ഒരു മഴയിലാണ്
നീയെന്നില്‍ നിന്നൊലിച്ചുപോയത്
വലിഞ്ഞുമുറുകിയൊരു ഞരമ്പ്
എന്നുള്ളില്‍
അപായസൂചന മുഴക്കിയിരുന്നു
എന്നിട്ടും
സൂക്ഷിക്കാനായില്ലെനിക്ക് നിന്നെ
കണ്ണുകള്‍ പറിച്ചെടുത്ത്
പിന്നാലെ എയ്തുവിട്ടിട്ടും
കണ്ടെത്തിയില്ല നിന്നെ ഞാന്‍
ആര്‍ക്കോ തീര്‍ത്ഥമാകാന്‍
നീയെപ്പൊഴോ
മണ്ണിലേക്ക് കിനിഞ്ഞിറങ്ങിയിരുന്നു..
ഇനിയെന്ത് ...?
മഴയോടും കാലത്തോടും
എനിക്കു കലഹിച്ചുകൊണ്ടേയിരിക്കണം
നിന്നെ വീണ്ടുകിട്ടുന്നതുവരെ...........