മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

"......... അങ്ങനെ രാജകുമാരനും രാജകുമാരിയും വിവാഹിതരായി".മുത്തശി കഥ പറഞ്ഞു നിർത്തി.

"എന്നിട്ട്??"കുട്ടി ജിജ്ഞാസ യോടെ ചോദിച്ചു.

"എന്നിട്ടെന്താ.....കഥ കഴിഞ്ഞു."മുത്തശി ചിരിച്ചു.

"അതെങ്ങനെ?ഇനിയല്ലെ കഥ തുടങ്ങാൻ പോവുന്നത്?"

കുട്ടി വിടാനുള്ള ഭാവമില്ല.

ശരിയാണല്ലോ...കഴിഞ്ഞു എന്ന് നമ്മൾ കരുതുന്നിടത്ത് വെച്ചാണല്ലോ പലതും തുടങ്ങുന്നത്.

കുട്ടിയോടെന്തു മറുപടി പറയണമെന്നറിയാതെ മുത്തശ്ശി മറ്റൊരു കഥ ഓർമകളിൽ പരതി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ