം മനസ്സിലായത്.

ഒഴിഞ്ഞ കസേരയിലെ ഒരു കത്തെടുത്തു വായിച്ച മോഹൻ്റെ മുഖം ചുമന്നു തുടുത്തു എല്ലാവരെയും മൊത്തത്തിൽ ഒന്നു നോക്കിയ മോഹനു ഒരു കാര്യം മനസ്സിലായി.

"സ്വന്തം ഇഷ്ടങ്ങളിലേക്ക് അപരനെ വലിച്ചടിപ്പിക്കുക എന്നതല്ല അവരുടെ ഇഷ്ടങ്ങളിലേക്കു കൂടി യാത്ര ചെയ്യാൻ കഴിയുക എന്നതാണ് ബന്ധങ്ങളുടെ സൗകകാര്യം നിശ്ചയിക്കുന്നത് " എന്ന്!!!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ