മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പകലിനോട് പിണങ്ങി

 മുഖം  കറുപ്പിച്ചൊരു  സന്ധ്യേ !

 അസ്തമയ സൂര്യനെ സാക്ഷിനിർത്തി

 രാത്രിയെ വരിക്കാൻ തിടുക്കമായോ? 

വിൺചിരാതിലെ ഒറ്റ തിരിനാളത്താൽ 

 തെളിഞ്ഞില്ലേ നിൻമുഖം?

 മാനത്തായിരം  തിരിയിട്ടു കൊളുത്തിയ  വിൺചിരാതുകൾ 

  ചൊരിഞ്ഞൊരു പൂക്കളണിഞ്ഞില്ലെ  നീ.? 

 എന്നിട്ടും രാത്രിയെ  നീ പുണരുവതെന്തിനെ? 

 അത്രമേൽ പ്രണയ സിന്ദൂരം നിന്നിലവൻ വാരി തൂകിയൊ? 

 രാവിലലിഞ്ഞവൾ നിറ നിലാവായ് 

 പൂ നിലാ പുഞ്ചിരി തൂകി നിന്നു.

 രാവന്തിയോളം കാത്തു നിന്ന്

 പൊൻപുലരിയേകി പകലവൾക്ക്

സൂര്യോദയം കൊണ്ട് വെളിച്ചമേകി 

 ഇണക്കിയെടുത്തു പകൽ അവളെ.

 ചിണുങ്ങി കൊണ്ടലിഞ്ഞു ചേർന്നവനിൽ

 തെളിഞ്ഞല്ലോ സന്ധ്യ പെണ്ണിൻ ഇരുൾ വദനം.

 ഇണക്കവും പിണക്കവുമായങ്ങനെ

 രാവും പകലിനെയും അവൾ വരിച്ചു.

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ