സ്വപ്‌നങ്ങൾക്കു ചിറകുകൾ മുളച്ചാൽ,
മായാലോകത്തിൽ പറന്നുയർന്നിടാം. 

കാണാത്ത കാഴ്ചകൾ കണ്ടു നടക്കാം,
പക്ഷങ്ങളൊടിഞ്ഞാൽ തീർന്നൂ കഥയും.

കുഞ്ഞു കുഞ്ഞു സ്വപ്‌നങ്ങൾ കണ്ടും കൊണ്ടു,
ജീവിതം തള്ളിനീക്കാം ഈ ഭൂമിയിൽ. 

പൂവണിയണം സ്വപ്നങ്ങളൊക്കെയു-
മെന്നുള്ളയാ മോഹങ്ങൾ മറന്നിടാം. 

സ്വപ്നങ്ങളൊക്കെയും പൂവണിഞ്ഞാലും
സന്തോഷിക്കവേണ്ടായധികമാരും! 

ഖേദിക്കവേണ്ടാ പൂവണിഞ്ഞില്ലെങ്കിൽ,
എല്ലാ സ്വപ്നങ്ങളും പൂവണിയുമോ?

 

അത്യാഗ്രഹമൊട്ടുമില്ലാതെ നമ്മൾ,

ഉള്ളതുകൊണ്ടോണംപോലെ ജീവിച്ചാൽ...

 

കാണാതിരുന്നാൽ വലിയ സ്വപ്‌നങ്ങൾ,

ശാന്തിയോടെ ജീവിതം നയിച്ചിടാം.

 

സ്വപ്‌നങ്ങൾ വെറും സ്വപ്‌നങ്ങൾ മാത്രമായ്-

ക്കണ്ടു ജീവിതം സന്തോഷമാക്കിടാം.

 

സ്വപ്നങ്ങളുടെ പിറകേ പോയിട്ടു

നാം, ജീവിതം പാഴാക്കാതിരിക്കണം!

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ