മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

എഴുത്തുകാരാ,
വിരൽതുമ്പിൽ നിന്നും
നിങ്ങളുപേക്ഷിക്കുന്ന വാക്കുകൾ      എവിടെ പോകുമെന്നറിയാമോ ?
അകത്തെ  ഇരുളിലേക്കവ മുങ്ങാങ്കുഴിയിടും.
ചിറകുകളും വള്ളികളും അടർത്തിമാറ്റി
നഗ്നരായി, തപസ്സിരിക്കാൻ തുടങ്ങും 

വിരൽതുമ്പിൽനിന്നും
ഉപേക്ഷിക്കപ്പെടുന്ന വാക്കുകൾ
പിന്നീട് വാക്കുകളല്ല ...
അവ
ഓർമ്മകൾ പുതച്ച 
വിത്തുകളാണ്. !! 

ഉള്ളിലെ ഏറ്റവും സ്വകാര്യമായൊരിടത്ത്
അവ നിശബ്ദമായിക്കിടക്കും.
വസന്തം വരുമ്പോൾ പിടഞ്ഞെഴുന്നേൽക്കും
ഇലകളും പൂക്കളും ചില്ലകളുമായി
നാടുകാണാനിറങ്ങും!! ......

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ