മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

"കണ്മഷിയുടെ കറുപ്പിനെക്കാള്‍ ഇരുണ്ടതും മുല്ലപ്പൂവിന്റെ മണമുള്ളതും മഞ്ഞിന്‍ കൈകള്‍ പൊതിഞ്ഞതുമായ നിശബ്ദമായ രാത്രികളില്‍ നിന്റെ മുടിയിഴകളെ തഴുകി ഒരു മന്ദമാരുതന്‍ വീശിയാല്‍ നിന്നരികില്‍ എന്നെ പ്രതീക്ഷിക്കുക... !"

അവസാനമായി അവന്‍ തന്ന കുറിപ്പിലെ വരികള്‍ അവള്‍ വീണ്ടും വായിക്കുമ്പോള്‍ അവളുടെ ചുണ്ടില്‍ ഒരു ചെറു ചിരി പടര്‍ന്നിരുന്നു. അവള്‍ മുറ്റത്തേക്കിറങ്ങി.  നിലാവുണ്ട്. നല്ല തണുപ്പുള്ള രാത്രി. ഇല്ല ..പ്രകൃതിയുടെ നേര്‍ത്ത ശബ്ദം പോലും ഇല്ല . ഒരു ഇല പോലും അനങ്ങുന്നില്ല. സര്‍വം നിശബ്ദം... നിശ്ചലം. അവള്‍ മാവിന്‍ ചുവട്ടിലേക്കു നോക്കി. നിലാവെട്ടത്തില്‍ നിഴലുകള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ക്കിടയിലൂടെ അവള്‍ നടന്നു. മാവിന്‍ ചില്ലകള്‍ക്കിടയിലൂടെ നിലാവെട്ടം അരിച്ചിറങ്ങുന്നത് അവള്‍ നോക്കി നിന്നു. 

അതെ ....അവനു ഏറ്റവും ഇഷ്ടമുള്ള ഒരിടമായിരുന്നു ഈ മാവിന്‍ ചുവട്. അവന്‍ ഈ മാവിനു സമീപമെത്തുംപോഴെല്ലാം ഒരു മന്ദമാരുതന്‍ വീശി ഈ മാവും അവനെ വരവെല്‍ക്കാറുണ്ടായിരുന്നു. ...എന്തോ ..   ഈ മാവിനും അവനെ ഇഷ്ടമായിരുന്നിരിക്കാം. അല്ലെങ്കില്‍ അവനോടു കടുത്ത പ്രണയമായിരുന്നിരിക്കാം.  അല്ലെങ്കിലും അവനോടു പ്രണയം തോന്നാത്തവര്‍ ആരുണ്ട്..?

ഓര്‍മ്മകള്‍ കണ്മുന്നില്‍ വീടും തിരയടിച്ചു തുടങ്ങിയിരിക്കുന്നു ..അവള്‍ കണ്ടു. ...അതെ അവസാനമായി അവനെ കണ്ടപ്പോള്‍ അവന്‍റെ കണ്ണുകളില്‍ പ്രണയത്തിന്റെ തിളക്കമുണ്ടായിരുന്നില്ല...മനോഹരമായ ആ മിഴികള്‍ അടഞ്ഞിരിക്കുകയായിരുന്നു. അവന്‍റെ നെറ്റിയിലും മുഖത്തും രക്തവര്‍ണമാര്‍ന്ന ഒരു ചായം പടര്‍ന്നിരുന്നു....ഇല്ല ,.അത് രക്തം തന്നെയായിരുന്നുവോ.....?. അവന്‍റെ കവിളില്‍ ചുംബിച്ചപ്പോള്‍ അവന്‍റെ ചുണ്ടിന്റെ കോണില്‍ എപ്പോഴും തെളിയുമായിരുന്ന പുഞ്ചിരി അവിടെ തെളിഞ്ഞില്ല...അവന്‍റെ മുടിയിഴകളില്‍ തഴുകിയപ്പോള്‍ അവന്‍ എന്നത്തെയും പോലെ എന്നെ പ്രണയാര്‍ദ്രമായി നോക്കിയില്ല...ആ മിഴികള്‍ അവന്‍ മുറുക്കിയടചിരിക്കുകയായിരുന്നു. ..എന്തോ...അവന്‍റെ കൈകള്‍ തണുത്തുറഞ്ഞിരുന്നു...മഞ്ഞിനെക്കള്‍ തണുപ്പുണ്ടായിരുന്നു അപ്പോള്‍ ...മഞ്ഞു കട്ടകളെ മരവിപ്പിക്കുന്ന തണുപ്പായിരുന്നു അവന്‍റെ പ്രണയത്തിന് ....അവ അലിയികാനുള്ള ചൂട് തന്റെ ചുംബനങ്ങള്‍ക്കു മാത്രമായിരുന്നു. .....!

മരച്ചില്ലയില്‍ ഇരുന്ന ഒരു പക്ഷി പെട്ടെന്ന് ചിറകടിച്ചു പറന്നകന്നു. ഓര്‍മകളില്‍ നിന്നും അവള്‍ തിരികെയെത്തി. ഒരു തണുത്ത കാറ്റ് അവിടെയെല്ലാം വീശിയടിക്കാന്‍ തുടങ്ങി. അതെ...  പ്രകൃതി അവനെ വരവേല്‍ക്കുകയാണ്...

മുല്ലപ്പൂവിന്റെ മണം അവിടെയെല്ലാം പരന്നു...

ഒരു കുളിര്‍കാറ്റു വന്നു പോയി  ...

ഒരു ചുടു നിശ്വാസം അവളുടെ പിന്‍കഴുത്തിലെ മുടിയിഴകളെ തഴുകി മാറ്റി. 

അതെ....അവന്‍ വന്നു കഴിഞ്ഞു...

അവനെ കാണാന്‍ അവളുടെ പ്രണയാര്‍ദ്രമായ കണ്ണുകള്‍ പിടഞ്ഞു... അവള്‍ ആ മാവിന്‍ ചുവട്ടിലേക്കു ഒഴുകി നീങ്ങി..

അവളുടെ കാലുകള്‍ നിലത്തു മുട്ടുന്നുണ്ടായിരുന്നില്ല ....!

അവന്റെയം അവളുടെയും കാലുകള്‍ ഭൂമിയെ തൊടാന്‍ മടിച്ചു....

നശ്വരമായ പ്രണയതിനല്ലേ ..ഭൂമിയെ സ്പര്‍ശിക്കാനാവു ....

അവരുടെ പ്രണയം അനശ്വരമായിരുന്നു .....!

 

 

 

     

 

 

      

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ