മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(പൈലി.ഓ.എഫ്)

സല്ലാപം

മൗന സല്ലാപം
മർത്ത്യജീവിതത്തിനെ
മുത്തണിയിക്കും. 

ശോകം

പൊയ്മുഖങ്ങളിൽ
വേറിട്ട ശബ്ദമായി
ശോകരാഗങ്ങൾ.

അനർഘ

യാത്രകൾക്കിമ്പം
പകരുന്നു ഭൂമിക
അതിമോദമായ്‌... 

വെൺമ

വെണ്ണിലാവിലും
സൗഭഗം വിടർത്തുന്നു
വെഞ്ചാമരങ്ങൾ.

യാത്ര

രാത്രിമഴയിൽ
നനയുന്നതെന്തിനീ
നഗരഭൂവിൽ.

വസതി

മൗനമുറങ്ങും 

സ്നേഹം വടിഞ്ഞൊഴുകും


ആത്മീയഗേഹം. 

 

അരികെ

നിദ്ര പുണരാൻ
കഴിയുന്നതെന്നിനി
നിന്നോർമകളിൽ.

അച്ചാരം

മുദ്രാംഗുലീയം
മുറിവേൽപ്പിക്കുന്നുവോ
മാനസങ്ങളിൽ. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ