ആ പാനപാത്രം ഇനി എനിക്കാണ്
ആ മുൾമുടിയും...!
പീഡനങ്ങളുടെ രക്തക്കറ പുരണ്ട
ആ നീളൻ കുപ്പായവും.
തള്ളിപ്പറയാൻ യൂദാസുകളുടെ നീണ്ട നിരതന്നെയുണ്ട്
രക്തവും മാംസവും തന്നെയാണ്
തീൻമേശയിൽ വീണ്ടും അപ്പവും വീഞ്ഞുമാകുന്നത്
അവസാനമോ അതേ കുരിശുമരണവും !
ദൈവപുത്രാ
നിൻ്റെ ജീവിതമാണോ
മണ്ണിൽ സ്ത്രീക്ക് നീ അവശേഷിപ്പിച്ചത് ? !!