മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Rajendran Thriveni)

1948 ഡിസംബർ 10ന്, U.N. ജനറൽ അസംബ്ലിയിൽ, ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നടന്നു.  ലോകത്തു നിലനിൽക്കുന്ന എല്ലാ മതദർശനങ്ങളും ചിന്താധാരകളും രാഷ്ട്രീയ തത്ത്വങ്ങളും പഠിച്ച്, അവയുടെ കാതലായ അംശങ്ങൾ കൂട്ടിച്ചേർത്ത് രൂപം കൊടുത്തതാണ് മനുഷ്യാവകാ തത്ത്വങ്ങൾ.(ലോകനന്മയുടെ സന്ദേശം). 

അത് മനുഷ്യനായി ഭൂമുഖത്തു ജനിച്ച എല്ലാവരുടെയും പൂർണ വികാസവും സന്തോഷവും സംതൃപ്തിയും ലക്ഷ്യം വെക്കുന്നു. U.N. അംഗരാജ്യങ്ങൾ അവ നടപ്പാക്കുമെന്ന് പ്രതിജ്ഞയെടുത്തു.

ഇന്ന്, സ്വാർത്ഥതയും അധികാരവെറിയും ലാഭേച്ഛയും ലോകം വാഴുമ്പോൾ, മനുഷ്യാവകാശങ്ങൾ പൊള്ളത്തര- മാണെന്ന് പ്രചരിപ്പിക്കുന്നു. മനുഷ്യാവകാശങ്ങൾക്ക് ഗ്രഹണം സംഭവിച്ചിരിക്കുന്നു. സ്വാർത്ഥ താല്പര്യങ്ങൾ, ലോകജനജീവിതത്തിനു മുകളിൽ, കരിനിഴലായി പരക്കുന്നു. ഈ ദൃശ്യങ്ങൾക്കു മുന്നിൽ, എന്റെ പ്രതീക്ഷകൾ ഉണരുന്നു...

 


 

കരിനിഴൽ,
ഒരു ഗ്രഹണക്കരിനിഴൽ;
ചിറകടിച്ചെത്തുന്നു. 

ആ നിഴൽപ്പക്ഷി കൂവുന്നു
"ഇരുട്ടാണു സത്യം,
ജ്യോതിസ്സസത്യം!" 

സർവ മതസാരമേ,
ദർശന പുണ്യമേ,
നിങ്ങളൊന്നിച്ചു
മധുരം വിളമ്പിയ,
ആഗോള മാനവാധികാര വിളംബരം;
പോയനൂറ്റാണ്ടിന്റെ സത്യം!
പൊള്ളത്തരങ്ങളെന്നീ-
പ്പക്ഷി,കൂവുന്നു! 

സത്യ മിരുട്ടിന്റെ
മൂടുപടങ്ങളോ,
അഹിംസയൊരു 
ഒളിയുദ്ധമോ?

കരിനിഴൽപ്പക്ഷി കൂവൂന്നു:
"ഞാനാണ്, എന്നിലെയറിവാണ്
എന്റെ വാക്കാണു സത്യം. 

ഞാനും ഞാനുമെൻ പ്രണയവും
എന്റെ ഭൂതങ്ങളും
ലോകം ഭരിക്കും ദിനം വരും. 

ആ യുഗ സംക്രമത്തിന്റെ
അശ്വമേധത്തിന്നു
ഇരുൾക്കൊടിയേന്തി പറപ്പു ഞാൻ!" 


ഈ, കറുനിഴൽ മാറി
ഗ്രഹണ സൂര്യൻ ജ്വലിക്കും,
എന്റെ സങ്കല്പ സൂര്യൻ!

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ