റോഡരുകിലൂടെ സാവധാനം നേരത്തെ വിളിച്ച ഊബര്‍ മെല്ലെ വന്നു നിന്നു. ശിവദാസ് കാറിനകത്തേയ്ക്ക് പാളി നോക്കി. ലേഡി ഡ്രൈവറാmയിരുന്നു വണ്ടിയില്‍.
അയാള്‍ ധ്യതിയില്‍ അകത്തു കയറിയിരുന്നു. ശേഷം തൂവാല കൊണ്ട് മുഖമാകെ തുടച്ചു.
ഇന്നും റോഡില്‍ നല്ല,traffic ആണ്. 12 km അകലെയാണ് ശിവദാസിന്‍ടെ ഓഫീസ്. ക്യത്യസമയത്ത് എത്തുന്നത് ഒക്കെ ഒരു യോഗമാണ്.
കാര്‍ മെല്ലെ മുന്നോട്ടു നീങ്ങി. ആനഗരത്തില്‍ പൊതുവെ ടാക്സി ഓടിയ്ക്കുന്ന ലേഡി ഡ്രൈവര്‍മാര്‍ കുറവാണ്. മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് അയാള്‍ അവരെ ശ്രദ്ധിക്കാന്‍ തുടങ്ങി. കണ്ടാല്‍ നല്ല വിദ്യാഭ്യാസവും കുലീനതയും തോന്നിയ്ക്കുന്ന വ്യക്തി. ഇവര്‍ ഒരു ഡ്രൈവര്‍ മാത്രമായിരിയ്ക്കുമോ. അങ്ങനെ കരുതാന്‍ ശിവദാസിന്‍ടെ മനസ്സ് വിസമ്മതിച്ചു.
അയാള്‍ പുറത്തേയ്ക്ക് നോക്കി. ചെറിയ മഴക്കോളുണ്ട്. പല വാഹനങ്ങളും അവരെ കടന്ന്മു ന്നോട്ട് പോയി. കാര്‍ ഒരു ശരാശരി വേഗതയിലാണ് പൊയ്ക്കൊണ്ടിരുന്നത്.
ഒടുവില്‍ ഒരു ട്രാഫിക് ജംഗ്ഷനിലെത്തി വണ്ടി നിന്നു. ഒരു ചെറിയ ബ്ളോക്ക് രൂപാന്തരപ്പെട്ടു. മുന്‍പില്‍ അനേകം വാഹനങ്ങള്‍ വരികളായി മാറി. ആദ്യം മെല്ലെ പിന്ന്ശ ക്തിയായി മഴ പെയ്യാനാരംഭിച്ചു.
'ഇന്നും ലേറ്റായേ എത്തൂ'. അയാള്‍,ആത്മഗതമെന്നൊണം പറഞ്ഞു. അപ്പോഴാണ് അവരൊന്നു തിരിഞ്ഞു നോക്കിയത് .
"ഒരു കാര്യം ചോദിച്ചോട്ടെ ?.നിങ്ങളെ,ക്കണ്ടാല്‍ ഒരു ഊബര്‍ ഡ്രൈവറാണെന്നു തോന്നുന്നില്ല. ഒന്നു നിര്‍ത്തിയ ശേഷം അയാള്‍ പറഞ്ഞു. 'അതായത് ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ഒരു വ്യക്തിയെ പ്പോലെ തോന്നു. ഡ്രൈവിംഗ് പാര്‍ട്ട്ടൈം ജോലിയായിരിക്കും അല്ലേ...?"
കുറച്ചു നേരത്തേയ്ക്ക് അവര്‍,ഒന്നും മിണ്ടിയില്ല. എന്നിട്ട് പറഞ്ഞു.
"കസ്റ്റമേര്‍സിനോട് ഞാന്‍ അധികം സംസാരിയ്ക്കാറില്ല. അത് പലപ്പോഴും തലവേദനകള്‍ സ്യഷ്ടിയ്ക്കും. എങ്കിലും ചോദ്യം ആത്മാര്‍ത്ഥമാണെന്നു തോന്നിയതു കൊണ്ട് പറയാം."
സിഗ് നലില്‍ പച്ചവെളിച്ചം തെളിഞ്ഞു. വാഹനങ്ങള്‍ മെല്ലെ,മുന്നോട്ട് നീങ്ങി. ഞാന്‍ ഒരു എഞ്ചിനീയറിംഗ് ബിരുദധാരിയാണ്.
ശിവദാസ് തെല്ലൊന്നമ്പരന്നു. അവരുടെ പേര് പ്രൈാഫെലില്‍ നിന്ന് ശില്‍പ്പ എന്നാണെന്ന് അയാള്‍, മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. 'Ok. അപ്പോള്‍,നിങ്ങള്‍ ജോലി അന്വേഷിച്ചു കൊണ്ടിരിയ്ക്കുകയായിരിയ്ക്കും അല്ലേ. അല്ലെങ്കില്‍ ഒരു എക്സ്റ്റ്രാ ഇന്‍കത്തിനായി..... വിദേശരാജ്യങ്ങളില്‍ അതൊരു സാധാദണ കാര്യമാണ്. ഒഴിവു സമയത്ത് പാട്ടു പാടിയും വണ്ടി ഓടിച്ചും എത്രയോ പ്രൊഫഷണലുകള്‍ പണമുണ്ടാക്കുന്നു. ചിലര്‍ക്കത് ഒരു ഹോബിയാണ്.'
"അല്ല. ഞാനിപ്പോള്‍ ഒരു മുഴുവന്‍ സമയ ഊബര്‍, ഡ്രൈവര്‍തന്നെ യാണ്. ജോലി കിട്ടിയതാണ്. വളരെ മുന്‍പാണ്. പക്ഷേ അത് നഗരത്തിന് പുറത്ത് വളരെ, അകലെയായിരുന്നു. അപ്പോഴത്തെ സാഹചര്യം എന്നെ ജോലിയ്ക്കൊന്നും പോകാന്‍ അനുവദിച്ചില്ല. അക്കാര്യം ചിന്തിയ്ക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു."
"ഞാന്‍ ശിവദാസ്. ശില്‍പ്പ എന്നല്ലേ പേര്. പ്രൈാഫൈല്‍ നെയിം നോക്കിയതാണ് കേട്ടോ."
"മനസ്സിലായി." ശില്‍പ്പ തുടര്‍ന്നു. "എന്നോട് ഇതേ ചോദ്യം പലരും ചോദിയ്ക്കാറുള്ളതാണ്. വേറെ,ജോലി നോക്കരുതേ. ഈ പണി റിസ്കല്ലേ.. അല്ലെങ്കില്‍ പേരെന്താ ..വീടെവിടെയാ... എന്നൊക്കെയാകും."
ശിവദാസ് പറഞ്ഞു. "മനസ്സിലാക്കാവൂന്നതേയുള്ളൂ .. ആളുകള്‍,ആങ്ങനെയാണ്. ടാക്സിയോടിയ്ക്കുന്ന വനിതകള്‍ വിദേശത്തല്ലാതെ നമ്മുടെ നാട്ടില്‍ വളരെ കുറവാണല്ലോ..."
"എന്നിട്ട്? എഞ്ചിനീയര്‍ ജോലിയേ വേണ്ടാ എന്ന തീരുമാനിച്ചോ. അകലെ പോകാനുള്ള മടി കൊണ്ടാണോ.."
"അല്ല." ശില്‍പ്പയുടെ മറുപടി പെട്ടെന്നായിരുന്നു. പുറത്ത് മഴ തോര്‍ന്നു തുടങ്ങിയിരുന്നു. മങ്ങി വിളറിയ ഒരു വെയില്‍ മെല്ലെ,വ്യാപിച്ചു.
"എന്‍ടെ അച്ഛന്‍ടെ ആകസ്മികമായ മരണം കുടുംബത്തിന്‍ടെ താളം തെററിച്ചു. അമ്മയും ഒരു അനിയത്തിയുടെയും ചുമതല എനിയ്ക്കായി."
ശിവദാസ് ആകെ സ്തബ്ധനായി. എന്താണ് പറയ.ണ്ടതെന്നറിയാതെ അയാള്‍ ആകെ കുഴങ്ങി. അല്‍പ്പം വിവര്‍ണ്ണമായ മുഖത്തോടെ ശില്‍പ്പ തുടര്‍ന്നു.
"കോളേജില്‍ എനിയ്ക്കൊപ്പം പഠിച്ച ജിതേഷാണ് ഒടുവില്‍ എന്‍ടെ സഹായത്തിനെത്തിയത്. ജോലി അന്വേഷിച്ചു നടക്കാന്‍ എനിയ്ക്ക് സാവകാശം ഉണ്ടായിരുന്നില്ല. അങ്ങനെ മാസങ്ങള്‍ ക്കു ശേഷം എന്‍ടെ കാര്‍ ഡ്രൈവിംഗ് പരിചയം എനിയ്ക്ക് തുണയായി. എനിയ്ക്ക് ഈ കമ്പനിയില്‍ ജിതേഷ് വഴി ജോലി കിട്ടി." ശില്‍പ്പ പറഞ്ഞു.
"എന്താണ് പറയേണ്ടതെന്ന് അറിയില്ല.. അഭിനന്ദനങ്ങള്‍.നിങ്ങള്‍,തീര്‍ച്ചയായും ഒരു മാത്യകയാണ് . വളരെ കുറച്ച് പേര്‍ക്ക് മാത്രം കഴിയുന്ന ഒരു കാര്യം. ശില്‍പ്പയുടെ ജീവിതം ഇനി സന്തോഷം നിറഞ്ഞതാകട്ടെ."
അതെ സര്‍, ഞാനിപ്പോള്‍,ഹാപ്പിയാണ്. എനിയ്ക്ക് നല്ല വരുമാനമുണ്ട്. അനിയത്തിയെ പഠിപ്പിയ്ക്കാനും ജീവിത സമ്മര്‍ദ്ദങ്ങള്‍ തരണം ചെയ്യാനും കഴിയുന്നുണ്ട്. എല്ലാത്തിനും, ഞാന്‍ എന്‍ടെ നല്ല മനുഷ്യനായ കമ്പനി owner നോട് കടപ്പെട്ടിരിയ്ക്കുന്നു. അദ്ദേഹത്തിന്‍ടെ പ്രോത്സാഹനമാണ് എല്ലാത്തിനും മുകളില്‍."
കാര്‍ മുന്നോട്ട് നീങ്ങി സാവധനം നിശ്ചലമായി. ശിവദാസിനിറങ്ങേണ്ട സ്റ്റോപ്പായിരുന്നു അത്.
ടാക്സി ഫെയറില്‍ അധികമായി നല്‍കിയ തുക ശിവദാസിന് തിരികെ കൊടുത്തിട്ട് ശില്‍പ്പ പറഞ്ഞു.
"വേണ്ട സര്‍. ഇനിയെപ്പോഴെങ്കിലും കാണുമ്പോള്‍ ഞാന്‍ വാങ്ങിയ്ക്കോളാം."
ഒന്നു പുഞ്ചിരിച്ച ശേഷം അവര്‍ കാറില്‍ കയറി. കാര്‍ മുന്നോട്ട് നീങ്ങി.
അല്‍പ്പനേരം കൈകള്‍ വീശി നിര്‍ന്നിമേഷനായി ശിവദാസ് അവിടെ നിന്നു. ശേഷം തിരക്കിട്ട് ഓഫീസിലേയ്ക്ക് നീങ്ങി..ആകാശത്ത് മഴക്കാറുകള്‍ വീണ്ടും ഉരുണ്‌ട് കഃടി. ഒരു തണുത്ത കാററ് വീശി. മഴ ചാറാനാരംഭിച്ചു.