mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

വെറുതെ ചാരിയിട്ട വാതിലിൽ 
കാറ്റു വന്നു എത്തി നോക്കി
കാറ്റിനു പുറകെയെൻ 
പാദങ്ങളും പിന്തുടർന്നു

എങ്ങും ഇരുട്ടായിരുന്നു
ഏകാന്തതയുടെ കനപ്പായിരുന്നു
വെളിച്ചം തേടി നടക്കുകയായിരുന്നു
എന്റെ പാദങ്ങൾ

പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ഒച്ച ഞാൻ കേൾക്കുന്നുണ്ട്
പാതകൾ കടന്നു ഞാൻ
കാറ്റിനെ തന്നെ അനുഗമിച്ചു
കാറ്റു ചെന്ന് തിരകളെ തൊട്ടപ്പോൾ
പ്രണയാർദ്രമായ
സംഗീതം ഞാൻ കേട്ടു
ആഹ്ലാദം പൂണ്ട തിരകൾ 
പാദങ്ങളിൽ വന്നു തൊട്ടു

മുകിലുകൾ മഴ പൊഴിച്ചു
ആകാശത്തേക്കു നോക്കിയപ്പോൾ
മഴത്തുള്ളികൾ 
കൺപീലികളിൽ പതിച്ചു
ജലതുള്ളി സ്പർശത്തിന്റെ 
തണുപ്പിലേക്ക് കൺ തുറന്നതും
എങ്ങും വെളിച്ചം 
വെളിച്ചം മാത്രം
കൺ നീലിമയിലൂടെ
വെളിച്ചമൊഴുകുന്നു....   

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ