മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 

(റുക്‌സാന അഷ്‌റഫ്‌)

അവൾക്ക്  ചുറ്റും വല്ലാത്തൊരു നിഗൂഢത വലയം ചെയ്യുന്നതായി അവൾക്ക് തോന്നുന്നു... "നിന്നെ കണ്ടതു മുതൽ നീയെനിക്ക് ചങ്കിടിപ്പ് ആയിരിക്കുന്നു...."ഈ വാക്ക് അവൾ കുറെ തവണ ഉരുവിട്ട് കൊണ്ടേ യിരുന്നു... ആ കാന്ത ശക്തിയുള്ള കണ്ണുകൾ നേരിടാനാവാതെ മിഴികൾ തോറ്റു പിന്മാറുമ്പോൾ ഒരല്പം മാത്രമല്ല കുറെ ഏറെ കുറ്റബോധം അവളെ തളർത്തും...

ഇവൾ സിന്ധു...45ലെത്തിയവൾ.... ഭർത്താവ് നന്ദൻ... മൂത്ത മകൻ അക്ഷയ്ഡിഗ്രി കഴിഞ്ഞശേഷം ഒരു ഡിഗ്രി യും കൂടെ എടുക്കാനായി ബി ആർക് ന് പഠിക്കുന്നു... ബാംഗ്ലൂരിൽ.... മോൾ കൊല്ലത്തു ബി ടെക്... അനിത...

നന്ദൻ...ഒരുപാട്  സുഹൃത്തുക്കളും, റിലേഷനും, ഉള്ള നന്ദൻ നല്ലൊരു മലയാളം അധ്യാപകൻ ആണ്. സിന്ധുവിനു എപ്പോഴും ഒരു ടിപ്രെഷൻ മൈൻഡ് ആണ്... ഒറ്റപ്പെട്ട ഒരു ജീവിതത്തിന്റെ ഗോളത്തിൽ ഇരുന്നു ഇരുന്നു ഒരു പക്ഷെ അങ്ങനെ ആയി തീർന്നതായിരിക്കാം.

ഭാര്യയും, ഭർത്താവും സ്നേഹം ഉള്ളിലിട്ട് കൊണ്ട് വളരെയേറെ സ്നേഹിക്കുന്നവർ. ആവശ്യത്തിന് മാത്രം സംസാരം. പലപ്പോഴും വിഷയ ദാരിദ്ര്യം.

സിന്ധുവിന് നന്നായൊന്ന് സംസാരിക്കണമെന്നുണ്ട്. തന്റെ ഭർത്താവിനെ പ്രണയിക്കണ മെന്നുണ്ട്. എന്നാൽ തന്റെ ഒറ്റപ്പെട്ടു വരണ്ടു ണങ്ങിയ പൂങ്കാവനത്തിൽ മൂളിപ്പാട്ടുമായി വന്ന വണ്ടിന് ഒരു പൂവിനെ പോലും സമ്മാനിക്കാൻ കഴിഞ്ഞില്ല. മൊട്ടിലെ തന്നെ വാടി പോകുന്ന അവസ്ഥ.

താനെന്ന സ്ത്രീ ഭാവം ഈ പ്രപഞ്ചത്തിലെ സൃഷ്ടിയുടെ മായാജാലങ്ങൾ അനുഭവിക്കാൻ യോഗമില്ലാതെ, യൗവനത്തിന്നേറ്റ പോറലുകൾ കണ്ട് നടുങ്ങാതിരുന്നില്ല. വേസ്റ്റായുള്ള സ്ത്രീ ജന്മം അവൾ പലപ്പോഴും മനസ്സിലോർത്തു.

ഒന്നും വേണ്ടായിരുന്നല്ലോ അവൾക്ക്. നന്ദൻന്റെ ആൺ സുഹൃത്തുകളോടും, പെൺ സുഹൃത്തുകളോടും, ചിരിച്ചു സംസാരിക്കുന്നത് പോലെയുള്ള സംസാരം, അവളെ അവഗണിക്കാതെ ഒന്ന് അടുപ്പിച്ചു കൂടെ കൂട്ടൽ. ഇതൊക്കെ ധാരാളമായിരുന്നു. കുട്ടികളും. ഭർത്താവും 24മണിക്കൂറും മൊബൈലിന്റെ ലോകത്താണ് ട്ടൊ. പലപ്പോഴും സിന്ധു ഓർമിപ്പിക്കും.. വന്നു വന്നു തന്നോട് സംസാരിക്കാൻ ഒട്ടും സമയം ഇല്ലാതായി അല്ലെ. സിന്ധു വ്യസനത്തോടെ പറയും..

ഇങ്ങനെ നിഗൂഡ മായ മനസ്സിൽ ഒരുപാട് ചോദ്യ ചിന്നങ്ങളും, ദുഖവും പേറി കൊണ്ട് ഡെപ്പ്രെഷൻ അടിച്ചു നടക്കുമ്പോൾ ആണ് അയൽ വക്കത്തേക്ക് പുതുതായി താമസിക്കാൻ നന്തേട്ടന്റെ സ്കൂളിലേക്ക് മാറ്റം കിട്ടിയ ജയന്തി ടീച്ചറും, ഭർത്താവും വന്നത്തി യത്. ഭർത്താവ് ഒരു ആക്സിടെന്റിനു ശേഷം വീൽ ചെയറിൽ ആണ്. ജയന്തി ടീച്ചർ സ്കൂളിലേക്ക് പോവുമ്പോൾ. ഭർത്താവിനെ നോക്കേണ്ട ചുമതല സിന്ധു ഏറ്റെടുത്തു.

പലപ്പോളും, നന്ദനും, ജയന്തിയും, ഒന്നിച്ചായിരുന്നു സ്കൂളിൽ പോയിരുന്നത്. ഇവരുടെ കളിയും, ചിരിയും കാരണം ഇവർ പ്രണയത്തിൽ ആണെന്ന് വരെ സിന്ധു ധരിച്ചു. സിന്ധു രാത്രി പലപ്പോഴും ജയന്തിയുടെ ഭർത്താവിന്റെ ഫോണിലേക്ക്മെസ്സേജ് അയച്ചു. നിന്നെ എനിക്ക് ഒരു ചങ്കിടിപ്പോട് കൂടിയെ ഓർക്കാൻ കഴിയുന്നു. നീ എനിക്ക് പ്രിയപ്പെട്ടവൻ. അയാൾ തിരിച്ചും അയച്ചു.

ഒരു ദിവസം നന്ദൻ സ്കൂൾ കഴിഞ്ഞ് വന്നിട്ട് സിന്ധു വിനോട് പറഞ്ഞു. 

മോളേ... സിന്ധു.... ഞാൻ ജോലി രാജി വെച്ചു. നാട്ടിൽ പോയി അമ്മയോടെത്തും, അച്ഛനോടെത്തും, നാട്ടിൻ പുറത്തുകാരായി ജീവിക്കാം. നിന്നെ സ്നേഹിക്കുന്നില്ല എന്ന പരാതിയും തീർക്കാലോ... അയാൾ അവളെ പൊക്കിയെടുത്തു കൊണ്ട് കറക്കി. എന്നിട്ട് സ്നേഹത്തോടെ, പ്രേമത്തോടെ പറഞ്ഞു.  "നിന്നെ എനിക്ക് എത്ര മാത്രം ഇഷ്‌ടമാണെന്നോ..." "നീ എനിക്ക് പ്രിയപ്പെട്ടവൾ...." അയാൾ അവളുടെ കാതിൽ മന്ത്രിച്ചു.

സിന്ധു ദേഷ്യത്തോടെ അയാളുടെ കൈകൾ തട്ടി മാറ്റി. എന്നിട്ട് പറഞ്ഞു. വളരെ വൈകി പോയി. ഞാനിന്ന് മറ്റൊരാളുടെ താണ്.

നന്ദൻ ഞെട്ടി തരിച്ചു പോയി. അയാൾക്ക് തല കറങ്ങി വല്ലാത്തൊരു പാരവശ്യം അനുഭവപ്പെട്ടു അവൾ എല്ലാം അയാളോട് തുറന്നു പറഞ്ഞു. എനിക്ക്  ആ ആളില്ലാതെ ജീവിക്കാൻ കഴിയൂല എന്നും പറഞ്ഞു  .

എടീ.. പൊട്ടി പെണ്ണെ.. നീ ഇത്ര യേറെ മണ്ടി യായല്ലോ.... ഞാൻ വിചാരിച്ച് നിന്റെ പ്രകൃതം ഇങ്ങനെ ആയിരിക്കും എന്ന്... ഒന്നിനും ഒരു പ്രതികരണം ഇല്ലാതെ... കളിയും, ചിരിയും താല്പര്യമില്ലാതെ... വെറുതെ നല്ലൊരു ജീവിതം പാഴാക്കിയല്ലോ നമ്മൾ... രണ്ട് പേർക്കും ഒന്ന് തുറന്നു സംസാരിച്ചിരുന്നെങ്കിൽ.... അയാൾ അവളോട് വേവലാതി യോടെ പറഞ്ഞു ...

നോക്കു... നിന്നെ സ്നേഹിച്ചില്ല എന്ന് മാത്രം പറയരുത്.... ഏതായാലും നമുക്ക് പോയി ടീച്ചറെ ഭർത്താവിനെ പോയി കാണാം... അയാൽ തീരുമാനിക്കട്ടെ.... നന്ദൻ അവളുടെ കൈ മുറുക്കെ പിടിച്ചു കൊണ്ട് തൊട്ടടുത്ത അയൽ വീട്ടിലെത്തി ..

അപ്പോൾ ടീച്ചറും, ഭർത്താവും, എന്തൊക്കെയോ പറഞ്ഞു ചിരിക്കുകയായിരുന്നു... ഇവരെ കണ്ടതും, ടീച്ചർ തെല്ലുറക്കെ പറഞ്ഞു.

"നാട്ടിൽ പോവുമ്പോൾ ഞങ്ങളും വരുന്നുണ്ട്.... വേണൂന്റെ നോവലിലെ അവസാനഭാഗം പൂർത്തിയാക്കാനാണ്..."

"നോവലോ..." നന്ദൻ ചോദിച്ചു....

"അതെ... ഇവർ രണ്ടാളുമാണ് ഇതിലെ കാരക്ടർ."

"ഐ ആം സോറി.... സിന്ധു..." വേണു ഗോപാൽ സിന്ധുവിനോട് പറഞ്ഞു... "ഒത്തിരി എനിക്ക് അഭിനയിക്കേണ്ടി വന്നു... ഒരു നോവൽ എഴുതാനുള്ള  ശ്രമത്തിൽ ആയിരുന്നു ഞാൻ..."

സിന്ധു വെറുതെ ചിരിച്ചു. സിന്ധുവിനറിയായിരുന്നു, അയാൾ ഒരു കള്ളനാണെന്ന്. തന്റെ മനസ്സിനെ കപളിപ്പിച്ചു നോവൽ മോഷണം. അപ്പോഴും ആ കാന്തിയ കണ്ണുകൾ അവിടെ തന്നെ ഉണ്ടായിരുന്നു.

പക... അത് പുകച്ചു തീർക്കണം.... തന്റെ സ്ത്രീതത്വത്തിനു നേരെഎറിഞ്ഞ ആ വടിവാൾ അവൾ പുച്ഛത്തോടെ കയ്യിലെടുത്തു.... എന്നിട്ട് നന്ദനോട് പറഞ്ഞു.... ഈ നോവൽ പിറക്കുന്നത് വേണുവിന്റെ വിരൽതുമ്പ് കൊണ്ടല്ല... സിന്ധു നന്ദന്റെ മാന്ത്രിക വിരൽ കൊണ്ടാണ്.... പക... അത് വീട്ടാനുള്ളതാണ്.... സിന്ധുവിന്റെ ജ്വലിച്ചു കൊണ്ടിരിക്കുന്ന കണ്ണുകളെ നേരിടാനാവാതെ നന്ദൻ തന്റെ കണ്ണുകൾ താഴ്ത്തി

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ