(പൈലി.0.F തൃശൂർ.)
കായലിനക്കരെ കാണാമറയത്ത്
നീർമിഴിവാടിയ പെണ്ണുണ്ട്,
ചെറുപുഞ്ചിരിച്ചുണ്ടുള്ള പെണ്ണുണ്ട്.
കാർമുഖിൽവർണ്ണൻ്റെ മാറിലമരുന്ന,
മന്ദാരപ്പൂവിൻ്റെ ചന്തമുണ്ട്.
വൃശ്ചികമാസത്തിൽ പിച്ചകച്ചോട്ടിൽ,
പച്ചപ്പുതച്ചൊരു മുറ്റമുണ്ട്.
വാടിയയിതളിൻ്റെ മാറാത്തഗന്ധം,
വാരിവിതറിയ വർണമുണ്ട്.
കായലിറമ്പിലെ കച്ചിത്തുരുത്തിൽ,
അരിമുല്ലതീർത്തൊരു കൂട്ടമുണ്ട്.
മുല്ലപ്പൂചൂടിയ ചെറുചുരുൾമുടിയിൽ,
വാടിയതുളസിത്തളിരുമുണ്ട്.
നീലനിലാവിൻ്റെ നെറുകയിൽ
ചാലിച്ച,
പൗർണ്ണമിരാവിൻ്റെ വർണ്ണമുണ്ട്.
വാലിട്ടെഴുതിയ വാടിയമിഴികളിൽ
നീലത്താമര വിരിയുന്നശേലുണ്ട് .
നാടൻപെണ്ണെ നിൻ്റെ നേരായവീഥിയിൽ,
നാഗസർപ്പത്തിൻ്റെവീറുണ്ട്.
നാട്ടിലണഞ്ഞയെൻ അനുരാഗവള്ളം,
വേഗമൊന്നെത്താൻ കൊതിച്ചോട്ടെ.
സായംസന്ധ്യയിൽ മിന്നുന്നതാരകം,
വിസ്മയമായൊന്നു തീർന്നോട്ടെ.
നീലക്കടലിൻ്റെ മാറിലൊളിപ്പിച്ച,
വാടിയസ്വപ്നമായ് മാറിടട്ടെ.