(Krishnakumar Mapranam)
ഇന്നലെരാത്രിയിലാമഴകുളിരില്‍ നീ
ഈച്ചെറുമാടത്തിലെത്തി
ഒന്നുമയങ്ങിയ നേരത്തു കുടമുല്ല
പൂവിൻ്റെയുന്മത്ത ഗന്ധം
പ്രണയാർദ്രമായ് നിൻ വിരലഗ്രമെന്നുടെ
കവിളത്തു മെല്ലെ തഴുകേ
കണ്ടു ഞാൻ കാര്‍കൂന്തല്‍ ഭാരമഴിച്ചിട്ട
നിന്നുടെ കമനീയരൂപം
തൂവലിന്‍ സ്പര്‍ശത്തിലെന്നിലെയനുരാഗ-
നദിയൊരു സാഗരമാകെ
പവിഴാധരത്തിലെയൊഴുകുന്ന മധുരമെന്‍
പരിശുദ്ധമധരവുമൊപ്പി
രതിവേഗപറവതന്‍ നൃത്തതാളങ്ങളില്‍
രമണീയ വസ്ത്രമഴിഞ്ഞു
മധുരമാം ആലസ്യമോടെ മയങ്ങവേ
പറയാതെയെങ്ങോനീ പോയി
പുലരുന്ന നേരത്തുമിഴികള്‍ തുറന്നതും
ഒക്കെയും സ്വപ്നമേന്നോര്‍ക്കെ
പാതിരാ കാറ്റിലെ നിന്‍ഗന്ധമപ്പോഴും
മാടത്തില്‍ ശേഷിച്ചിരുന്നു