മലനാട് ബാർ പൂട്ടിയത് മുതലാണ് ഡോക്ടർ സുദേവൻ രോഗികളുടെ എല്ലുകളെ ക്രൂരമായി നോക്കാൻ തുടങ്ങിയത്. എല്ലുകൾ ചേർത്തു വയ്ക്കുമ്പോൾ കൈ വിറയ്ക്കാണ്ടിരിക്കാനാണ് ചെറുനാരങ്ങ പിഴിഞ്ഞ സ്മിർണോഫ് എന്നും ശ്രമിച്ചിട്ടുള്ളത്. പ്രിസ്ക്രിപ്ഷൻ എഴുതുമ്പോഴുള്ള അക്ഷരപ്പിശകിനെ നോക്കി മെഡിക്കൽ ഷോപ്പുകാരൻ ഈ മരുന്നിവിടെയില്ലെന്ന് തറപ്പിച്ചു പറഞ്ഞു.സുദേവൻ സുന്ദരമായ തന്റെ
കരവിരുതിന്റെ മറക്കാൻ തുടങ്ങിയിരിക്കുന്നു എന്ന തോന്നൽ ഡൊമായയിലുമുണ്ടായി. മലനാട് ബാറിന് മുന്നിൽ തന്റെ ചുവന്ന ബെൻസ് നിർത്തി.സ്മിർണോഫ് വാങ്ങി അയാൾ വീട്ടിലേക്ക് പോകുമായിരുന്നു. കൂടുതൽ കുടിച്ച് കിടപ്പറയിലൊരു ശവത്തെപ്പോലെ അയാൾ കിടന്നുറങ്ങുന്നതുമായ പലപ്പോഴും അസ്വസ്ഥതയോടെ നോക്കി നിന്നിരുന്നു. കുട്ടികളില്ലാത്ത ദു:ഖം മായ്ക്കാനായിരിക്കാമെന്നും എങ്കിൽ തനിക്കാരാണെന്ന ബോധവും അവളിലുണ്ടായി. ലിവർ സിറോസിസിനെ പറ്റി അവൾ പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലല്ലൊ. ഈയിടെയായി അയാൾ വീട്ടിൽ വരുന്ന രോഗികളെ പരിശോധിക്കാറില്ല, ആശുപത്രിയിലെ രോഗികളോട് ചിരിക്കാറില്ല. അയാളെ മുരടനാക്കിയതും മാംസത്തിന് പുറത്തേക്ക് ഉന്തി നിൽക്കുന്ന എല്ലുകളെ വിറക് കൊള്ളിപോലെ കാണുന്നതുമെല്ലാം അതുകൊണ്ടാകാം. ഈയിടെയായി കുഞ്ഞുങ്ങളെ വേദനിപ്പിക്കാനും തുടങ്ങിയിരിക്കുന്നു. ഈയിടെ ചെറുതായി തെന്നിയ കൈ എല്ലുമായി കാണാനെത്തിയ കുഞ്ഞിന്റെ അമ്മയാണ് മായയോട് ഇക്കാര്യം പറഞ്ഞത്.
"നിങ്ങളുടെ ഭർത്താവല്ലെ, നിങ്ങളൊരു ശിശുരോഗ വിദഗ്ധയല്ലെ.? ഭർത്താവിനോട് കുട്ടികളോട് പെരുമാറേണ്ട രീതിയെ പറ്റി ഒന്ന് പറഞ്ഞു കൊടുത്തൂടെ.?"
ഇടയ്ക്കിടയ്ക്ക് മായ സുദേവനെ ചെന്ന് നോക്കും, കുട്ടികളുടെ കരച്ചിലാണ് അയാൾക്ക് സംഗീതമായി തോന്നിയിട്ടുള്ളത്.അത് കേട്ടുറങ്ങുന്നത് ശീലമാക്കാനാവാം പ്രസവവാർഡിലെ ഒഴിഞ്ഞ കസേരയിൽ അയാൾ വെറുതെയിരിക്കുമായിരുന്നു. "ആ സുദേവൻ സാറൊ സാറെന്താ ഇവിടെ.?"
സഹപ്രവർത്തകരായ നേഴ്സുമാർ ചോദിക്കും. വ്യക്തമായി ഉത്തരമില്ലാത്ത ചോദ്യമായതിനാൽ സുദേവന് ഒരു ഗദ്ഗദമല്ലാതെ മറ്റൊന്നുമില്ല. ഒന്ന് പുഞ്ചിരിച്ച് തലയാട്ടി നേഴ്സുമാർ നടന്ന് പോകും. അയാൾ കൂട്ടുകൂടുന്നത് തന്നെക്കാൾ ചെറിയവരോടാക്കി മാറ്റി. നല്ല നല്ല വി.ഐ.പി ഫങ്ഷനുകൾ ഒഴിവാക്കി.ലയൺസ് ക്ലബ്ബിലൊ,മറ്റു പൊതുഫങ്ഷനിലൊന്നും അയാളെ കാണാതായി. ഒരാൾ തന്റെ വീടിന് മുന്നിലൂടെ ലഹരി മോന്തി കടന്നുപോകുന്നത് അയാൾ എന്നും കാണുമായിരുന്നു. ആ കാഴ്ച അയാളോട് അസൂയ്യ തോന്നാൻ ഉതകുന്നതായിരുന്നു.ഡോക്ടറായാലും അറിയപ്പെടുന്ന ഡോക്ടറാവരുതെന്ന് അയാൾ പ്രാർത്ഥിക്കാൻ തുടങ്ങി.ബിവറേജിന് മുൻവശം കാർ നിർത്തി ശങ്കിച്ച് അയാൾ അകത്തേക്ക് പോകും. ഒരു പക്ഷെ താൻ കുട്ടിയാണെന്ന് ആരും അറിയരുതെന്ന് അയാൾ ആഗ്രഹിക്കുന്നുണ്ടാകാം.
"ഇങ്ങനെ പോയാൽ നശിക്കത്തെയുള്ളൂ."
മായ ദിവസവും താങ്ങിപ്പിടിച്ച് പറഞ്ഞുതുടങ്ങി. മായയുടെ കരച്ചിൽ പോലും അയാൾ ആസ്വദിച്ചു തുടങ്ങിയിരുന്നു.അതിനാൽ യാതൊരു കുറ്റബോധവും അയാളിലുണ്ടായിരുന്നില്ല. ഓരൊ കുഞ്ഞിനോടും സ്വന്തം വീട്ടിൽ നിന്നും കൊണ്ടുവന്നത് കാണുമ്പോഴാണ് താൻ നിരാലംബനാണെന്ന ബോധം അയാളെ കൂടുതൽ വേട്ടയാടുക അതിനയാൾ പ്രത്യേകിച്ച് പ്രതിവിധിയൊന്നും കണ്ടെത്തിയിരുന്നില്ല. അയാളിലെ ഈഗൊ തലപൊക്കും വേളയിലെല്ലാം മദ്യപിക്കും. മദ്യപിക്കും തോറും താനാണ് തെറ്റുകാരനെന്ന ബോധം അയാൾ സ്വയം ഉണ്ടാക്കിയെടുക്കും. സത്യത്തിൽ കുഴപ്പം ആർക്കെന്ന കാര്യം പോലും അവരങ്ങനെ മറന്നുപോകും. സൈക്കാട്രിസ്റ്റ് ഡൊ.രഘൂത്തമനാണ് മായയോട് വളരെ രഹസ്യമായി ഈ കാര്യം പറഞ്ഞത്. പുംബീജങ്ങളെ സ്വീകരിക്കാനുള്ള താങ്കളുടെ ശക്തി കുറഞ്ഞിരിക്കുന്നു. അതിനാൽ താങ്കളുടെ മുന്നിൽ ചെറുതാവാനുള്ള പറ്റിയ പ്രിസ്ക്രിപ്ഷൻ മദ്യം തന്നെയാണ്. അയാളിൽ നിന്നും അയാൾ തന്നെ കണ്ടെത്തുന്ന പ്രതിവിധി അയാളെ അതിനനുവദിക്കൂ പ്ലീസ്.