മഴവില്‍വര്‍ണ്ണങ്ങളേഴായി
വിടര്‍ന്നുയര്‍ന്നീ വാനില്‍പ്പടര്‍ന്ന്
പൂത്തുലയുന്നു
ആഹ്ളാദത്തിന്നാമോദത്തിന്‍
വെണ്‍തിരകള്‍ മനമാമാഴിയില്‍
അനുസ്യൂതം ന്യത്തം ചെയ്യുന്നു.
ഒരുമയുടെ നന്‍മയുടെ ഉത്സവമേളത്തിന്‍
ലഹരിയില്‍ പ്രതീക്ഷകളുടെ
പുതുപുഷ്പങ്ങളായനേകം നിറഭേദങ്ങള്‍ തന്‍
വര്‍ണ്ണപ്പെരുമയിലഭൗമ മായിക
കാഴ്ചകളണി ചേരുന്നു
മനസ്സിലവ അമ്യതവര്‍ഷിണിയായ്,കൊഴിയുന്നു.
മോഹനസങ്കല്‍പ്പങ്ങള്‍,ഭാവനകളാകാശത്തേക്കുയര്‍ന്നുപോകുമദ്യശ്യമാം പടിക്കെട്ടുകള്‍, താണ്ടി, വര്‍ണ്ണപട്ടങ്ങളായ്
നീലവിണ്ണിലലയുന്നു.
ആര്‍പ്പുവിളികളും വാദ്യഘോഷവുമായ്
ഇരവും പകലും വര്‍ണ്ണപ്പൂത്തിരികളായീ ,
കണ്ണഞ്ചും ചായക്കൂട്ടുകളായ്
വീണ്ടുമൊരു ഹോളിയുത്സവത്തിന്‍ പെരുമ.