പതിവിലും, നേരത്തെ ജോലി കഴിഞ്ഞു ഉണ്ണി വീട്ടിലെത്തിയതും അമ്മയുടെ ചോദ്യം. ഇതെന്താ മോനെ ഇന്ന് നേരത്തെ ആണല്ലോ?
ഓ ഇനിയിപ്പോ നേരത്തെ വീട്ടിലോട്ടു വരാനും പാടില്ല എന്നുണ്ടോ? മകൻെറ മറുപടി കേട്ടതും, ആ അമ്മയുടെ ഉള്ള് വേദനിച്ചു. അവർ വിഷമത്തോടെ മകനെ നോക്കി
"അല്ല" ഇന്ന് നേരത്തെ വന്നത് കണ്ടപ്പോൾ അമ്മ ചോദിച്ചു പോയതാ. തെറ്റായി തോന്നിയെങ്കിൽ എൻ്റെ മോൻ അമ്മയോട് ക്ഷമിക്ക്", എന്നുപറഞ്ഞ് ആ സാധു സ്ത്രീ അകത്തേക്ക് പോയി.
മകന്റെയും, അമ്മയുടെയും, സംസാരം കേട്ട് അതുവരെ മിണ്ടാതെ ഒരറ്റത്ത് ചാരി ഇരുന്നിരുന്ന അച്ഛൻ മകനോട് പറഞ്ഞു."
"മോനേ" നീ അമ്മയോട് ഇങ്ങനെയൊന്നും സംസാരിച്ചത് ഒട്ടും ശരിയായില്ല."
"ഓ പിന്നെ ഞാൻഎങ്ങനെയാണാവോ സംസാരിക്കേണ്ടത്?" മകൻ ദേഷ്യപ്പെട്ടു.
"ഞാൻ ചിലപ്പോൾ, നേരത്തെ ഇറങ്ങും ഇല്ലേൽ നേരം വൈകും എന്ന് വെച്ച് ഇങ്ങനെ ചോദ്യം ചോദികണോ? നേരം വൈകിയാൽ കുറ്റം; നേരത്തെ വന്ന കുറ്റം കേട്ട് കേട്ട് എനിക്ക് മടുത്തു." അവൻ സ്വയംതല തലക്കടിച്ചു അച്ഛനെ നോക്കി.
മകൻെറ സംസാരം ആ അച്ഛനെയും വിഷമിപ്പിച്ചു എങ്കിലും അച്ഛൻ പിന്നെ ഒന്നും സംസാരിച്ചില്ല.
10 മിനിറ്റ് കഴിഞ്ഞതും, ഉണ്ണിയും ഭാര്യയും മക്കളും ഒരുങ്ങി ഇറങ്ങി കാറിൽ കയറി പോണത് കണ്ടു.
ഇത് കണ്ട് ചായയുമായി വന്ന അമ്മ വിഷമത്തോടെ "അയ്യോ അവൻ പോയോ? ചായ കുടിച്ചില്ലല്ലോ" ഒട്ടും മകനോട് ദേഷ്യം ഇല്ലാതെ ദയനീയമായി മോൻ പോയ വഴിയെ നോക്കി നിൽക്കുന്ന ഭാര്യയെ അയാൾ നോക്കി, "ആ ചായ ഇങ്ങു തന്നേര് ഭാനു. ഞാനിവിടെ ഇരിക്കുന്നത് നീ കണ്ടില്ലേ?" ചിരിയോടെ ശ്രീധരൻ അവരെ നോക്കി.
"ങാ എന്നാൽ ശ്രീധരേട്ടൻ കുടിച്ചോ." ചായക്കപ്പ് അവരുടെ കയ്യിൽ കൊടുത്തുകൊണ്ട് അവർ പറഞ്ഞു.
എന്നാലും അവര് എങ്ങോട്ടാവും പോയത്? ഭാനുമതിഅമ്മ ചിന്തിച്ചു. അത് മനസ്സിലാക്കിയ ശ്രീധരേട്ടൻ പറഞ്ഞു. "അവര് കറങ്ങാൻ പോയതാവും ഭാനു." ഇപ്പോഴത്തെ പിള്ളേരല്ലേ നീ ഇനി അവരോട് ഒന്നും ചോദിക്കാൻ ഒന്നും നിൽക്കണ്ടട്ടോ."
"ഓ ഞാനൊന്നും ചോദിക്കാൻ പോണില്ലേ, എന്നാലും ചെറിയൊരു വിഷമം എന്റെ നെഞ്ചില്. എത്ര കഷ്ടപ്പാടു സഹിച്ചാണ് നമ്മൾ അവനെ വളർത്തിയത്? അവൻ വലുതാകേണ്ടിയിരുന്നില്ല. എന്നും ഈ അമ്മയുടെ മാറിൽ കിടക്കണ എന്റെ ഉണ്ണിക്കണ്ണനായാൽ മതിയായിരുന്നു. അവൻ പഠിച്ച് ജോലിയൊക്കെ ആയി വിവാഹമൊക്കെ കഴിച്ചപ്പോൾ നമ്മളെ മറന്നു എന്നു തോന്നുന്നു, അല്ലേ ശ്രീധരേട്ടാ? അവൻറെ ഭാര്യയും പിള്ളേരും ഒന്നും മിണ്ടുന്ന പോലുമില്ല. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ... അവരെയൊക്കെ ഇങ്ങനെ," ഭാനുമതി കരഞ്ഞു.
ശ്രീധരേട്ടന് വല്ലായ്മയായി "അവർ കസേരയിൽ നിന്ന് എണീറ്റ് ,അവരുടെ അടുത്തുവന്നു .തോളിൽ അമർത്തിപ്പിടിച്ച് തൻതോളോട് ചേർത്തു പിടിച്ചു. എന്തിനാ കരയണേ ...ഭാനു "എൻ്റെ ഭാനുക്കുട്ടി അല്ലേ നീ? നിനക്ക് ഞാനില്ലേ."
എനിക്ക് കരയാതിരിക്കാൻ ആവണില്ല ശ്രീധരേട്ടാ ... എൻ്റെ ഉണ്ണി നമ്മളിൽ നിന്നൊക്കെ ഒരുപാട് അകലെയായി ,പണ്ട് എൻറെ മുഖം ഒന്ന് പണ്ട് എൻറെ മുഖം ഒന്ന് വാടുന്നേ തേ ,. അവന് ഇഷ്ടമായിരുന്നില്ല. ക്ലാസ്സ് കഴിഞ്ഞു വന്നാൽ പിന്നിൽ നിന്ന് മാറാതെ ,ഒട്ടിപ്പിടിച്ച് , വായ തോരാതെ, സംസാരിച്ചിരുന്ന ഉണ്ണി ഇപ്പോൾ ആളാകെ മാറി. ഇപ്പോ എന്തോ,വെറുപ്പ് നിറഞ്ഞ ഒരു വസ്തു വിനെ പോലെയാണ് എന്നെ നോക്കണേ .....ഇതിന് മാത്രം ഞാൻ എന്ത് തെറ്റാ ഞാൻ ചെയ്തത്. അവൻ ഇങ്ങനെ ..." അവർ ഭർത്താവിന്റെ നെഞ്ചിൽ മുഖം അമർത്തി തേങ്ങി
"എന്താ ഭാനു ...നീ ഇങ്ങനെ ... കൊച്ചു കുട്ടിയെ പോലെ? അവനിപ്പോ ആ പഴയ ഉണ്ണി കുട്ടിയല്ല. അവൻ വളർന്ന് ഇപ്പോൾ വയസ്സ് 35 ആയി. അത് മാത്രമേ !! മൂന്ന് പിള്ളേരുമായി, പ്രാരാബ്ദവും ജോലി ടെൻഷനും, ഒക്കെ കാണും അവന്. അവന്റെ ദേഷ്യം നമ്മളോട് അല്ലേ കാണിക്കാ. ഭാര്യയോട് ദേഷ്യം കാണിക്കാൻ പറ്റുമോ? അവൾ ഇറങ്ങി പോവില്ലേ ..! അവൻ എത്ര ദേഷ്യപ്പെട്ടാലും നമ്മൾ എങ്ങോട്ടും പോവില്ലെന്ന് അവനറിയാം. നമ്മളോട് ഒരു സ്നേഹക്കുറവും അവനില്ല! എല്ലാംനിനക്ക് തോന്നുന്നതാ" ശ്രീധരേട്ടൻ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
എന്നാലും, അയാളുടെ ഉള്ളും പിടയ്ക്കുന്നുണ്ടായിരുന്നു. തന്നെക്കാൾ ഉപരി, മകനെ . വളർത്താൻ കഷ്ടപ്പെട്ടത് മുഴുവൻ ഭാനുവാണെന്ന് അയാൾക്ക് നന്നായിട്ട് അറിയാം. വിവാഹം കഴിഞ്ഞ് അഞ്ചുവർഷത്തിനുശേഷംഉണ്ടായ കൺമണിയാണ് ഉണ്ണി. ശ്രീധരന്റെ കുടുംബം നിറഞ്ഞ കുടുംബം ആയിരുന്നു.ജേഷ്ഠനും, അനിയനും, അവരുടെ മക്കളും, പേരക്കുട്ടികളും, ഒക്കെ ആയിട്ടുള്ള തറവാട്ടിലേക്കാണ് ഭാനുമതിയെ വിവാഹം ചെയ്തു കൊണ്ടുവന്നത്. കാലം ഇത്രയായിട്ടും കുട്ടികൾ ഉണ്ടാവാത്തതിൽ എല്ലാവരുടെയും പരിഹാസ പാത്രമായിരുന്നു. ഭാനു ഒരുപാട് വിഷമങ്ങൾ ഉള്ളിൽ ഒളിപ്പിച്ച് പ്രാർത്ഥനയും, നേർച്ചയും, ഒക്കെയായി അവസാനം ദൈവം കനിഞ്ഞു തന്നതാണ് അവനെ. .
സ്വത്ത് തർക്കം വന്നപ്പോൾ ശ്രീധരേട്ടൻ ഭാനുവും കുഞ്ഞുമായി ... ഒരു വാടക വീട്ടിലേക്ക് താമസംമാറ്റുകയായിരുന്നു. അവിടെ വളരെ കഷ്ടപ്പാടുകൾ സഹിച്ചാണ് ഭാനു ഉണ്ണിയെ നോക്കി വന്നിരുന്നത്. ശ്രീധരേട്ടൻ യൂന്യയനിൽ ചേർന്നതിനുശേഷം, ഒരു ആക്സിഡൻറ് ആയി നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലുമായി. അതോടെ ആകെ കഷ്ടപ്പാടിൽ ആയ ഭാനുമതി. ഒരു ഹോസ്പിറ്റലിൽ , ക്ലീനിങ് വർക്കിന് വേണ്ടി പോകാൻ തുടങ്ങി. ഉണ്ണിയുടെ പഠിത്തത്തിനുള്ള ചിലവും, വാടക കൊടുക്കലും, എല്ലാം കൂടിയായി ബുദ്ധിമുട്ടിലാണ് കഴിഞ്ഞു പോന്നിരുന്നത്. ,എന്നാലും പരാതിയോ പരിഭവങ്ങളോ, ഒന്നുമില്ലാതെ ഭാനുമതി ! ഭർത്താവിനെയും മകനെയും നോക്കി പോന്നു. അങ്ങനെയാണ് ഉണ്ണിയെ ഒരു നിലയിൽ എത്തിച്ചത്. ജോലിയായി വിവാഹം കഴിപ്പിച്ചു, ഇപ്പോൾ അച്ഛനും, അമ്മയും, അവൻക്ക് ഒരു ബാധ്യത പോലെ തന്നെയാണ്. എന്നാലും അവരുടെ ഉള്ളിലെ വേദന മറച്ചുപിടിച്ച് അവരെങ്ങനെ കാലം നീക്കി. എന്തുപറഞ്ഞാലും എന്ത് ചെയ്താലും അവൻ തന്റെ മകനല്ലേ ! എന്ന ചിന്തയായിരുന്നു അവരുടെ ഉള്ളിൽ
വർഷങ്ങൾക്കുശേഷം അച്ഛനും , അമ്മയും , ഓർമ്മയായതിനുശേഷം,ഉണ്ണി ഇപ്പോൾ തീർത്തും, ഒറ്റയ്ക്കാണ്. അയാൾ ഇപ്പോൾ ഒരു മുത്തശ്ശൻ ആയിരിക്കുന്നു. മക്കളും , മക്കളുടെ മക്കളും, ഒക്കെയായി അയാൾ ഇപ്പോൾ മുതുമുത്തശ്ശനായി. ഭാര്യ "കൂടി മരിച്ചതോടെ അയാൾ ഒറ്റപ്പെട്ടവനെ പോലെ ആ വീട്ടിൽ കഴിഞ്ഞുപോന്നു. അപ്പോഴാണ് അയാൾ അയാളുടെ അച്ഛനെയും അമ്മയെയും .പറ്റി ആലോചിച്ചത്.
ഒരുപാട് കഷ്ടപ്പെട്ട് വളർത്തിയ മക്കൾ ഒന്നു തിരിഞ്ഞു പോലും നോക്കാതെ ആയപ്പോൾ അയാൾക്കും മനസ്സിലായി. അയാളുടെ അച്ഛന്റെയും അമ്മയുടെയും വേദന നിറഞ്ഞ ജീവിതം അവര് അനുഭവിക്കുന്ന വേദന ഇപ്പോൾ അയാളും അനുഭവിക്കുന്നുണ്ട്. ഇതൊക്കെയാണ് ജീവിതം.