
മോദമോടെ ചരിക്കുന്നു ഭൂവിൽ.
മൗനഗീതം മുഴങ്ങുന്നുവെന്നും,
വിണ്ണിലെ മാലാഖമാർക്കൊപ്പം.
ഞാനൊരു മൺതരിയാകിലും
നിൻ ചേതനയെന്നെ നയിച്ചിടുന്നു.
എന്നിലങ്ങുമായി ഒന്നുചേരുകിൽ,
എത്ര ഭാഗ്യമെന്നോർത്തിടുന്നു ഞാൻ.
മൗന സ്വപ്നങ്ങൾക്കുള്ളിലും
നിൻ സ്നേഹമന്ത്രമുണർന്നുവെങ്കിൽ.
മുള്ളുകളാലെൻ മുറിവേറ്റ മനസ്സിലെ,
മുറിവുണക്കാനായണഞ്ഞീടണേ.
മൃദുലഹൃദയം വിതുമ്പുന്നുവെന്നും,
ഉണങ്ങാത്ത മുറിവിൻ നൊമ്പരത്താൽ.
ഉയരുന്നിതായെൻ ഹൃദയത്തുടിപ്പുകൾ,
ഉണർന്നിരിക്കും തിരുസന്നിധിയിൽ.
തളരുന്ന മനസ്സിൽ പുതുജീവനേകി,
പുതിയസ്നേഹം പൊഴിച്ചീടണേ.