മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Rajendran Thriveni)

ഉക്രൈൻ കത്തുന്ന തീനാളം
പൊള്ളിപ്പതെത്ര ഹൃദയങ്ങളെ,
അവിടുന്നുയരും കരിമ്പുക
കരയിപ്പതെത്ര ജന്മങ്ങളെ? 

നെഞ്ചിന്റെയുള്ളിലെ തീപ്പൊരി
കത്തിപ്പടരുന്ന വേദന,
മെയ്യിൽപ്പടരുന്ന മരവിപ്പു
മരപ്പിച്ചുറക്കുന്നു ചിന്തയെ! 

എത്ര നാളേക്കിനി യുദ്ധം,
എന്തുണ്ടു വെട്ടിപ്പിടിക്കുവാൻ?
എത്ര പൊള്ള വാഗ്ദാനങ്ങൾ
ജലരേഖയായി മറഞ്ഞുപോയ്! 

യുദ്ധം പിറക്കാത്ത വന്ധ്യത
ചരിത്രത്തിലെന്നു നിറഞ്ഞിടും?
ആരു വന്ധ്യംകരിക്കുമീ
യുദ്ധ ബീജ സ്രോതസ്സുകൾ? 

യുദ്ധ സിക്താണ്ഡം വളരുന്ന
ഗർഭപാത്രത്തിന്നകംപാളി,
കത്തിച്ചെരിക്കുന്ന ഈസ്റ്റ്രജൻ
കലാണ്ഡാശയത്തിൽ കിനിയണം! 

വേണ്ട രാഷ്ട്രങ്ങളെ,
വ്യൂഹാനിൽ നിർമിച്ച
അണുവിന്റനുജന
യുദ്ധക്കളത്തിലിറക്കേണ്ട; 

ലോകം വിഴുങ്ങുന്ന
ജൈവായുധങ്ങളേ
ആയുധമാക്കി മുടിക്കേണ്ട
നമ്മുടെ മാനവരാശിയേ! 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ