മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

തനിക്ക് അറിയാമായിരുന്നു ഞാൻ ആരായിരുന്നു എന്ന്? നിന്നെപ്പോലുള്ള കാളകൾ ഇരയുടെ ഭാഗത്തുനിന്ന് ഒരിക്കലും ചിന്തിക്കാറില്ല. പത്താംക്ലാസ് ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പതിനാലു വയസ്സ് മാത്രം പ്രായമുള്ള ഒരു  വിദ്യാർത്ഥിനിയായിരുന്നു ഞാൻ. ഉദ്യോഗം ജനിപ്പിക്കുന്ന ഈ ലോകത്തിൽ ഉള്ള ജീവിതത്തെ കുറിച്ച് ഓർത്ത് ആനന്ദ തിമിർപ്പിൽ ആയിരുന്നു ഈ പെൺകുട്ടി.

എനിക്ക് ഒത്തിരി സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ഓരോ പുലർകാലത്തിനു വേണ്ടിയും ഞാൻ പ്രതീക്ഷയോടെ കാത്തിരുന്നു കാരണം ഓരോ പുലരിയും പുതുമയും ഊഷ്മളതയും തുളുമ്പുന്നതായിരുന്നു. “മനുഷ്യൻ അധിപനായ ഉള്ള സ്വർഗീയ സുന്ദരമായ ഒരു ലോകം. മനുഷ്യൻ അത്ഭുതങ്ങൾ ചെയ്യുന്നു;- അവന് അസാധ്യമായി എന്തെങ്കിലും ഉണ്ടോ?” ഞാൻ എന്നോട് തന്നെ അഭിമാനത്തോടെ ചോദിച്ചുകൊണ്ടിരുന്നു കാലം. ചിറകുകൾ വളർന്നു ബലവത്തായി ഉയരങ്ങളിലേക്കും  അകലങ്ങളിലേക്കും പറക്കാൻ ഒരുമ്പെട്ടിരിക്കുന്നു ഞാൻ.  
 
തനിക്ക് അറിയാമായിരുന്നു ഞാൻ ആരായിരുന്നു എന്ന്? എൻറെ കുടുംബത്തിലെ ഒരേ ഒരു പെൺകുട്ടിയായിരുന്നു ഞാൻ. എൻറെ അച്ഛൻ ഒരു ബാങ്ക് ഉദ്യോഗസ്ഥനും അമ്മ ഒരു വീട്ടമ്മയും ആയിരുന്നു. എൻറെ അച്ഛൻ എന്നെ ഒത്തിരി സ്നേഹിച്ചിരുന്നു. എൻറെ നെറ്റിതടത്തിൽ ഒരു ചുംബനം തരാതെ അദ്ദേഹം ഒരിക്കലും ഉറങ്ങാൻ പോയിരുന്നില്ല. ഞാൻ വീട്ടിൽ ആയിരിക്കുമ്പോഴും പുറത്തായിരിക്കുമ്പോഴും അമ്മയുടെ കണ്ണുകൾ എപ്പോഴും എൻറെ മുകളിൽ ഉണ്ടായിരുന്നു.
 
തനിക്ക് അറിയാമായിരുന്നോ ഞാൻ ആരായിരുന്നു എന്ന്? ഞാൻ സ്കൂളിലെ ഹെഡ് ഗേൾ ആയിരുന്നു. എൻറെ എല്ലാ മേഖലയിലുമുള്ള കഴിവ് പരിഗണിച്ചാണ് ടീച്ചേഴ്സ് എന്നെ ഹെഡ് ഗേൾ ആയി തെരഞ്ഞെടുത്തത്. പക്ഷേ എന്നെ കുറിച്ച് അവർക്ക് ഒരു കാര്യം അറിയില്ലായിരുന്നു. വ്യക്തമായി പറഞ്ഞാൽ ആർക്കും അറിയില്ലായിരുന്നു രാഹുലിന് അല്ലാതെ. അതായത് ഞാനും രാഹുലും വലിയ പ്രണയത്തിലായിരുന്നു എന്ന്.
 
ഒരു കാര്യം പറഞ്ഞാൽ ക്ലാസിലേയ്ക്കും വെച്ച് ഏറ്റവും വലിയ നാണക്കാരനായിരുന്നു രാഹുൽ. എന്നോടുള്ള പ്രണയം നാണം എന്ന ആ കവചത്തിൽ നിന്ന് അവനെ പുറത്തു കടത്തി. രാവിലെ സ്കൂൾ അസംബ്ലിയിൽ വായിക്കാനുള്ള ഓരോ ദിവസത്തെയും വാർത്തകൾ തയ്യാറാക്കിയിരുന്നത് ഞാൻ ആയിരുന്നു. അതിന് എന്നെ സഹായിക്കാനായി നിയോഗിച്ചിരുന്നത് രാഹുലിനെ ആയിരുന്നു. അവൻ ആ അവസരം ശരിക്കും വിനിയോഗിച്ചു. അവൻറെ തുടക്കം എൻറെ ബുദ്ധികൂർമ്മതയെ പുകഴ്ത്തി കൊണ്ടായിരുന്നു. പിന്നെ എൻറെ ശബ്ദം, നടത്തം, നോട്ടം. വന്നുവന്നു എൻറെ മുടി, പാദങ്ങൾ അങ്ങനെ ശരീരഭാഗങ്ങൾ ഓരോന്നായി. അവൻറെ വാക്കുകൾ എൻറെ മനസ്സിനെ കോരിത്തരിപ്പിച്ച ആകാശത്തോളം ഉയർത്തി. അവൻറെ വാക്കുകൾക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കാൻ തുടങ്ങി. അങ്ങനെ മറ്റാരും അറിയാത്ത ഒരു ബന്ധം ഉടലെടുത്ത വളർന്നു പന്തലിച്ചു.ഈ മനോഹര ലോകത്ത് എവിടെയെങ്കിലും ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു ജീവിക്കേണ്ടവർ ആയിരുന്നു.
 
സാധാരണ നേരം വൈകിയാൽ വീടിന് വെളിയിൽ ഒറ്റയ്ക്ക് പോകുവാൻ എന്നെ അനുവദിച്ചിരുന്നില്ല. പലപ്പോഴും അങ്ങനെ പോയിട്ടുള്ളത് ഇളയ സഹോദരൻ പ്രണവിനെയും കൂട്ടിയാണ്. പക്ഷേ ആദ്യമായിട്ട് ആ ദിവസം ഒറ്റയ്ക്ക് പുറത്ത് അടുത്ത് കവലവരെ പോകുവാനുള്ള അനുവാദം അമ്മയിൽ നിന്ന് ലഭിച്ചു. അടുത്ത ദിവസത്തെ ജന്മദിനത്തിൽ പ്രണവിന് കൊടുക്കുവാനുള്ള ഒരു ഗിഫ്റ്റ് വാങ്ങിക്കാൻ ആണ് ഞാൻ പോകുന്നത് എന്നും അപ്പോൾ അവന് കൂട്ടത്തിൽ കൊണ്ടുപോകുന്നത് ഉചിതമല്ല എന്നും അമ്മയെ ബോധ്യപ്പെടുത്താൻ എനിക്ക് സാധിച്ചു. ഞാൻ അവന് കൊടുക്കുവാൻ നിശ്ചയിച്ചിരുന്ന ആ പാട്ടുപാടുന്ന വാച്ച് ആദ്യ കടയിൽ തന്നെ ഉണ്ടായിരുന്നു എങ്കിൽ അങ്ങേ അറ്റത്തുള്ള ആ മറ്റേ കടയിൽ പോകേണ്ട വരികയില്ലായിരുന്നു. ആ കടയിൽ നല്ല തിരക്കായിരുന്നു എങ്കിലും എൻറെ പ്രിയപ്പെട്ട പ്രണവിന് അവന് ഇഷ്ടപ്പെട്ട ആ വാച്ച് തന്നെ കൊടുക്കണം എന്നുള്ള എൻറെ ദൃഢനിശ്ചയം എന്നെ കുറെ നേരം ആ കടയിൽ തന്നെ നിർത്തി.
 
പക്ഷേ കടയിൽ നിന്ന് വെളിയിൽ ഇറങ്ങിയപ്പോൾ ആണ് നേരം ഇരുട്ടിയിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കിയത്. മഞ്ഞു കാലത്തിൻറെ തുടക്കം ആയിരുന്നതുകൊണ്ട് കുറേ നേരത്തെ ഇരട്ട വ്യാപിച്ചിരുന്നു. പ്രണവിന് കൊടുക്കുവാനുള്ള വാച്ച് കിട്ടിയതിലുള്ള സന്തോഷത്തിൽ മറ്റെല്ലാം മറന്ന് ഞാൻ നടന്നു നീങ്ങി. ഞാൻ അറിഞ്ഞില്ല ക്രൂരനായ മനസ്സാക്ഷി ഇല്ലാത്ത നിങ്ങൾ എന്നെ ഒരു ഇരയെ പോലെ പിന്തുടരുന്നു എന്ന്. ഞാൻ മനസ്സിലാക്കിയില്ല ഞാൻ നീങ്ങിയ ഇടവഴിയിൽ ആളനക്കമില്ലാത്ത കുറച്ചുദൂരം ഉണ്ടായിരുന്നു എന്ന്. അത് പെട്ടന്നായിരുന്നു. ഒരു ഇടിമിന്നൽ പോലെ എന്നിൽ പതിച്ച നിങ്ങൾ എന്നെ വാരിയെടുത്ത് അടുത്ത പറമ്പിലേക്ക് പാഞ്ഞു. നിങ്ങളുടെ ബലിഷ്ടമായ കരങ്ങളിൽ എൻറെ വായ് നിശ്ചലമായി, ശരീരം ഞെരിഞ്ഞു. എൻറെ പാൻറ് വലിച്ചുകീറി എൻറെ വായിൽ തിരുകി. നിങ്ങൾ എന്ന് കാളയുടെ ഉടമുണ്ടുകൊണ്ട് എൻറെ കൈകൾ വരിഞ്ഞുമുറുക്കി. പെണ്ണായി പോയതുകൊണ്ട് സഹിക്കേണ്ടി വന്ന കൊടുംക്രൂരത. നിങ്ങളൊന്ന് കാമഭ്രാന്തൻ എന്നെ വലിച്ചു കീറി. നിങ്ങളുടെ ആ പ്രവർത്തിക്ക് ശേഷം എന്തിനോ വേണ്ടി നിങ്ങൾ ചുറ്റും തിരഞ്ഞു. അവസാനം എന്തോ ഭാരമുള്ള വസ്തുവുമായി നിങ്ങൾ എൻറെ തലയ്ക്ക് അരികെ വന്നു നിന്നു. റോഡിലൂടെ പോയ ഒരു വാഹനത്തിൻറെ പ്രകാശത്തിൽ ഞാൻ കണ്ടു നിങ്ങളുടെ ആ പൈശാചിക കണ്ണുകളും നിങ്ങളുടെ കൈകളിൽ ഇരിക്കുന്ന ആ വലിയ കല്ലും. അടുത്ത നിമിഷം ആ കല്ല് എൻറെ മുഖത്ത് പതിച്ചു. ഇതിൽ കൂടുതൽ എന്തു പൈശാചികതയെ ആണ് അനുഭവിക്കാൻ ഉള്ളത്? 
 
നിങ്ങൾ ഇപ്പോൾ എവിടെയാണ്? നിങ്ങളിപ്പോൾ തൂക്കുമരത്തിൽ ചുവട്ടിലാണ്. നിങ്ങളുടെ കഴുത്തിലെ പരുക്കൻ കുടുക്ക് നിങ്ങൾ അനുഭവിക്കുന്നുണ്ടോ? ആരാച്ചാർ നിങ്ങളുടെ ജീവൻ തട്ടിയെടുക്കാനായി കാത്തിരിക്കുന്നുവെന്ന് മനസ്സിലാകുന്നുണ്ടോ? പക്ഷേ നിങ്ങൾക്ക് നിമിഷങ്ങൾ മാത്രം. നിങ്ങളുടെ ക്രൂരത ഒരിക്കലും മരിക്കില്ല-സ്വർഗ്ഗത്തെ നരകം ആക്കിയ ക്രൂരത. 
 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ