മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Sohan KP)

കൊഴിയും കൊന്നപ്പൂക്കള്‍
അരങ്ങൊഴിഞ്ഞ
വിഷുപ്പക്ഷി
അതിരുകള്‍ക്കപ്പുറമുള്ള
ഭൂമികയിലേക്ക് പറന്നകലുന്നു
വിമൂകസന്ധ്യാകാശം
വിഷാദമേഘനിരകള്‍


അണി ചേരുന്നു
വീണ്ടും ഇരുള്‍ മൂടി 
വിസ്മ്യതിയില്‍ മറയുന്ന 
വിഷുക്കണി കാഴ്ചകള്‍
ഈശ്വരസ്തുതികള്‍
മണ്ണില്‍ കത്തിയമര്‍ന്ന
പ്രകാശഗോപുരങ്ങള്‍
പ്രകമ്പനഘോഷങ്ങള്‍
മനസ്സിനെ മൂടും 
കറുത്ത നിഴലുകളിലെക്ക്
സാന്ത്വനമായ്  വീണ്ടും
പടി കടന്നെത്തുന്ന
വേനല്‍മഴയുടെ ഗീതം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ