മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

അശോകവനിയിലെ തമസ്സില്‍
വിടര്‍ന്ന വിഷാദനിശാപുഷ്പം പോല്‍
പ്രകാശവലയമായൊരു സുന്ദരി
ദശരഥതനയനെ കാത്തിരിപ്പൂ
സ്മരണയില്‍ സരയുവിന്‍


പ്രണയസരോവരതീരം
ക്ഷണികമായ് പൊലിഞ്ഞ
മധുവിധുനാളുകള്‍, മനസ്സില്‍
ഒരഗ്നിനാളമായ് വിരഹദുഃഖത്തിന്‍
പ്രതീകമായ് ജ്വലിക്കുന്നു
മഹിയിലെ കുലസ്ത്രീപ്പെരുമ
അയോദ്ധ്യാരാജപത്നീപദം
വിഫലമായെല്ലാം യശസ്സും
ക്ഷണികദാമ്പത്യവും സുഖങ്ങളും
ഇരുളടഞ്ഞ കാനനവഴിത്താരയില്‍
ഒരു നിമിഷാര്‍ദ്ധവേളയില്‍
വിധിവിഹിതം പോല്‍ ലക്ഷമണരേഖ
കടന്നെത്തി തകര്‍ന്നമരുന്നു
അലകളിരമ്പും ജലധിയേഴും കടന്ന്
അകലെയൊരു മരക്കൊമ്പില്‍
ശ്രീരാമദൂതുമായ് ആഞ്ജനേയന്‍
നിര്‍ന്നിമേഷനായ് കാത്തിരിപ്പൂ
ഇനിയുമിനിയും നിരവധി സീതാജന്‍മങ്ങള്‍
ദുരിതജീവിതസാഗരത്തില്‍ പെട്ടുഴറുന്നു
കദനകഥകളനുസ്യൂതം തുടരുന്നു
പ്രതീക്ഷയായ് മോക്ഷത്തിന്‍
നവനവരാമസേതുക്കളുയരട്ടെ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ