(Sohan KP)
അനന്യം അപരിമേയം
അനിര്‍വ്വചനീയം
ഈ നാലമ്പലത്തില്‍
നിന്നനുഭൂതിയായ്
ഒഴുകി വരും നാദലയം
വര്ണ്ണവിരാജിതമാം പൂവാടിയില്‍
ഉഴറി നടക്കും മത്തഭ്യംഗസമാനം
മനമിപ്പോള്‍ ഭക്തിസംഗീതത്തിന്
അലകളിലൂയലാടുന്നു.
സ്വച്ഛസുന്ദരമാം അഷ്ടപദിലയം
തുഷാരബിന്ദുഹാരമണിയുമീ
ഉഷസ്സില്‍ ഗഗനസീമകള് താണ്ടുന്നു.
ചെറുശ്രീകോവിലിന് മുന്നില്‍
ശ്രേഷ്ഠം ചെറുവാദ്യത്തിന്
മാന്ത്രികധ്വനികളില്
സാന്ദ്രസംഗീതത്തില്
ക്യഷ്ണഭക്തിപ്പെരുമയില്
മിഴികള്‍ താനേ അടയുന്നു.
സ്വയമലിഞ്ഞൊരു ബിന്ദുവായ് ത്തീരുന്നു